തൃശൂർ മുൻ മേയർ എം.കെ. വര്‍ഗീസ് തിരികെ കോണ്‍ഗ്രസിലേയ്ക്ക്
മുന്‍ മേയര്‍ എം.കെ. വര്‍ഗീസ് തിരികെ കോണ്‍ഗ്രസിലേയ്ക്ക് മടങ്ങുന്നു. പഴയ വീട്ടിലേക്ക് തിരിച്ചു പോകുന്നുവെന്നാണ് എം.കെ. വർഗീസ് കോണ്‍ഗ്രസിലേയ്ക്കുള്ള മടങ്ങുന്നതിനെക്കുറിച്ച് പ്രതികരിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി രാജന് പല്ലന് പിന്തുണ നല്‍കുമെന്നും വർഗീസ് പറഞ്ഞു. “എന്റെ ആഗ്രഹം കോണ്‍ഗ്രസ് ജയിക്കണം എന്നാണ്. കോണ്‍ഗ്രസിന് ഇപ്പോള്‍ അനുകൂല സാഹചര്യം ഉണ്ട്. അന്നത്തെ സാഹചര്യം അതായിരുന്നില്ല. സ്വതന്ത്രനായി മത്സരിക്കുമ്പോള്‍ തൃശtരില്‍ എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ആഗ്രഹം. അന്ന് ഭരണം ഉണ്ടായിരുന്നു. ഇടതുപക്ഷത്തിനായിരുന്നു പിന്തുണ. ആ ഒരു
ഇറാനിലെ പ്രധാന മരുന്ന് നിര്‍മ്മാണശാല തകർത്ത് ഇസ്രയേൽ
ഇറാനിലെ പ്രധാനപ്പെട്ട മരുന്ന് നിര്‍മാണശാല മിസൈൽ ആക്രമണത്തിൽ തകർത്ത് ഇസ്രയേൽ. ഇറാനിലെ പെന്ഷന് ഫണ്ട് ഏജന്‍സിയുടെ ഉടമസ്ഥതയിലുള്ള തൗഫീഖ് ദാരു എന്ന മരുന്ന് കമ്പനിയാണ് ഇസ്രായേല്‍ തകര്‍ത്തത്. ആക്രമണത്തില്‍ കമ്പനിയുടെ ഗവേഷണ വിഭാഗവും അസംസ്കൃത വസ്തുക്കളുടെ ഉല്‍പ്പാദന യൂണിറ്റുകളും പൂര്‍ണമായും തകര്‍ന്നതായി ഇറാന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ ആരോഗ്യ പരിപാലന സംവിധാനത്തെ തകര്‍ക്കാനുള്ള ശ്രമമാണിതെന്ന് ആരോഗ്യ സഹമന്ത്രി ഡോ. മെഹ്ദി പിര്‍സലേഹി പറഞ്ഞു. ഇസ്രയേല്‍
രഞ്ജിത്തിനെ പുറത്താക്കി ഫെഫ്ക
രഞ്ജിത്തിനെ ഫെഫ്ക സംഘടനയിൽ നിന്ന് പുറത്താക്കി. കേസിൽ വിധി വരുന്നത് വരെ റൈറ്റേഴ്‌സ് യൂണിയനിൽ നിന്നും ഡയറക്ടേഴ്സ് യൂണിയനിൽ നിന്നും രഞ്ജിത്തിനെ മാറ്റി നിർത്തുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു. ഈ രീതിയിൽ ആരോപണവിധേയരായ സിനിമാ പ്രവർത്തകർക്കെതിരേ ഇത്തരത്തിലുള്ള നടപടി തന്നെയാണ് സംഘടന നേരത്തെയും എടുത്തിട്ടുള്ളതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. രണ്ട് യൂണിയനുകളുടെയും ജനറൽ സെക്രട്ടറിമാർക്ക് നിർദേശം നൽകിയ പ്രകാരം ഓൺലൈനായി ഒരു കമ്മിറ്റി ചേർന്ന് വിഷയത്തിൽ നടപടിയെടുക്കുമെന്നും ഇപ്പോൾ
രഞ്ജിത്തിന്‍റെ അറസ്റ്റ്; കാലം എല്ലാത്തിനും കണക്കുചോദിക്കുമെന്ന് ബംഗാളി നടി
സംവിധായകൻ രഞ്ജിത്ത് യുവനടിയുടെ പീഡനപരാതിയിൽ അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി അദ്ദേഹത്തിനെതിരെ നേരത്തെ നിയമനടപടി സ്വീകരിച്ച ബംഗാളി നടി. കാലം എല്ലാത്തിനും കണക്ക് ചോദിക്കുമെന്നും കർമ്മഫലമാണെന്നും ബംഗാളി നടി പറഞ്ഞു. ഒരുപാട് നടിമാരോട് ഇത്തരത്തിൽ മോശമായി പെരുമാറിയിരിക്കാമെന്നും രഞ്ജിത് നല്ല മനുഷ്യനല്ലെന്നും ബംഗാളി നടി പറഞ്ഞു. പരാതി നൽകാൻ ധൈര്യം കാണിച്ച പെൺകുട്ടിക്ക് നടി നന്ദി അറിയിക്കുകയും ചെയ്തു. ആ കേസിൽ തനിക്ക് നീതി ലഭിച്ചില്ലെന്നും താൻ പറഞ്ഞിരുന്നത് യാഥാർഥ്യമാണെന്ന് ഇപ്പോൾ
പെരുമ്പാവൂരിൽ മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു; ആറ് ഇതര സംസ്ഥാന തൊഴിലാളികൾ കസ്റ്റഡിയിൽ
എറണാകുളം പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു. സംഭവത്തിൽ ആറ് ഇതര സംസ്ഥാന തൊഴിലാളികൾ കസ്റ്റഡിയിൽ. ആസാം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് പെരുമ്പാവൂർ പോലീസിൻ്റെ കസ്റ്റഡിയിലുള്ളത്. മരിച്ചയാളും അതിഥി തൊഴിലാളിയാണെന്നാണ് വിവരം. പെരുമ്പാവൂർ മുടിക്കലിലെ എഎം വിനീർ എന്ന സ്ഥാപനത്തിൽ ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ കയറി മൊബൈൽ
എഫ് സി ആർ എ നിയമഭേദഗതി ബിൽ അവതരണം നീട്ടി കേന്ദ്രം
വിദേശ സംഭാവന നിയന്ത്രണ (എഫ്സിആർഎ) നിയമഭേദഗതി ബിൽ അവതരണം നീട്ടി കേന്ദ്രം. ഇന്ന് ബിൽ പരിഗണിക്കില്ലെന്ന് സഭയെ പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു. ക്രൈസ്തവർക്ക് ബിൽ എതിരല്ലെന്ന് കിരൺ റിജിജു പറഞ്ഞു. അതേസമയം ബില്ലിനെതിരെ പാർലമെന്‍റിന് അകത്തും പുറത്തും പ്രതിഷേധം ശക്തമായി. സഭയിൽ പ്രതിപക്ഷ ബഹളത്തെ തുടർന്നു ലോക്സഭ നിർത്തിവച്ചു. ബില്ലിന്മേൽ മറ്റാരുമായി ഇനി ചർച്ചയില്ലെന്ന് കിരണ്‍ റിജിജു നേരത്തെ വ്യക്തമാക്കിയിരുന്നു. എഫ്സിആർഎ ലൈസൻസ് നിശ്ചിത സമയപരിധിക്കുള്ളിൽ പുതുക്കി
ഭർത്താവിന്റെ പുനർവിവാഹം; മക്കളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കി
ഭർത്താവ് വേറെ വിവാഹം കഴിച്ചതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി. ബോഡ പ്രവീണിന്റെ ഭാര്യ എസ്. ബനോത്ത് ശ്രാവന്തി (29), മക്കളായ കാർത്തിക് (12), കൗശിക് (10) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഏകദേശം 13 വർഷം മുമ്പായിരുന്നു ബോഡയുടെയും ബനോത്തിന്റെയും വിവാഹം. ഇയാൾ മറ്റൊരു വിവാഹം കഴിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. കുറച്ച് ദിവസങ്ങൾക്കു മുമ്പു ബനോത്തും മക്കളും വാറങ്കലിലുള്ള യുവതിയുടെ
യുവനടിയുടെ പരാതി; സിനിമയിൽ നിന്നും ഒഴിവാക്കിയതിൻ്റെ പ്രതികാരമെന്ന് രഞ്ജിത്ത്
പുതിയ സിനിമയിലേക്ക് അവസരം നൽകാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ചതായി യുവനടിയുടെ പരാതി പോലീസിൽ എത്തിയതിനെ തുടർന്നാണ് രഞ്ജിത്തിനെ കഴിഞ്ഞ ദിവസം രാത്രി പോലീസ് കസ്റ്റഡിയിൽ എടുത്തത്. രഞ്ജിത്തിൻ്റെ പുതിയ ചിത്രത്തിൽ ഭാഗമായ ഒരു നടിയാണ് പരാതി നൽകിത്. പരാതി നൽകിയ നടി പുതുമുഖമാണോ അതോ മുൻപും സിനിമകളിൽ അഭിനയിച്ച് പാരമ്പര്യമുള്ള നടിയാണോ എന്ന് വ്യക്തമല്ല. സംവിധായകൻ സെറ്റിൽ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും സിനിമയുടെ ഷൂട്ടിംഗിനിടെയാണ് സംഭവം നടന്നതെന്നുമാണ്
ഏറ്റുമാനൂർ പേരൂർ കവലയിലെ കടകളിൽ വൻ തീപിടിത്തം
ഏറ്റുമാനൂർ പേരൂർ കവലയിലെ കടകളിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് തീപിടിത്തം ഉണ്ടായത്. കൊച്ചുപുരക്കൽ ട്രേഡേഴ്സ് ഫാമിലി ബ്യൂട്ടി ക്ലിനിക്ക്, സൽക്കാര ഹോട്ടൽ, പുകയില കs എന്നിവിടങ്ങളിലാണ് തീ പിടിച്ചത്. കൊച്ചുപുരയ്ക്കൽ ട്രേഡേഴ്സിൻ്റെ മൂന്നുനില കെട്ടിടത്തിൻ്റെ മുകളിൽ പ്രവർത്തിക്കുന്ന ഫാമിലി ബ്യൂട്ടി ക്ലിനിക്കിലാണ് ആദ്യം തീ പടർന്നത്. കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു. പിന്നീട് സമീപത്തുണ്ടായിരുന്ന കടയിലും സൽക്കാര ഹോട്ടലിലേക്കും തീ പടരുകയായിരുന്നു. പുകയില കടയിലെ പലചരക്ക്
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. വെള്ളി, ശനി ദിവസങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. എന്നാൽ, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ല. വരും മണിക്കൂറിൽ എറണാകുളം, ആലപ്പുഴ, തൃശൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്