54 വർഷത്തെ കാത്തിരിപ്പ്; മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്; ആർട്ടെമിസ് 2 വിക്ഷേപിച്ചു
നാസയുടെ ബഹിരാകാശ വിക്ഷേപണ സംവിധാനം ആർട്ടെമിസ് 2 വിക്ഷേപിച്ചു. 54 വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യനെ ചന്ദ്രനുചുറ്റും എത്തിക്കാൻ നാസ നടത്തുന്ന ചരിത്രപരമായ ദൗത്യമാണ് ആർട്ടെമിസ് 2. നാസയുടെ ആർട്ടെമിസ് രണ്ടാം ദൗത്യത്തിൻ്റെ വിക്ഷേപണം ഇന്ത്യൻ സമയം പുലർച്ചെ 4.06ന് നടന്നു. നാല് പേരെ വഹിച്ച് എസ്എൽഎസ് റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് കുതിച്ചുയർന്നത്. എസ്എൽഎസ് എന്ന ഭീമൻ റോക്കറ്റിൽ ഒറയോൺ എന്ന യാത്രാപേടകത്തിലാണ് യാത്ര. ഒരു
പര്യടനത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ് ബിജെപി വനിതാ പ്രവർത്തകർ
യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ തടഞ്ഞു പാലക്കാട്ടെ ബിജെപി വനിതാ പ്രവർത്തകർ. ‘പെണ്ണുപിടിയന്മാരായ കോൺഗ്രസുകാരെ കയറ്റില്ല’ എന്ന് പറഞ്ഞാണ് ബിജെപി വനിതാ പ്രവർത്തകർ. തടഞ്ഞത്. സൗത്ത് മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനത്തിനിടെ, വടക്കന്തറയിലാണ് രമേഷ് പിഷാരടിയെ തടഞ്ഞത്. ബിജെപി കൗൺസിലർ സിന്ധു രാജൻ്റെ നേതൃത്വത്തിലാണ് സ്ഥാനാർത്ഥിയെ തടഞ്ഞുവെച്ചത്. പാലക്കാട് ടൗൺ സൗത്ത് ആയിരുന്നു ഇന്ന് രമേഷ് പിഷാരടിയുടെ പര്യടനം. ബിജെപിയുടെ ശക്തി മേഖലകൾ ഉൾപ്പെടുന്നതാണ് ഈ മേഖലകൾ. എതിർ സ്ഥാനാർത്ഥികളുടെ ഫ്ലക്സോ
ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ചു
ഇന്ധനവില വർധിച്ച സാഹചര്യത്തിൽ ഇൻഡിഗോ ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഇന്ധനവില ഉയർന്നതാണ് നിരക്ക് വർധിപ്പിക്കാൻ കാരണമായതെന്ന് ഇൻഡിഗോ കമ്പനി അറിയിച്ചു.പുതുക്കിയ ഇന്ധന സർചാർജ് നാളെ മുതൽ പ്രാബല്യത്തിൽ വരും. പ്രവാസികൾക്ക് കമ്പനിയുടെ ഈ തീരുമാനം വലിയ തിരിച്ചടിയാകും. 2000 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് 950 രൂപയാണ് അധികമായി നൽകേണ്ടി വരിക. വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് 900 രൂപ മുതൽ 10,000 രൂപ
ആന്ധ്രാപ്രദേശിന്റെ ഔദ്യോഗിക തലസ്ഥാനമായി അമരാവതി; ബില്ല് ലോക്സഭ പാസാക്കി
ആന്ധ്രാപ്രദേശിന്റെ സ്ഥിരം തലസ്ഥാനമായി അമരാവതിയെ പ്രഖ്യാപിക്കുന്നതിനുള്ള സുപ്രധാന ബില്ല് ലോക്സഭ പാസാക്കി. ബിജെപി, കോൺഗ്രസ്, ടിഡിപി എന്നീ പാർട്ടികളുടെ പിന്തുണയോടെ ശബ്ദവോട്ടോടെയാണ് 2026-ലെ ആന്ധ്രാപ്രദേശ് പുനഃസംഘടന (ഭേദഗതി) ബില്ല് സഭ അംഗീകരിച്ചത്. അമരാവതിയെ തലസ്ഥാനമാക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 28-ന് ആന്ധ്ര നിയമസഭ പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഈ അതിവേഗ നടപടി. ചർച്ചയിൽ പങ്കെടുത്ത കോൺഗ്രസ് അംഗം മാണിക്കം ടാഗോർ ബില്ലിനെ സ്വാഗതം ചെയ്തു. ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ എന്നിവയെപ്പോലെ
ശബരിമല സ്വർണ്ണക്കൊള്ള സിബിഐ അന്വേഷിക്കും: കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്
ശബരിമല സ്വർണ്ണക്കൊള്ള സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് രാജ്നാഥ് സിംഗ് അറിയിച്ചു. എറണാകുളം പറവൂരിലെ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറ്റത്തിന്റെ തുടക്കം തൃശൂരുണ്ടായി അതിന്റെ തുടർച്ചയ്ക്കുള്ള അവസരമിതാണെന്നും അദേഹം പറഞ്ഞു. യേശുവിനെ 30 വെള്ളികാശിന് വേണ്ടി ഒറ്റിക്കൊടുത്ത യൂദാസിനെപ്പോലെ അയ്യപ്പനെ മറയാക്കി സ്വർണ്ണം കട്ടെടുത്ത ഒരു സർക്കാർ ഇവിടെയുണ്ടെന്നും രാജ്നാഥ് സിംഗ് ആരോപിച്ചു. എസ്ഡിപിഐയുടെയും ജമാ അത്തെ ഇസ്ലാമിയുടെയും കൈയിൽ നിന്ന് കേരളത്തെ ആരാണ് രക്ഷിക്കുക? അതിന്
കെ എൻ എസ് എസ് മഹിളാ കോർ കമ്മിറ്റിയുടെ അന്താരാഷ്ട്ര വനിതാ ദിന ആഘോഷം
ബാംഗ്ലൂരിലെ 18 കരയോഗങ്ങളിൽനിന്നുള്ള മഹിളാ വിഭാഗങ്ങൾ ചേർന്ന് മഹിളാ കോർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ എസ് പാള്യയിലെ എം എം ഇ ടി സ്കൂളിവെച്ച് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. ചെയർമാൻ ആർ.മനോഹര കുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, ട്രഷറർ വിജയ കുമാർ, വൈസ് ചെയർമാൻ ജി.മോഹന കുമാർ, ജോയിൻ്റ് സെക്രട്ടറി ഹരീഷ് കുമാർ, സ്കൂൾ പ്രസിഡണ്ട് മോഹൻദാസ്, കോർ കമ്മിറ്റി കൺവീനർ ശോഭന രാമദാസും മറ്റു കമ്മിറ്റി അംഗങ്ങളും
ഇറാനിൽ ഭരണകൂടവും സൈന്യവും നേർക്കുനേർ; രാജ്യത്തിന്റെ ഭരണനിയന്ത്രണം ഐആർജിസി ഏറ്റെടുത്തതായി റിപ്പോർട്ടുകൾ
ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയാനെ നോക്കുത്തിയാക്കി രാജ്യത്തിന്റെ ഭരണനിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്(ഐആർജിസി) ഏറ്റെടുത്തതായി റിപ്പോർട്ടുകൾ. ഇറാൻ ഇന്റർനാഷണലാണ് ഈ വാർത്ത പുറത്തുവിട്ടത്. പ്രസിഡണ്ട് നിർദേശിച്ച പല സുപ്രധാന നിയമനങ്ങളും ഐആർജിസി തടയുകയാണ്. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് സുപ്രധാന പദവികളിലേക്കുള്ള നിയമനങ്ങൾ തങ്ങൾ നേരിട്ട് നടത്തുമെന്ന കർക്കശ നിലപാടിലാണ് സൈനിക നേതൃത്വം. പുതിയ രഹസ്യാന്വേഷണ മന്ത്രിയെ നിയമിക്കാനുള്ള പ്രസിഡണ്ട് പെസഷ്കിയാന്റെ നീക്കം ഐആർജിസി ചീഫ് കമാൻഡർ അഹമ്മദ് വാഹിദിയുടെ
ജി. സുധാകരന്റെ ഡ്രൈവർക്ക് വധഭീഷണി
മുൻ സിപിഎം നേതാവും അമ്പലപ്പുഴ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ജി. സുധാകരന്റെ ഡ്രൈവർ പ്രദീപ് കുമാറിന് വധഭീഷണി. സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്താൽ വീട്ടിൽ കയറി വെട്ടിക്കൊല്ലുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായാണ് പരാതി. സംഭവത്തിൽ പ്രദീപ് കുമാർ പുന്നപ്ര പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ദീർഘകാലമായി ജി. സുധാകരന്റെ ഡ്രൈവറായി പ്രവർത്തിക്കുന്ന പ്രദീപിനെ കഴിഞ്ഞ സമ്മേളനത്തിലാണ് ലോക്കൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്. സുധാകരൻ ഇത്തവണ സ്വതന്ത്ര സ്ഥാനാർത്ഥിയായതോടെ അദ്ദേഹത്തിന്റെ പ്രചാരണങ്ങളിൽ പ്രദീപ് സജീവമായി
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സംഘടിപ്പിച്ചു
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ‘ലഹരിയും കൗമാര പ്രണയബന്ധങ്ങളും’ എന്ന വിഷയത്തിൽ പ്രതിമാസ സെമിനാർ സംഘടിപ്പിച്ചു. സമൂഹം നേരിടുന്ന നിലവിലെ സാഹചര്യം വളരെ ആശങ്കാജനകവും നിയന്ത്രണാതീതവുമാണ്. യുവാക്കൾ മയക്കുമരുന്നിന് പിന്നാലെ പോകുന്നു. പതിവായി ലഹരി കഴിക്കുന്നതിൻ്റെ അനന്തരഫലങ്ങൾ അവർക്ക് മനസ്സിലാകുന്നില്ല. അവർ കുറ്റകൃത്യ ചിന്തകളിലേക്കും അത് ഒടുവിൽ കുറ്റകൃത്യങ്ങളിലും കലാശിക്കുന്നു.സമൂഹം നേരിടുന്ന മറ്റൊരു പ്രശ്നം യുവാക്കളിലെ അപക്വമായ പ്രണയബന്ധമാണ്. ചെറുപ്പക്കാർ പ്രണയബന്ധത്തിൽ ഏർപ്പെടുന്നത് അതിൻ്റെ ഗൗരവം അറിയാതെയാണ് എന്ന് ചലച്ചിത്ര
യു.എസ് ആസ്ഥാനമായുള്ള ഒറാക്കിൾ ഇന്ത്യയിൽ ഏകദേശം 12,000 ജീവനക്കാരെ പിരിച്ചുവിട്ടു
യു.എസ് ആസ്ഥാനമായുള്ള ഒറാക്കിൾ ഇന്ത്യയിൽ ഏകദേശം 12,000 ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. ഐടി കമ്പനിയായ ഒറാക്കിൾ അടുത്ത ഒരു മാസത്തിനുള്ളിൽ മറ്റൊരു ഘട്ടം പിരിച്ചുവിടൽ കൂടി ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒറാക്കിൾ ആഗോളതലത്തിൽ ഏകദേശം 30,000 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇന്ത്യയിലാകെ 30,000 ജീവനക്കാരുള്ള ഒറാക്കിളിൽ നിലവിൽ നടന്ന പിരിച്ചുവിടലിന് പിന്നാലെ മറ്റൊരു പിരിച്ചുവിടൽ കൂടി വരാനിരിക്കുകയാണെന്ന് കമ്പനിയിലെ എച്ച്ആർ വിഭാഗത്തിൽ നിന്നുള്ളവരടക്കം വ്യക്തമാക്കിയിട്ടുണ്ട്. പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ചില തസ്തികകൾ ഒഴിവാക്കേണ്ടി