മണ്ഡല പുനർനിർണയം: യുദ്ധപ്രഖ്യാപനവുമായി സ്റ്റാലിൻ; ഇന്ന് തമിഴ്‌നാട്ടിൽ കരിങ്കൊടി പ്രതിഷേധം
മണ്ഡല പുനർനിർണയത്തിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ രാഷ്ട്രീയമായി തളർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഡിഎംകെ. ഇതിൻ്റെ ഭാഗമായി ഇന്ന് തമിഴ്‌നാട്ടിലുടനീളം കരിങ്കൊടി ഉയർത്താൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആഹ്വാനം ചെയ്തു.’ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ നിശബ്ദമാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ചരിത്രപരമായ അനീതിക്കെതിരെ തമിഴ്‌നാട്ടിലെ വീടുകളിലും പൊതുസ്ഥലങ്ങളിലും പ്രതിഷേധത്തിൻ്റെ കരിങ്കൊടികൾ ഉയരും. രാജ്യത്തിൻ്റെ പുരോഗതിക്കായി അഹോരാത്രം പ്രയത്നിച്ച തമിഴ്‌നാടിനും മറ്റ് അയൽ സംസ്ഥാനങ്ങൾക്കും മണ്ഡല പുനർനിർണ്ണയത്തിലൂടെ നൽകുന്ന ശിക്ഷയാണോ ഇതെന്ന് കേന്ദ്രം വ്യക്തമാക്കണം”
ജൂബിലി ഇംഗ്ലീഷ് ഹൈസ്‌കൂളിന് 100%ൻ്റെ തിളക്കമാർന്ന വിജയം
കേരള സമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി ഇംഗ്ലീഷ് ഹൈസ്‌കൂളിന് (സി ബി എസ് ഇ) ഗ്രേഡ് 10 പരീക്ഷയിൽ 100% വിജയം. പരീക്ഷ എഴുതിയ 91 വിദ്യാർത്ഥികളും പാസ്സായി. 36 വിദ്യാർത്ഥികൾക്ക് ഡിസ്റ്റിങ്ങ്ഷനും, 46 ഫസ്റ്റ് ക്ലാസ്സും, 9 സെക്കൻഡ് ക്ലാസ്സും നേടി.
വനിതാ സംവരണ ബില്ലിൽ ലോകസഭയിൽ ഇന്നും നാളെയും നിർണായക ചർച്ച
വനിതാ സംവരണ ബില്ലിൽ ലോക്സഭയിൽ ഇന്നും നാളെയും ചർച്ച ചെയ്യും. ബിൽ ലോക്സഭ കടന്നാൽ അടുത്ത ദിവസം രാജ്യസഭയിൽ അവതരിപ്പിക്കും. ലോക്സഭ സീറ്റുകൾ 850 ആയി ഉയർത്തി വനിതാ സംവരണം നടപ്പാക്കാനുള്ള ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാനാണ് പ്രതിപക്ഷ തീരുമാനം. 2029ൽ വീണ്ടും അധികാരത്തിലെത്താനുള്ള വഴിതേടാനാണ് കേന്ദ്രം ബില്ല് കൊണ്ടു വരുന്നതെന്ന് ദില്ലിയിൽ ചേർന്ന പ്രതിപക്ഷ യോഗം വിലയിരുത്തി. പാർലമെന്റ് സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി അമിത് ഷായും ഇതു
തുർക്കിയിൽ സ്കൂളിൽ വെടിവയ്പ്പ്: ഒൻപത് പേർ കൊല്ലപ്പെട്ടു
തുർക്കിയിലെ സ്കൂളിൽ വിദ്യാർഥി നടത്തിയ വെടിവയ്പിൽ ഒന്‍പത് പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. എട്ട് വിദ്യാർഥികളും ഒരു അധ്യാപികയുമാണ് കൊല്ലപ്പെട്ടത്. ഇതേ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിയാണ് വെടിയുതിർത്തതെന്ന് പ്രാദേശിക ഗവർണർ പറഞ്ഞു. തെക്കൻ തുർക്കിയിലെ കഹ്രമൻമരാസ് മേഖലയിൽ അയ്സർ കാലിക് സെക്കൻഡറി സ്കൂളിലാണ് സംഭവം. ഈ വിദ്യാർഥിയും കൊല്ലപ്പെട്ടു. പരിക്കേറ്റവരിൽ ആറുപേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ഇതിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നും തുർക്കി ആഭ്യന്തരമന്ത്രി
കാന്‍ഡിഡേറ്റ് ചെസ്സില്‍ വനിതാവിഭാഗത്തില്‍ ഇന്ത്യയുടെ വൈശാലിക്ക് കിരീടം
കാന്‍ഡിഡേറ്റ് ചെസ്സില്‍ വനിതാവിഭാഗത്തില്‍ ഇന്ത്യയുടെ വൈശാലിക്ക് കിരീടം. കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് തമിഴ്നാട്ടുകാരിയായ വൈശാലി. ഇനി വനിതാവിഭാഗം ലോക ചെസ് കിരീടത്തിന് വൈശാലി ചൈനയുടെ ജു വെന്‍ജുവിനെ നേരിടും. പുരുഷ വനിതാ വിഭാഗത്തിലെ ലോക ചെസ് ചാമ്പ്യന്മാരെ നേരിടാനുള്ള ടൂര്‍ണ്ണമെന്‍റായതിനാല്‍ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റിന് ഏറെ പ്രാധാന്യം നല്‍കുന്നു. 14 റൗണ്ടുകളില്‍ നിന്നായി എട്ടരപോയിന്‍റോടെയാണ് വൈശാലി കാന്‍ഡിഡേറ്റ് കിരീടം സ്വന്തമാക്കിയത്. 14 റൗണ്ടുള്ള മത്സരത്തില്‍ ഉക്രൈന്‍-റഷ്യന്‍ ചെസ്
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ജയം; പോയിൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്
ലഖ്നൗ സൂപ്പർ ജയന്റ്സ് ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മറികടന്നു. നിശ്ചിത ഓവറിൽ അവർക്ക് 146 റൺസ് എടുക്കാനേ ലഖ്നൗ സൂപ്പർ ജയന്റ്സിനു കഴിഞ്ഞുള്ളു.മയാങ്ക് യാദവ് ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും അത് സ്കോർ ബോർഡിൽ പ്രതിഫലിച്ചില്ല. 160-170 റൺസ് എങ്കിലും പ്രതിരോധിക്കാൻ വേണ്ടിയിരുന്ന സ്ഥാനത്താണ് ലഖ്നൗ കുറഞ്ഞ സ്കോറിലൊതുങ്ങിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആർസിബിക്ക് വിരാട് കോഹ്ലി മികച്ച തുടക്കമാണ് നൽകിയത്. ആദ്യ ആറ്
മുംബൈ-ബെംഗളൂരു വന്ദേഭാരത് സ്ലീപ്പര്‍ ഉടൻ; യാത്രാസമയം 13 മണിക്കൂര്‍ ആയി ചുരുങ്ങും
രാജ്യത്ത് രണ്ടാം വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ മുംബൈ-ബെംഗളൂരു വന്ദേഭാരത് സ്ലീപ്പര്‍ കഴിഞ്ഞ ദിവസമാണ് റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് പ്രഖ്യാപിച്ചത്. പൂനെ വഴിയാണ് യാത്ര. ഇതോടെ ബെംഗളൂരുവിനും പൂനെക്കുമിടയിലുള്ള ദൂരം 13 മണിക്കൂര്‍ ആയി ചുരുങ്ങും. നിലവില്‍ ഈ റൂട്ടിലോടുള്ള പ്രധാന ട്രെയിനുകള്‍ ഉദ്യാന്‍ എക്‌സ്പ്രസും കോയമ്പത്തൂര്‍ എക്‌സ്പ്രസുമാണ്. കോയമ്പത്തൂരില്‍ 19.20 മണിക്കൂറും ഉദ്യാനില്‍ 18.15 മണിക്കൂറുമാണ് വേണ്ടി വരുന്നത്. വന്ദേഭാരത് സ്ലീപ്പറില്‍ ആറ് മണിക്കൂര്‍ ലാഭിക്കാന്‍ സാധിക്കും. ബെംഗളൂരു-പൂനെ
‘ഹോർമുസ് കടലിടുക്ക് സുരക്ഷിതമായിരിക്കണം’; യുഎസ് പ്രസിഡണ്ടുമായി 40 മിനിട്ട് ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി
പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്നതിനിടെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫോണിൽ ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യവുമാണ് 40 മിനിട്ട് നീണ്ട സംഭാഷണത്തിൽ ചർച്ചയായത്. ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പലുകൾക്ക് ട്രംപ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ ആഗോള വ്യാപാരത്തിൻ്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായും തുറന്ന് നൽകേണ്ടതിൻ്റെ പ്രാധാന്യം ഇരുനേതാക്കളും ചർച്ച ചെയ്തു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് നാളെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. നാളെ രാവിലെ 11.30 മുതല്‍ രാത്രി ഏഴുമണിവരെയാണ് നിയന്ത്രണമേര്‍പ്പെടുത്തുക. പ്രധാനമന്ത്രിയുടെ യാത്രാ റൂട്ടിലെ ഇരുവശങ്ങളിലും വാഹന പാര്‍ക്കിംഗ് കര്‍ശനമായി നിരോധിച്ചു. വിമാനത്താവളം, തമ്പാനൂര്‍, ചാക്ക, കിളളിപ്പാലം ഉള്‍പ്പെടെയുളള പ്രധാന റോഡുകളില്‍ ഗതാഗതം വഴിതിരിച്ചുവിടും. ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ നാലുമണി വരെയും വൈകീട്ട് ആറുമണി മുതല്‍ ഏഴുമണി വരെയും ശംഖുമുഖം- എയര്‍പോര്‍ട്ട് റൂട്ടില്‍ വാഹനങ്ങള്‍ അനുവദിക്കില്ല.പാര്‍ക്കിംഗ് നിയമം ലംഘിക്കുന്ന
തൃണമൂൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
ബംഗാളിൽ അഞ്ച് വർഷത്തിന് ശേഷം തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങി ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തൃണമൂൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് കോൺഗ്രസ് നേതാവ് രാഹുൽ പ്രസംഗിച്ചത്. ബംഗാളിൽ ബിജെപിക്ക് വളരാൻ അവസരമൊരുക്കിയത് തൃണമൂൽ കോൺഗ്രസിൻ്റെ നിലപാടുകളാണെന്നടക്കമുള്ള രൂക്ഷ വിമർശനങ്ങൾ മുർഷിദാബാദിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ ഉന്നയിച്ചു. തൃണമൂൽ സർക്കാരിൻ്റെ അഴിമതികളും ഭരണ പരാജയങ്ങളും തുറന്നുകാട്ടിയ രാഹുൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കരുത്തുപകരാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. ശാരദ തട്ടിപ്പ് കേസ് ഉൾപ്പെടെയുള്ള അഴിമതികൾ