നഗരത്തിലെ മാലിന്യകൂമ്പാരത്തിന് പരിഹാരം കാണാൻ ‘നമ്മ കസ’ ആപ്പുമായി ബംഗളൂരു സ്വദേശി വി.എം.ജ്യോതിഷ്. മാലിന്യത്തിൻ്റെ ഫോട്ടോ എടുക്കാനും സ്ഥലം സഹിതം അപ്ലോഡ് ചെയ്യാനും ഓൺലൈനായി പരാതി രജിസ്റ്റർ ചെയ്യാനും ഈ ആപ്പിലൂടെ ഇതിലൂടെ സാധിക്കും. ഏപ്രിൽ എട്ടിനാണ് ആപ്പ് പുറത്തിറക്കിയത്. ഇതൊനോടകം 230ലധികം പരാതികൾ രേഖപ്പെടുത്തിക്കഴിഞ്ഞതായി വി എം ജ്യോതിഷ് പറഞ്ഞു.
മാലിന്യത്തെക്കുറിച്ച് നിരന്തരം പരാതിപ്പെടാറുണ്ടായിരുന്നുവെന്നും നിരീക്ഷണങ്ങളിൽ നിന്നാണ് ഇത്തരത്തിൽ ഒരാശയം ഉടലെടുത്തതെന്നും പ്രൊഡക്റ്റ് ഡിസൈനർ കൂടിയായ ജ്യോതിഷ് പറയുന്നു. ചുരുങ്ങിയ ദിവസത്തിനുള്ളിൽ അര ലക്ഷത്തോളം ഉപഭോക്താക്കൾ പരാതികൾ ലഭിച്ചു. ഉപഭോക്താക്കളുടെ ഐഡൻ്റിറ്റി രഹസ്യമായി സൂക്ഷിക്കുന്നു എന്നതിനാണ് ആപ്പിൻ്റെ പ്രത്യേകത. അതിനാൽതന്നെ ആപ്പിൻ്റെ സ്വീകാര്യത വർധിക്കുന്നു.
നഗരത്തിലെ 243 വാർഡുകളും ഈ പ്ലാറ്റ്ഫോമിൽ ഉൾപ്പെടും. നഗരത്തിലെ മുഴുവൻ എം.എൽ.എമാരുടെയും പാർലമെൻ്റ് അംഗങ്ങളുടെയും പേരുകളും ആപ്പിൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മാലിന്യ പ്രശ്നം കൂടുതലുള്ള മണ്ഡലം ആപ്പിൽ മുൻപന്തിയിൽ കാണിക്കും. ഓരോ റിപ്പോർട്ടും ഉത്തരവാദിത്തപ്പെട്ട അധികാരികൾക്ക് സന്ദേശം കൈമാറും. ഒരു പരാതി രജിസ്റ്റർ ചെയ്യുകഴിഞ്ഞാൽ സ്ഥലത്തെ എം.എൽ.എയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നേരിട്ടു ടാഗ് ചെയ്യും എന്നതാണ്.