ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് നാളെ
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം. ഈഡൻ ഗാർഡൻസിലാണ് ഒന്നാം ടെസ്റ്റ്. രണ്ട് ടെസ്റ്റുകളുടെ പരമ്പര കുടാതെ മുന്ന് ഏകദിനങ്ങളുടെ പരമ്പരയും അഞ്ച് ട്വന്റി20 കളുടെ പരമ്പരയുമാണു ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലുള്ളത്. വിക്കറ്റ് കീപ്പർ ബാറ്റർമാരായ ധ്രുവ് ജുറലും ഋഷഭ് പന്തും ഇന്ത്യയുടെ പ്ലേയിങ് ഇലവനിലുണ്ടാകുമെന്നാണു സൂചന. ഒന്നാം ടെസ്‌റ്റിൽ ഓൾറൗണ്ടർ നിധീഷ് കുമാർ റെഡ്ഡിയെ ഒഴിവാക്കിയതോടെയാണു പന്തിന് ഇടം ലഭിച്ചത്. വെസ്‌റ്റിൻഡീസിനെതിരേ നടന്ന ടെസ്റ്റ്
കേരള ആർടിസിയുടെ പുതിയ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് ബെംഗളൂരുവിൽനിന്നു തിരുവനന്തപുരത്തേക്കു സർവീസ് നാളെ മുതൽ
ബെംഗളൂരു കേരള ആർടിസിയുടെ പുതിയ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് ബെംഗളൂരുവിൽനിന്നു തിരുവനന്തപുരത്തേക്കു നാളെമുതൽ സർവീസ് ആരംഭിക്കും. ഇതോടെ ബെംഗളൂരു-തിരുവനന്തപുരം റൂട്ടിൽ കേരള ആർടിസിയുടെ സ്ലീപ്പർ ബസുകളുടെ എണ്ണം നാലാകും. വൈകിട്ട് 5.30ന് സാറ്റലൈറ്റ് ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ബസ് സേലം, പാലക്കാട്, കോട്ടയം, കൊട്ടാരക്കര വഴി രാവിലെ 8.40ന് തിരുവനന്തപുരത്തെത്തും. വൈകിട്ട് 5.30നു തിരുവനന്തപുരത്ത് നിന്ന് പുറ പ്പെട്ട് രാവിലെ 7.55ന് ബെംഗളൂരുവിലെത്തും. 2151 രൂപയാണ് ടിക്കറ്റ് നിരക്ക്.
ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ. പത്മകുമാറിനെ ഉടൻ ചോദ്യം ചെയ്യും
എസ് എ ടി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ശബരിമലയിലെ സ്വർണ്ണംപൂശിയ കട്ടിള പാളി ചെമ്പെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡ് അംഗങ്ങളുടെ അറിവോടെ ആണെന്നായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ. പത്മകുമാറിനെ ഉടൻ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ പത്മകുമാറിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമലയിലെ സ്വർണ്ണംപൂശിയ കട്ടിള പാളി ചെമ്പെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡ് അംഗങ്ങളുടെ അറിവോടെയാണെന്നായിരുന്നു എസ് എ ടി കോടതിയിൽ
കർണാടകയിൽ വനിതാ ജീവനക്കാർക്ക് ആർത്തവ സമയത്ത് പ്രതിമാസം ഒരു ദിവസം ശമ്പളത്തോടു കൂടിയ അവധി; ഉത്തരവ് നിലവിൽ വന്നു
കർണാടകയിലെ തൊഴിൽ നിയമങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള വ്യവസായങ്ങളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്ക് ആർത്തവ സമയത്ത് പ്രതിമാസം ഒരു ദിവസം ശമ്പളത്തോടുകൂടിയ അവധി നൽകുന്നതിനുള്ള ഔദ്യോഗിക ഉത്തരവ് കർണാടക സർക്കാർ പുറപ്പെടുവിച്ചു. 2025 ലെ ആർത്തവ അവധി നയം ഒക്ടോബർ 9 ന് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചിരുന്നു. 1948 ലെ ഫാക്ടറി ആക്ട്, 1961 ലെ കർണാടക ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, 1951 ലെ
ഡൽഹി സ്ഫോടനം; കാർ ഓടിച്ചിരുന്നത് ഉമർ മുഹമ്മദ് തന്നെ, ഡിഎൻഎ ഫലം പുറത്ത്
ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് ഡോ.ഉമർ മുഹമ്മദ് ആണെന്ന് ഉറപ്പിച്ച് പൊലീസ്. പൊട്ടിത്തെറിച്ച കാറിൽ നിന്ന് ലഭിച്ച അവശിഷ്ടങ്ങളിൽ നിന്ന് ഉമറിൻ്റെ ഡിഎൻഎ തിരിച്ചറിഞ്ഞുവെന്നാണ് റിപ്പോർട്ട്. നേരത്തെ ഡിഎൻഎ പരിശോധനയ്ക്ക് ഉമറിൻ്റെ അമ്മയെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വെളുത്ത നിറമുള്ല ഐ 20 ഹ്യുണ്ടായ് കാറാണ് പൊട്ടിത്തെറിച്ചത്. ഇതിൽ നിന്ന് അസ്ഥികളും പല്ലുകളും തുണികഷ്ണങ്ങളും പൊലീസിന് ലഭിച്ചിരുന്നു. ഇതിൽ നിന്നാണ് ഡിഎൻഎ തിരിച്ചറിഞ്ഞത്. നേരത്തെ ഉമർ കാർ ഓടിക്കുന്ന
വാല്‌മീകി കീർത്തി പുരസ്‌കാരം എഴുത്തുകാരി കെ. കവിതയ്ക്ക് സമ്മാനിച്ചു
സംസ്‌കാർ ഭാരതി കെആർപുരം സമിതിയുടെ വാല്‌മീകി കീർത്തി പുരസ്‌കാരം എഴുത്തുകാരി കെ. കവിതയ്ക്ക് സമ്മാനിച്ചു. 5001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങിയ പുരസ്‌കാരം രവീന്ദ്ര മല്യ, കവിതയ്ക്ക് കൈമാറി. സംസ്ക്‌കാർ ഭാരതി ജില്ലാ സെക്രട്ടറി ബി. ശ്രീറാം അധ്യക്ഷത വഹിച്ച ചടങ്ങിൽഎഴുത്തുകാരിയും വിദ്യാഭ്യാസ വിദഗ്‌ധയുമായ ഡോ. ഇന്ദിര പറക്കാട്, വൈസ് പ്രസിഡണ്ട് ടി.പി. സുനിൽകുമാർ, ശ്രീധരൻ പോലൂർ, ശശികുമാർ പി. ജയശങ്കർ, ധ്യാൻ വി. ദർശൻ, രഞ്ജിനി, ഗിരീഷ് തുടങ്ങിയവർ
ബനസവാടി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ; വൈദ്യുതി മുടങ്ങും
ബെംഗളൂരു 66/11 കെവി ബനസവാടി സബ്സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നവംബർ 13 വ്യാഴാഴ്ച രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ ബെംഗളൂരു നഗരത്തിലെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു വൈദ്യുതി തടസ്സപ്പെടുന്ന സ്ഥലങ്ങൾ : കമ്മനഹള്ളി മെയിൻ റോഡ്, കല്യാണനഗർ, ബി.ഡബ്ല്യു.എസ്. എസ്.ബി വാട്ടർ ടാങ്ക്, ഹെന്നൂർ വില്ലേജ്, ചെല്ലികെരെ, മേഘന പാളയ, ഗെദ്ദലഹള്ളി, കോതനൂർ, വഡ്ഡര പാളയ, ജാനകിറാം ലേഔട്ട്, ബി.ഡി.എസ്. ഗാർഡൻ,
പിക്കപ് വാനിന് മുകളിലേക്ക് ഗർഡർ വീണ് അപകടം, ഡ്രൈവർക്ക് ദാരുണാന്ത്യം
അരൂർ – തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ഗർഡർ വീണ് അപകടത്തിൽ ഒരാൾ മരിച്ചു. പിക്കപ് വാനിന് മുകളിലേക്ക് ഗർഡർ വീഴുകയായിരുന്നു. പിക്കപ് വാനിൻ്റെ ഡ്രൈവർ പത്തനംതിട്ട സ്വദേശി രാജേഷ് ആണ് മരിച്ചത്. പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. രണ്ട് ഗർഡറുകളാണ് വീണത്. പിക്കപ് വാൻ ഗർഡറിന് അടിയിലാണ്. മുട്ട കൊണ്ടു പോകുന്ന പിക്കപ് വാൻ ആയിരുന്നു. രണ്ട് ഗർഡറുകളാണ് വീണത്. ഒന്ന് പൂർണമായും മറ്റൊന്ന് ഭാഗികമായുമാണ് പതിച്ചത്. ഗർഡറുകൾ
സ്ത്രീകള്‍ക്കുനേരെ അതിക്രമം നടത്താൻ ശ്രമം, യുവാവിനെ പിടികൂടി റെയില്‍വെ പൊലീസിന് കൈമാറി യാത്രക്കാർ
ട്രെയിനില്‍ സ്ത്രീകള്‍ക്കുനേരെ അതിക്രമം നടത്താൻ ശ്രമിച്ചയാളെ യാത്രക്കാർ പിടികൂടി റെയില്‍വെ പൊലീസിന് കൈമാറി. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്‌സ്പ്രസിലാണ് മദ്യലഹരിയിലെത്തിയ ആള്‍ സ്ത്രീകളെ അതിക്രമിക്കാന്‍ ശ്രമിച്ചത്. ബുധനാഴ്ച വൈകിട്ട് ചങ്ങനാശേരിയില്‍ വെച്ചായിരുന്നു സംഭവമുണ്ടായത്. ഇയാള്‍ അപമര്യാദയായി പെരുമാറാന്‍ തുടങ്ങിയതോടെ സ്ത്രീകള്‍ ഒഴിഞ്ഞുമാറി. പിന്നാലെ ഇയാള്‍ സ്ത്രീകളുടെ അടുത്തെത്തി മോശമായി പെരുമാറുകയായിരുന്നു. ഇതോടെ സഹയാത്രികരായ പുരുഷന്മാര്‍ ഇയാളെ പിടികൂടുകയും ഷര്‍ട്ട് അഴിച്ചെടുത്ത് കൈകള്‍ കൂട്ടിക്കെട്ടുകയും ചെയ്തു. ഇയാള്‍ കുതറിയോടാന്‍ ശ്രമിച്ചെങ്കിലും യാത്രക്കാര്‍
കർണാടകത്തിലെ ജാതിസർവേ: ഓൺലൈൻ വിവരശേഖരണത്തിനുള്ള സമയപരിധി 30 വരെ നീട്ടി
കർണാടകത്തിലെ ജാതിസർവേയിൽ ഓൺലൈനിൽ വിവരങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി. ഇത് നാലാമത്തെ തവണയാണ് സർവേയുടെ സമയപരിധി നീട്ടുന്നത്. നവംബർ 30 വരെ വെബ് സൈറ്റ് (https://kscbcselfdeclaration.karnataka.gov.in) മുഖേന വിവരങ്ങൾ നൽകാമെന്ന് പിന്നാക്ക കമ്മിഷൻ അറിയിച്ചു. നേരിട്ട് വീടുകളിലെത്തിയുള്ള വിവരശേഖരണം അവസാനിപ്പിച്ചെങ്കിലും ഓൺലൈൻ മുഖേനയുള്ള വിവരശേഖരണം നവംബർ 10 വരെ അനുവദിച്ചിരുന്നു. ഇതാണ് ഇപ്പോൾ 30 വരെ നീട്ടിയത്. സെപ്റ്റംബർ 22-ന് ആരംഭിച്ച സർവേ ഒക്ടോബർ ഏഴിന് പൂർത്തിയാക്കാനായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നത്.