പൂരം നടത്തിപ്പില്‍ തീരുമാനം ഇന്ന്; ആർഭാടം വേണ്ടെന്ന നിലപാടിൽ സർക്കാർ
Kerala
0 min read
5.2k

പൂരം നടത്തിപ്പില്‍ തീരുമാനം ഇന്ന്; ആർഭാടം വേണ്ടെന്ന നിലപാടിൽ സർക്കാർ

ഏപ്രിൽ 23, 2026
0

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തിൻ്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം നടത്തണമോയെന്ന കാര്യത്തില്‍ അന്തിമതീരുമാനം ഇന്ന്. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ ഇന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവനുമായി ചര്‍ച്ച നടത്തും. പൂരം നടത്തിപ്പില്‍ തീരുമാനം ഇന്നുതന്നെയുണ്ടാകും എന്ന് മന്ത്രി പറഞ്ഞു. വെടിക്കെട്ട് അപകടത്തോടെ അസാധാരണ സാഹചര്യമുണ്ടായെന്നും പൂരം ഏകോപനത്തിനാണ് ഹൈക്കോടതിയുടെ അനുമതിയോടെ യോഗം വിളിച്ചതെന്നും വി എന്‍ വാസവന്‍ പറഞ്ഞു. യോഗത്തിന് മുന്നോടിയായി മന്ത്രിമാരായ ആര്‍ ബിന്ദു, കെ രാജന്‍

Continue Reading
വോട്ട് രേഖപ്പെടുത്താൻ നാട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; മൂന്നുപേർക്ക് ദാരുണാന്ത്യം
India
1 min read
6.4k

വോട്ട് രേഖപ്പെടുത്താൻ നാട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; മൂന്നുപേർക്ക് ദാരുണാന്ത്യം

ഏപ്രിൽ 23, 2026
0

കൃഷ്ണഗിരിയിലെ ഹൊസൂറിന് സമീപം ബുധനാഴ്ച പുലർച്ചെ ഒരു കാർ സ്വകാര്യ ഓമ്‌നിബസുമായി കൂട്ടിയിടിച്ച് മൂന്ന് പേർ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.വീരമണി (25), പ്രദീപ് (25), മാരി (24) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ സതീഷ് കുമാറിനെ (25) ഹൊസൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാവരും ധർമ്മപുരി ജില്ലയിലെ പെന്നഗ്രാമത്തിനടുത്തുള്ള സിഗരള്ളി ഗ്രാമത്തിൽ നിന്നുള്ളവരാണ്. ബെംഗളൂരുവിൽ താമസിക്കുന്ന നാലുപേരും ഏപ്രിൽ 23-ന് നടന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട്

Continue Reading
ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന​തി​നി​ടെ പാ​മ്പ് ക​ടി​യേ​റ്റു; എ​ട്ടു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം
Kerala
1 min read
5.0k

ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന​തി​നി​ടെ പാ​മ്പ് ക​ടി​യേ​റ്റു; എ​ട്ടു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

ഏപ്രിൽ 23, 2026
0

ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന​തി​നി​ടെ പാ​മ്പു​ക​ടി​യേ​റ്റ് എ​ട്ടു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. ചി​റ​യി​ന്‍​കീ​ഴ് അ​ഴൂ​രി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മൂ​ല​യി​ല്‍ വീ​ട്ടി​ല്‍ ദി​ലീ​പ്-​അ​നു ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ദി​ക്ഷ​ല്‍ ആ​ണ് മ​രി​ച്ച​ത്.രാ​വി​ലെ നാ​ലി​നാ​ണ് കു​ട്ടി​ക്ക് പാ​മ്പ് ക​ടി​യേ​റ്റ​താ​യി കു​ടും​ബം അ​റി​ഞ്ഞ​ത്. ഉ​ട​ന്‍ ചി​റ​യി​ന്‍​കീ​ഴ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി. പി​ന്നാ​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. പി​ന്നീ​ട് മു​റി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​ഞ്ഞ് കി​ട​ന്ന മു​റി​യി​ല്‍ മൂ​ര്‍​ഖ​ന്‍ പാ​മ്പി​നെ ക​ണ്ടെ​ത്തി. ദി​ക്ഷ​ലി​ന്‍റെ മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Continue Reading
ആൻ്റിഡോട്ട് ഫൗണ്ടേഷൻ യുവജന സംഗമം സംഘടിപ്പിച്ചു
Association News
0 min read
6.7k

ആൻ്റിഡോട്ട് ഫൗണ്ടേഷൻ യുവജന സംഗമം സംഘടിപ്പിച്ചു

ഏപ്രിൽ 23, 2026
0

ആന്റിഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണത്തിൻ്റെ ഭാഗ മായി യുവജന സംഗമം നടത്തി. ചെയർമാൻ പി.എ.ഐസക് ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡണ്ട് ബിനു ദിവാകരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.ബുഷ്റ വളപ്പിൽ, ഹോപ് സൊസൈറ്റി ഡയറക്ടർ ഫാ.ജോർജ് കണ്ണന്താനം, ജോജു വർഗീസ്, ജോർജ് ജേക്കബ്, ഷൈൻ അറക്കൽ, പ്രഭാകരൻ, ആർ.വി.ആചാരി, പി.ഗോപകുമാർ, സോഫിയ, ബിന്ദു സജിത്ത്, സുമോജ് മാത്യു, അഡ്വ.പ്രമോദ് വരപ്രത്ത് എന്നിവർ നേതൃ ത്വം നൽകി.

Continue Reading
നിതിൻ രാജിൻ്റെ മരണം; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം ഇന്ന്
Kerala
0 min read
5.4k

നിതിൻ രാജിൻ്റെ മരണം; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം ഇന്ന്

ഏപ്രിൽ 23, 2026
0

കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തലശ്ശേരി സെഷൻസ് കോടതി ഇന്ന് വിധി പറയും. കേസിൽ കക്ഷി ചേർന്ന നിതിൻ രാജിൻ്റെ പിതാവിൻ്റെ വാദമുഖങ്ങൾ കൂടി കേട്ട ശേഷമായിരിക്കും കോടതി അന്തിമ തീരുമാനമെടുക്കുക. വകുപ്പ് മേധാവി ഡോ. റാം, സംഗീത നമ്പ്യാർ എന്നിവരുടെ അപേക്ഷകളാണ് കോടതിയുടെ പരിഗണനയിലുള്ളത്. അധ്യാപകരിൽ നിന്ന് നിതിൻ രാജിന് നിരന്തരമായ മാനസിക പീഡനവും ജാതീയ

Continue Reading
കർണാടക എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്
Karnataka
1 min read
5.7k

കർണാടക എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

ഏപ്രിൽ 23, 2026
0

ബെംഗളുരു കർണാടക എസ്എസ്എൽസി പരീക്ഷാ ഫലം ഇന്നു പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് 12നു ശേഷം വെബ്സൈറ്റിലും ആപ്പിലും ഫലം ലഭ്യമാകും. വെബ്സൈറ്റ് karresults.nic.in

Continue Reading
ഗുണ്ടൽപേട്ട് താലൂക്കിൽ 523 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു
Karnataka
0 min read
5.4k

ഗുണ്ടൽപേട്ട് താലൂക്കിൽ 523 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു

ഏപ്രിൽ 23, 2026
0

ഗുണ്ടൽപേട്ട് താലൂക്കിൽ 523 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. നഞ്ചുണ്ടപ്പ കമ്മിറ്റി റിപ്പോർട്ട് പ്രകാരം സംസ്ഥനത്തെ ഏറ്റവും പിന്നാക്കം നിൽക്കുന്ന താലൂക്കുകളിൽ ഒന്നാണ് ഗുണ്ടൽപേട്ട്. താലൂക്കിന് പ്രത്യേക പരിഗണന നൽകണമെന്ന ആവശ്യവും പ്രാദേശിക എം.എൽ.എ. ഗണേഷ് പ്രസാദിൻ്റെ സമ്മർദവും മൂലമാണ് പദ്ധതി നടപ്പാക്കിയത്. കോൺഗ്രസ് സർക്കാറിൻ്റെ ഭരണം വികസനപ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നുവെങ്കിലും പ്രതിപക്ഷം അപവാദപ്രചാരണം നടത്തുകയാണ് എന്നും ചടങ്ങിൽ സംസാരിച്ച സിദ്ധരാമയ്യ പറഞ്ഞു.

Continue Reading
അ​മേ​രി​ക്ക​ൻ നാ​വി​ക​സേ​നാ മേ​ധാ​വി രാ​ജി​വ​ച്ചു
World
0 min read
6.4k

അ​മേ​രി​ക്ക​ൻ നാ​വി​ക​സേ​നാ മേ​ധാ​വി രാ​ജി​വ​ച്ചു

ഏപ്രിൽ 23, 2026
0

അ​മേ​രി​ക്ക​യു​ടെ നാ​വി​ക​സേ​നാ മേ​ധാ​വി ജോ​ൺ ഫീ​ല​ൻ രാ​ജി​വ​ച്ചു. ഇ​റാ​ൻ യു​ദ്ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഭി​പ്രാ​യ ഭി​ന്ന​ത ശ​ക്ത​മാ​യ​താ​ണ് രാ​ജി​ക്ക് കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. രാ​ജി​ക്ക് വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​ന്ന​ലെ​യാ​ണ് ജോ​ൺ ഫീ​ല​ൻ സ്ഥാ​ന​മൊ​ഴി​യു​ന്ന​താ​യി പെ​ന്‍റ​ഗ​ൺ പ്ര​ഖ്യാ​പി​ച്ച​ത്. ജോ​ൺ ഫീ​ല​ന് പ​ക​രം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഹം​ഗ് കാ​വോ യു​എ​സ് നേ​വി​യു​ടെ ആ​ക്ടിം​ഗ് നേ​വി സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​റ്റു. ഇ​റേ​നി​യ​ൻ തു​റ​മു​ഖ​ങ്ങ​ളി​ൽ യു​എ​സ് ഏ​ർ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ നാ​വി​ക ഉ​പ​രോ​ധം തു​ട​രു​ന്ന ഘ​ട്ട​ത്തി​ലാ​ണ് ഈ ​മാ​റ്റം.

Continue Reading
ചൂട് സഹിക്കാൻ വയ്യ; അവധി ദിവസം ചിലവഴിക്കാൻ വീടിനടുത്ത് എസി മുറി ബുക്ക് ചെയ്ത് യുവതി; സംഭവം ബാംഗ്ലൂരിൽ
Karnataka
1 min read
6.6k

ചൂട് സഹിക്കാൻ വയ്യ; അവധി ദിവസം ചിലവഴിക്കാൻ വീടിനടുത്ത് എസി മുറി ബുക്ക് ചെയ്ത് യുവതി; സംഭവം ബാംഗ്ലൂരിൽ

ഏപ്രിൽ 23, 2026
0

ബാംഗ്ലൂരിലെ ചൂടിനെ തടുക്കാൻ മറ്റൊരു മാർഗമില്ലെന്ന് ചൂണ്ടിക്കാട്ടി വീടിന് തൊട്ടടുത്ത ഹോട്ടലിൽ ഒരു എസി മുറി തന്നെ ബുക്ക് ചെയ്ത് പെൺകുട്ടി. ബാംഗ്ലൂർ സ്വദേശിയായ പ്രിയ പാലിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വീടിന് തൊട്ടടുത്തുള്ള ഹോട്ടലിൽ മുറിയെടുക്കുന്നു എന്ന ക്യാപ്ഷനോടെയാണ് പ്രിയ സോഷ്യൽ മീഡിയയിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. എസിയോ കൂളറോ വാങ്ങാൻ നോക്കിയെങ്കിലും കടകളിൽ ഒന്നും അത് ഇവ ലഭ്യമാവാത്ത അവസ്ഥയാണെന്ന് പ്രിയ പറയുന്നു.

Continue Reading
കർണാടകയുടെ ചില ഭാഗങ്ങളിൽ 26 വരെ മഴയ്ക്ക് സാധ്യത
Karnataka
1 min read
5.0k

കർണാടകയുടെ ചില ഭാഗങ്ങളിൽ 26 വരെ മഴയ്ക്ക് സാധ്യത

ഏപ്രിൽ 23, 2026
0

അടുത്ത അഞ്ച് ദിവസങ്ങളിൽ കർണാടകയുടെ തീരദേശ, വടക്കൻ – തെക്കൻ ഉൾനാടൻ ഭാഗങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഏപ്രിൽ 26 വരെ കർണാടകയിലെ തീരദേശ കളായ ഉഡുപ്പി, ദക്ഷിണ കന്നഡ എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിൽ നേരിയ കരിയ മഴക്ക് സാധ്യതയുണ്ട്. അതേസമയം ഉത്തര കന്നഡ ജില്ലയിൽ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ തുടരും. വടക്കൻ ഉൾപ്രദേശങ്ങളിൽ ഇന്ന് നേരിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. റായ്ച്ചൂർ, കൊപ്പൽ,

Continue Reading