മൈസുരു മണ്ഡ്യയിൽ 500 ഏക്കറിൽ വ്യവസായ ഹബ്ബ് സ്ഥാപിക്കാനുള്ള ഒരുക്കങ്ങൾ നടത്തി വരുന്നതായി വ്യവസായ മന്ത്രി എം.ബി.പാട്ടീൽ പറഞ്ഞു. വ്യവസായ ഹബ്ബ് കൂടാതെ 100 ഏക്കർ സ്ഥലത്ത് ഓട്ടമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ സെൻ്ററും (എആർഎഐ) നിർമ്മിക്കും.
കേന്ദ്രഘന വ്യവസായ മന്ത്രി എച്ച്.ഡി.കുമാരസ്വാമിയുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തി വരികയാണെന്നും ഇതിന് അനുയോജ്യമായ സർക്കാർ, സ്വകാര്യസ്ഥലം കണ്ടെത്താൻ സ്പെഷൽ ഡപ്യൂട്ടി കമ്മിഷണർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.