ബംഗളുരുവിനും മംഗളൂരുവിനും ഇടയിലെ വാഹന യാത്രക്കാർ വൈകാതെ അധിക ടോൾ നൽകേണ്ടിവരും
Karnataka
1 min read
6.7k

ബംഗളുരുവിനും മംഗളൂരുവിനും ഇടയിലെ വാഹന യാത്രക്കാർ വൈകാതെ അധിക ടോൾ നൽകേണ്ടിവരും

നവംബർ 13, 2025
0

മംഗളൂരു ദേശീയപാത 75ൽ ബംഗളുരുവിനും മംഗളൂരുവിനും ഇടയിലെ വാഹന യാത്രക്കാർ വൈകാതെ അധിക ടോൾ നൽകേണ്ടിവരും. ഉപ്പിനങ്ങാടിക്കടുത്ത ബജത്തൂർ ഗ്രാമത്തിൽ ബിസി റോഡ്-അദ്ദഹോൾ നാലുവരിപ്പാതയിൽ പുതിയ ടോൾ പ്ലാസ പൂർത്തിയാകുന്നു. ബജത്തൂരിലെ വലാലുവിനും നിരകട്ടെക്കും ഇടയിലാണ് ടോൾ പ്ലാസ. പാത നിർമാണം അവസാന ഘട്ടത്തിലാണ്. പ്ലാസയിൽ ഇരുവശത്തും നാല് വീതം എട്ടു വരികൾ ഉണ്ടാകും. ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും പ്രത്യേക പാതകളുമുണ്ടാകും. രണ്ടു മാസത്തിനകം പൂർണ പ്രവർത്തനക്ഷമമാകും. ബംഗളൂരു –

Continue Reading
കെ.സി.വേണുഗോപാലിനുനേരേ സൈബർ ആക്രമണം: മൈസൂരു പോലീസ് അന്വേഷണം തുടങ്ങി
Karnataka
0 min read
6.7k

കെ.സി.വേണുഗോപാലിനുനേരേ സൈബർ ആക്രമണം: മൈസൂരു പോലീസ് അന്വേഷണം തുടങ്ങി

നവംബർ 13, 2025
0

വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുണ്ടാക്കി കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ എംപിയുടെ നേർക്ക് സൈബർ ആക്രമണം നടത്തിയെന്ന് പരാതി. മൈസൂരുവിൽ താമസിക്കുന്ന കണ്ണൂർ ഇരിക്കൂർ സ്വദേശിനി മൈസൂർ സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം തുടങ്ങി. മൈസൂരുവിലെ മലയാളി യുവതിയുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് കുണ്ടറ ബേബിയെന്ന പേരിലുണ്ടാക്കിയ വ്യാജ ഫെയ്‌സ്ബുക്ക് ഐഡിയിൽനിന്നാണ് കെ.സി. വേണുഗോപാലിൻ്റെ നേർക്ക് സൈബർ ആക്രമണമുണ്ടായത്. സഹോദരിയുടെ പേരിലുള്ള ഫോൺ നമ്പറാണിതെന്നും

Continue Reading
ഇൻഫോസിസ് ഫൗണ്ടേഷൻ പുരസ്‌കാരം ആറുപേർക്ക്
Karnataka
0 min read
7.2k

ഇൻഫോസിസ് ഫൗണ്ടേഷൻ പുരസ്‌കാരം ആറുപേർക്ക്

നവംബർ 13, 2025
0

ഇൻഫോസിസ് ഫൗണ്ടേഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി ആറുപേർക്കാണ് പുരസ്‌കാരം. ഓരോ വിഭാഗത്തിലും ഒരു ലക്ഷം യുഎസ് ഡോളറും (88.60 ലക്ഷം രൂപ) സ്വർണമെഡലും പ്രശസ്തിപത്രവുമാണ് പുരസ്ക്‌കാരം. ബെംഗളൂരുവിലെ നാഷണൽ സെൻ്റർ ഓഫ് ബയോളജിക്കൽ സയൻസസിലെ അസോസിയേറ്റ് പ്രൊഫസർ അഞ്ജന ഭദ്രിനാരായണൻ പുരസ്കാരജേതാക്കളിൽ ഉൾപ്പെടുന്നു. ലൈഫ് സയൻസ് വിഭാഗത്തിലാണ് അഞ്ജനയ്ക്ക് പുരസ്‌കാരം ലഭിച്ചത്. ഡിഎൻഎയുമായി ബന്ധപ്പെട്ട് ജനിതകമേഖലയിലെ സംഭാവനകൾക്കാണ് പുരസ്‌കാരം. സാമ്പത്തികശാസ്ത്രത്തിൽ മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസർ നിഖിൽ

Continue Reading
ഡൽഹി സ്ഫോടനം ഭീകരാക്രമണം; ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ പ്രവൃത്തി: കേന്ദ്രം
India
0 min read
6.8k

ഡൽഹി സ്ഫോടനം ഭീകരാക്രമണം; ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ പ്രവൃത്തി: കേന്ദ്രം

നവംബർ 12, 2025
0

ഡൽഹിയിലുണ്ടായ സ്ഫോടനം ഭീകരാക്രമണമാണെന്ന് വ്യക്തമാക്കി കേന്ദ്രം. സ്ഫോടനത്തിൽ കേന്ദ്ര മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ, മരണപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുകയും രണ്ട് മിനിട്ട് മൗനം ആചരിക്കുകയും ചെയ്തു. ഏതൊരു രൂപത്തിലുള്ല ഭീകരതയോടും സന്ധിയില്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ച് വ്യക്തമാക്കി. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കേന്ദ്ര ഏജൻസികൾക്ക് അടിയന്തര നിർദ്ദേശം നൽകി. ദേശവിരുദ്ധ ശക്തികൾ നടത്തിയത് ഹീനമായ പ്രവൃത്തിയാണെന്ന് മന്ത്രിസഭാ യോഗം അപലപിച്ചു യുക്തിരഹിതമായ അക്രമമാണ്

Continue Reading
പി പി ദിവ്യയ്ക്ക് ഇത്തവണ സീറ്റില്ല, കണ്ണൂർ ജില്ലാപഞ്ചായത്തില്‍ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്‌ സിപിഐഎം
Kerala
1 min read
7.0k

പി പി ദിവ്യയ്ക്ക് ഇത്തവണ സീറ്റില്ല, കണ്ണൂർ ജില്ലാപഞ്ചായത്തില്‍ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്‌ സിപിഐഎം

നവംബർ 12, 2025
0

തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂർ ജില്ലാപഞ്ചായത്തില്‍ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്‌ സിപിഐഎം. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷാണ് 16 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. എഡിഎം നവീൻ ബാബുവിൻ്റെ മരണത്തില്‍ കേസ് നേരിടുന്ന ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പി പി ദിവ്യയ്ക്ക് ഇത്തവണ സീറ്റില്ല. എസ്‌എഫ്‌ഐ മുൻ സംസ്ഥാന പ്രസിഡണ്ട് കെ അനുശ്രീ പിണറായിയില്‍ നിന്ന് ജനവിധി തേടും. ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ബിനോയ്

Continue Reading
ബെൽമ, കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റുമായി ചേർന്ന് സംഘടിപ്പിക്കുന്ന നാടകം ‘പറന്നുയരാനൊരു ചിറക്’ നവംബർ 23ന്
Association News
1 min read
7.2k

ബെൽമ, കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റുമായി ചേർന്ന് സംഘടിപ്പിക്കുന്ന നാടകം ‘പറന്നുയരാനൊരു ചിറക്’ നവംബർ 23ന്

നവംബർ 12, 2025
0

സംസ്ഥാന നാടക മത്സരത്തിൽ 5 അവാർഡുകളടക്കം നിരവധി അവാർഡുകൾ സ്വന്തമാക്കിയ കോഴിക്കോട് സങ്കീർത്തനയുടെ നാടകം ‘പറന്നുയരാനൊരു ചിറക്’ ബെംഗളൂരുവിൽ അരങ്ങേറും. ബെൽമ, കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റുമായി ചേർന്ന് സംഘടിപ്പിക്കുന്ന പ്രദർശനം നവംബർ 23 ഞായറാഴ്‌ച വൈകിട്ട് 5മണിക്ക് ബിഇഎൽ കലാക്ഷേത്രയിൽ അരങ്ങേറും. കോട്ടയം സൂര്യ ഗംഗ മ്യൂസിക് ബാന്റ്റ് അവതരിപ്പിക്കുന്ന കരോക്കെ ഗാനമേളയും ഉണ്ടായിരിക്കും. പ്രവേശനം പാസ്സ് മൂലം. കൂടുതൽ വിവരങ്ങൾക്കും പ്രവേശന പാസ്സുകൾക്കും താഴെ പറയുന്ന

Continue Reading
ചെങ്കോട്ട സ്‌ഫോടനം നടത്തിയ ഭീകരർ വാങ്ങിയ രണ്ടാമത്തെ കാർ കണ്ടെത്തി
India
0 min read
6.7k

ചെങ്കോട്ട സ്‌ഫോടനം നടത്തിയ ഭീകരർ വാങ്ങിയ രണ്ടാമത്തെ കാർ കണ്ടെത്തി

നവംബർ 12, 2025
0

ചെങ്കോട്ട സ്‌ഫോടനം നടത്തിയ ഭീകരർ വാങ്ങിയ രണ്ടാമത്തെകാർ ഹരിയാനയിൽ നിന്ന് കണ്ടെത്തി. 2017 നവംബർ 22ന് ഡൽഹിയിൽ രജിസ്റ്റർ ചെയ്‌ത ഡിഎൽ 10 സികെ 0458 നമ്പർ ഇക്കോസ്പോർട്ടാണ് കണ്ടെത്തിയിരിക്കുന്നത്. ഖണ്ഡാവാലി ഗ്രാമത്തിലെ ഒരു വീട്ടിനുള്ളിൽ പാർക്ക് ചെയ്ത‌ത നിലയിലാണ് വാഹനം കണ്ടത്. ചെങ്കോട്ട സ്ഫോടനത്തിൽ മിച്ച ഡോ. ഉമർ ഉൻ നബിയാണ് ഈ വാഹനം. ഭീകരരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്‌ത ഹരിയാനയിലെ ഫരീദാബാദിലെ ഖണ്ഡാവാലി ഗ്രാമത്തിൽ നിന്നാണ് കാർ

Continue Reading
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം ഇനി ഐ.പി.എൽ മത്സരങ്ങൾക്ക് വേദിയാകില്ല ?
Karnataka
1 min read
6.8k

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം ഇനി ഐ.പി.എൽ മത്സരങ്ങൾക്ക് വേദിയാകില്ല ?

നവംബർ 12, 2025
0

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം ഇനി ഐ.പി.എൽ മത്സരങ്ങൾക്ക് വേദിയാകില്ലെന്ന് റിപ്പോർട്ട്. റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിൻ്റെ ഹോം മത്സരങ്ങൾ സംസ്ഥാനത്തിനു പുറത്തുള്ള മറ്റൊരു സ്റ്റേഡിയത്തിലേക്ക് മാറ്റുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കഴിഞ്ഞ സീസണിൽ, കിരീടധാരണത്തിന് പിന്നാലെ സംഘടിപ്പിച്ച ആഘോഷ പരിപാടി ബംഗളൂരിൽ വൻ ദുരന്തത്തിൽ കലാശിച്ചിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിനു പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചിരുന്നു. പുതിയ സീസണിൽ ആർ സി.ബിയുടെ ഹോം മത്സരങ്ങൾക്ക് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ

Continue Reading
എസ് കെ കെ എസ് പീനിയ – ദാസറഹള്ളി സോണിൻ്റെ സുവർണ്ണ ലയ സംഗമം 2026 ജനുവരി 18ന്
Association News
1 min read
7.1k

എസ് കെ കെ എസ് പീനിയ – ദാസറഹള്ളി സോണിൻ്റെ സുവർണ്ണ ലയ സംഗമം 2026 ജനുവരി 18ന്

നവംബർ 12, 2025
0

സുവർണ്ണ കർണാടക കേരള സമാജം(എസ് കെ കെ എസ്) പീനിയ ദാസറഹള്ളി സോൺ സംഘടിപ്പിക്കുന്ന സുവർണ്ണ ലയ സംഗമം 2026 ജനുവരി 18ന് ഷെട്ടിഹള്ളി ദൃശ്യ ഓഡിറ്റോറിയത്തിൽവച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും. പ്രശസ്ത ചലച്ചിത്ര ഗാന രചയിതാവ് രാജീവ് ആലുങ്കൽ മുഖ്യാതിഥി ആയിരിക്കും. കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, പൊതുസമ്മേളനം, സുവനീർ പ്രകാശനം, ലക്കിഡ്രോ എന്നിവ സുവർണ്ണ ലയ സംഗമത്തോടനുബന്ധിച്ചു നടക്കും. രാജേഷ് കലാഭവൻ, തീർത്ഥ സുഭാഷ് എന്നിവർ നയിക്കുന്ന ‘ത്രില്ലർ ഷോ’

Continue Reading
സ്ഫോടനത്തിൽ പരിക്കേറ്റവരെ  പ്രധാനമന്ത്രി സന്ദർശിച്ചു
India
0 min read
6.9k

സ്ഫോടനത്തിൽ പരിക്കേറ്റവരെ പ്രധാനമന്ത്രി സന്ദർശിച്ചു

നവംബർ 12, 2025
0

ചെങ്കോട്ടയിലെ സ്ഫോടനത്തിന് പിന്നിൽ ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മൂന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എൽഎൻജെപി ആശുപത്രിയിലെത്തിയ മോദി സ്ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ചു. ഭൂട്ടാൻ സന്ദർശനത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് ഡൽഹി വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി നേരെ ആശുപത്രിയിലെത്തുകയായിരുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു ഡോക്ട‌ർമാരും ആശുപത്രി അധികൃതരും രോഗികളെക്കുറിച്ചുള്ള വിവരങ്ങൾ പ്രധാനമന്ത്രിയെ അറിയിച്ചു.

Continue Reading