കോഴിക്കോട് പോലീസുകാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് പോലീസുകാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫിസർ കുന്നമംഗലം പിലാശ്ശേരി കളരിക്കണ്ടി കണയം പറമ്പത്ത് ഷജുൽ (38) ആണ് മരിച്ചത്. വെള്ളയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തെ റെയിൽവേ പാളത്തിലാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ആണ് സംഭവം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്വർണവില ഇന്ന് കുത്തനെ ഇടിഞ്ഞു; പവന് ഒരു ലക്ഷത്തിൽ താഴെ
സ്വർണവില ഇന്ന് കുത്തനെ ഇടിഞ്ഞു. യുദ്ധ പശ്ചാത്തലത്തിൽ ഏറെ നാളായി ഇടിഞ്ഞുകൊണ്ടിരിക്കുന്ന സ്വർണവില ഇന്ന് രണ്ടുതവണയായി 7,560 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ പവന് 99,480 രൂപയായി. ഗ്രാമിന് 945 രൂപ കുറഞ്ഞ് 12,435 രൂപയായി. രാവിലെ പവന് ഒറ്റയടിക്ക് 4,360 രൂപയും ഗ്രാമിന് 545 രൂപയുമാണ് കുറഞ്ഞത്. ശനിയാഴ്ച ഗ്രാമിന് 275 രൂപയും പവന് 2200 രൂപയും കുറഞ്ഞിരുന്നു. യഥാക്രമം 13,380 രൂപയും 1,07,040 രൂപയുമായിരുന്നു വില. വ്യാഴാഴ്ച
കേരള സമാജം ബാംഗ്ലൂർ യെലഹങ്ക സോൺ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു
കേരള സമാജം ബാംഗ്ലൂർ യെലഹങ്ക സോൺ വനിതാവിഭാഗം, പാർവ്വതി ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികൾക്കൊപ്പം ബ്യാട്ടരായണപുരയിൽ കേക്ക് മുറിച്ചു ഈ വർഷത്തെ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. ലേഡീസ് വിംഗ് കൺവീനർ ഷൈനി ഗിരീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫിനാൻസ് കൺവീനർ സുനിത വിനോദ്, വൈസ് ചെയർപേഴ്സൺ അനുമോൾ, വിപിൻ സംസാരിച്ചു. ട്രസ്റ്റ് അധികാരിയെ ആദരിക്കുകയും ചെയ്തു. സോൺ ചെയർമാൻ റെജി എം ജി കൺവീനർ അനീഷ് കൃഷ്ണൻ, വൈസ് ചെയർമാൻ അജയൻ
പശ്ചിമേഷ്യൻ സംഘര്‍ഷം ആശങ്കാജനകം; യുദ്ധത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായ സന്ദേശം നൽകണം: പ്രധാനമന്ത്രി
യുദ്ധത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി സന്ദേശം നൽകണമെന്നും രാഷ്ട്ര തലവന്മാരുമായി സംസാരിക്കുന്നുണ്ടെന്ന് നരേന്ദ്ര മോദി. പശ്ചിമേഷ്യയിലെ സംഘർഷം ആശങ്കാജനകമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്സഭയിൽ പ്രസ്താവന അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. രാജ്യസഭയിൽ നാളെ നരേന്ദ്രമോദി സംസാരിക്കും. യുദ്ധം നടക്കുന്നതിലെ ആശങ്കയും അതിനെ ഒറ്റക്കെട്ടായി നിന്ന് നേരിടണമെന്നുമാണ് മോദി ലോക്സഭയിൽ 25 മിനിറ്റ് നീണ്ടുനിന്ന പ്രസ്താവനയിൽ വ്യക്തമാക്കിയത്. ‘ലോകത്തെ സാമ്പത്തിക വ്യവസ്ഥയിലും ജനങ്ങളിലും യുദ്ധം ബാധിക്കുന്നു. ലോകസാമ്പത്തിക രംഗത്തിന് ഇത് വെല്ലുവിളികൾ ഉയർത്തുന്നു. ഇന്ത്യയ്ക്കും അപ്രതീക്ഷിത
വെള്ളാപ്പള്ളി നടേശന് ആശ്വാസം; എസ്എന്‍ഡിപി യോഗം ഭാരവാഹി സ്ഥാനത്തുനിന്ന് നീക്കിയ ഉത്തരവിന് സ്‌റ്റേ
എസ്എൻഡിപി ഭാരവാഹിത്വം സംബന്ധിച്ച കേസിൽ വെള്ളാപ്പള്ളി നടേശന് ആശ്വാസം. എസ്എന്‍ഡിപി യോഗം ഭാരവാഹി സ്ഥാനത്തുനിന്ന് നീക്കിയ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്തു. സ്‌റ്റേ അന്തിമ ഉത്തരവിന് വിധേയമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അപ്പീലില്‍ എതിര്‍കക്ഷികള്‍ക്ക് ഡിവിഷന്‍ ബെഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. അപ്പീലില്‍ വിശദമായ വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു. അന്തിമ വിധി ഉണ്ടാകുന്നത് വരെ വെള്ളാപ്പള്ളി അടക്കമുള്ള ഭാരവാഹികള്‍ക്കു തത്‌സ്ഥാനത്തു തുടരാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. കമ്പനി നിയമത്തിലെ
എൽപിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടർ വിതരണം പരിഗണനയിൽ
എൽപിജി പ്രതിസന്ധി പരിഹരിക്കാനായി 10 കിലോയുടെ സിലിണ്ടർ വിതരണം പരിഗണനയിലെന്ന് റിപ്പോർട്ട്. നിലവിലുള്ള 14.2 കിലോ സിലിണ്ടറിൽ തന്നെ 10 കിലോ നിറച്ച് പരമാവധി ആളുകളിലേക്ക് എൽപിജി എത്തിക്കാനാണ് ആലോചിക്കുന്നത്. 14 കിലോ സിലിണ്ടറിൽ 10 കിലോയെന്ന സ്റ്റിക്കർ പതിക്കും, വിലയും കുറയ്ക്കും. നിലവിൽ ഗാർഹിക സിലിണ്ടർ വിതരണത്തിന് സമയപരിധിയടക്കം സർക്കാർ നിശ്ചിയിച്ചിട്ടുണ്ട്. ഇറാഖ്-ഇറാൻ സംഘർഷത്തെത്തുടർന്ന് വിതരണ ശൃംഖലയിൽ ഉണ്ടായ തടസ്സങ്ങളും ഇറക്കുമതിയിലെ കുറവുമാണ് ഇത്തരമൊരു നടപടിയിലേക്ക് എണ്ണക്കമ്പനികളെ പ്രേരിപ്പിക്കുന്നത്.
യുഡിഎഫ് സ്ഥാനാര്‍ഥി മാത്യു കുഴല്‍നാടന്‍റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി
എറണാകുളം പാലക്കുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മാത്യു കുഴല്‍നാടന്‍റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചെന്ന പരാതിയുമായി യുഡിഎഫ് പ്രവര്‍ത്തകര്‍ കൂത്താട്ടുകുളം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. മൂവാറ്റുപുഴ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ് മാത്യു കുഴല്‍നാടന്‍. ഞായറാഴ്ച രാത്രിയിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചത്. പാലക്കുഴിയില്‍ മൃഗാശുപത്രിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ബോര്‍ഡുകളാണ് നശിപ്പിച്ചത്. പൈനാപ്പിള്‍ ചെടി ഫ്‌ളക്‌സില്‍ തിരുകി കീറിയ നിലയില്‍ ആയിരുന്നു. കഴിഞ്ഞ ദിവസം മാത്യു കുഴല്‍നാടന്‍റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഏറെ
രോഗിയുമായി പോയ ആംബുലൻസ് ട്രക്കുമായി കൂട്ടിയിടിച്ച് ഏഴ് മരണം
ആസമിലെ സോണിത്പൂരിൽ രോഗിയുമായി പോയ ആംബുലൻസ് ട്രക്കുമായി കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു. തേസ്പൂരിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. രോഗിയും കുടുംബവുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഏഴു പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ തേസ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് 2 യുവാക്കള്‍ മരിച്ചു
നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് 2 യുവാക്കള്‍ മരിച്ചു. പരുത്തിപ്പുള്ളി സ്വദേശി ആകാശ് (23), കോട്ടായി കരിയങ്കോട് സ്വദേശി സുജിത് (23) എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് അശ്വിന്‍ (23) സാരമായി പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെയാണ് അപകടം.
പുരാവൃത്തങ്ങൾ ബിംബഭാഷകളിലെ ചരിത്രകഥാഖ്യാനം – എം എം സചീന്ദ്രൻ
ജനപഥങ്ങളിൽ സ്വാധീനം ചെലുത്തും വിധം കഥായുക്തമായ അതികല്പനകളിൽ ആഖ്യാനം ചെയ്യപ്പെട്ട പുരാവൃത്തങ്ങളിലെ ബിംബഭാഷകളുടെ ശരിയായ വിശകലനം, ചരിത്രപരവും ശാസ്ത്രീയവുമായ നേരറിവിനും സാംസ്കാരികവും രാഷ്ട്രീയവുമായ ദുരുപയോഗത്തെ ചെറുക്കുന്നതിനും അനിവാര്യമാണെന്ന് പ്രമുഖ എഴുത്തുകാരൻ എം എം സചീന്ദ്രൻ അഭിപ്രായപ്പെട്ടു. ബംഗളുരു പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ സെമിനാറിൽ “പുരാവൃത്തങ്ങളുടെ പുരോഗമന പരിപ്രേക്ഷ്യം” എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിഹാസകഥകളിൽ അന്തർലീനമായ സാംസ്കാരിക വൈജാത്യങ്ങളുടെയും വിരുദ്ധമായി വർത്തിക്കുന്ന ആശയങ്ങളുടെയും തിരിച്ചറിവ് സംസ്ക്കാരത്തിൻ്റെ