ഇ​ടു​ക്കി​യി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി ക​യ​ത്തി​ൽ മു​ങ്ങി മ​രി​ച്ചു
Kerala
0 min read
7.1k

ഇ​ടു​ക്കി​യി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി ക​യ​ത്തി​ൽ മു​ങ്ങി മ​രി​ച്ചു

നവംബർ 13, 2025
0

കുട്ടിക്കാനം മരിയൻ കോളജിലെ രണ്ടാം വർഷ ഇക്കണോമിക്‌സ് വിദ്യാർഥി കരിമ്പൻ സ്വദേശി അരവിന്ദ് കെ. സുരേഷ് (19) കയത്തിൽ മുങ്ങി മരിച്ചു. തട്ടാത്തിക്കാനത്ത് ആണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെ സുഹൃത്തുക്കളോടൊപ്പം എത്തിയ അരവിന്ദ് കാൽവഴുതി കയത്തിൽ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ അരവിന്ദിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് പ്രദേശവാസികളും വിദ്യാർഥികളും ചേർന്നാണ് അരവിന്ദിനെ കയത്തിൽനിന്ന് പുറത്തെടുത്തത്.ഇതിനിടെ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ അരവിന്ദിന് സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച്ച ഇടുക്കി

Continue Reading
വർക്കലയിൽ ദമ്പതികൾക്ക് നേരെ ആക്രമണം, യുവാവ് അറസ്റ്റിൽ
Kerala
0 min read
6.7k

വർക്കലയിൽ ദമ്പതികൾക്ക് നേരെ ആക്രമണം, യുവാവ് അറസ്റ്റിൽ

നവംബർ 13, 2025
0

വർക്കലയിൽ വിനോദ സഞ്ചാരത്തിനെത്തിയ ദമ്പതികൾക്ക് നേരെ ആക്രമണ നടത്തിയ യുവാവ് പിടിയിൽ. ചങ്ങനാശേരി എൻഎസ്എസ് ഹോസ്പിറ്റലിനു സമീപം തോട്ടുപറമ്പിൽ വീട്ടിൽ അമൽ ബൈജു (25) ആണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശികളും വർക്കലയിൽ താമസക്കാരുമായ ദമ്പതികൾ ഞായർ രാത്രി 11 ഓടെ നോർത്ത്‌ ക്ലിഫ് ഭാഗത്തെ റസ്റ്റോറന്‍റിൽ ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോഴാണ് പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചത്. യുവാവ് സ്ത്രീയുടെ കൈയിൽ കയറിപ്പിടിക്കുകയായിരുന്നു. തുടർന്ന് കൈപിടിച്ച് വലിച്ചെന്നും പരാതിയിൽ പറയുന്നു.പോലീസിൽ അറിയിച്ചതിനെ തുടർന്ന്

Continue Reading
ഒടിടി റിലീസിനൊരുങ്ങി ‘ഡ്യൂഡ്’
Entertainment
1 min read
6.8k

ഒടിടി റിലീസിനൊരുങ്ങി ‘ഡ്യൂഡ്’

നവംബർ 13, 2025
0

തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ ‘ഡ്യൂഡ്’ എന്ന സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം നവംബർ 14-ന് നെറ്റ്ഫ്ലിക്‌സിൽ ഒടിടി റിലീസ് ചെയ്യും. ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് റിലീസിനെത്തുക. ദീപാവലി റിലീസായി വന്ന ഡ്യൂഡിൽ പ്രദീപ് രംഗനാഥനും മമിത ബൈജുവുമാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. കീർത്തിശ്വരൻ ആണ് സംവിധാനം. ആർ. ശരത്‌കുമാർ, രോഹിണി, ഹ്രിധു ഹാരൂൺ, ഐശ്വര്യ

Continue Reading
കർണാടകയും തമിഴ്‌നാടും തമ്മിലുള്ള കാവേരി നദീജല തർക്കത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി
Karnataka
0 min read
6.9k

കർണാടകയും തമിഴ്‌നാടും തമ്മിലുള്ള കാവേരി നദീജല തർക്കത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി

നവംബർ 13, 2025
0

കർണാടകയും തമിഴ്‌നാടും തമ്മിലുള്ള കാവേരി നദീജല തർക്കത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. കോടതി വിഷയം വിദഗ്‌ധരുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്. കാവേരി നദിയിൽ അണക്കെട്ട് നിർമ്മിക്കാനുള്ള കർണാടക സർക്കാരിൻ്റെ പദ്ധതിക്കെതിരായ തമിഴ്‌നാട് സർക്കാരിൻ്റെ അപേക്ഷ ചീഫ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ, ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് എൻ വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് തള്ളുകയാണുണ്ടായത്. കോടതിക്ക് ഇടപെടാൻ കഴിയില്ലെന്നും വിഷയം വിദഗ്‌ദ്ധ സമിതികളുടെ പരിഗണനയിലാണ് എന്നും ബെഞ്ച്

Continue Reading
കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ സംവിധായകൻ വി.എം. വിനു യുഡിഎഫ് സ്ഥാനാർഥി
Kerala
0 min read
6.9k

കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ സംവിധായകൻ വി.എം. വിനു യുഡിഎഫ് സ്ഥാനാർഥി

നവംബർ 13, 2025
0

കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ സംവിധായകൻ വി.എം. വിനു യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. കോഴിക്കോട് കല്ലായി ഡിവിഷനിൽ നിന്നാണ് വിനു മത്സരിക്കുക. വിനുവിനെ മേയർ സ്ഥാനാർഥിയായി മത്സരിപ്പിക്കാനാണ് കോൺഗ്രസ് നീക്കമെന്നാണ് വിവരം. കോഴിക്കോട് കോർപ്പറേഷനിൽ 49 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. 22 സീറ്റുകളിലെ സ്ഥാനാർഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.തെരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഇന്നാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. 15 ഡിവിഷനുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.പി.എം.നിയാസ് പാറോപ്പടി ഡിവിഷനിൽ മത്സരിക്കും.നിലവിൽ

Continue Reading
അരൂർ ഗര്‍ഡര്‍ അപകടത്തില്‍ മരിച്ച രാജേഷിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു
Kerala
0 min read
6.8k

അരൂർ ഗര്‍ഡര്‍ അപകടത്തില്‍ മരിച്ച രാജേഷിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

നവംബർ 13, 2025
0

പിക്കപ്പ് വാനിന് മുകളിലേക്ക് ഗര്‍ഡര്‍ വീണ് അപകടത്തിൽ മരണപ്പെട്ട ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. രണ്ട് ലക്ഷം രൂപ കരാര്‍ കമ്പനി ഇന്ന് കൈമാറും. ബാക്കിത്തുക പിന്നീട് കൈമാറുമെന്നാണ് വിവരം. സിഎംഡിആര്‍എഫില്‍ നിന്ന് നാല് ലക്ഷം രൂപ കൈമാറുമെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ അറിയിച്ചു. എറണാകുളം ഭാഗത്ത് നിന്നും ആലപ്പുഴയിലേക്ക് പോയ രാജേഷിൻ്റെ പിക്കപ്പ് വാനിലേക്ക് ഗര്‍ഡറുകള്‍ വീഴുകയായിരുന്നു. വാഹനം പൊളിച്ചാണ് രാജേഷിൻ്റെ മൃതദേഹം പുറത്തെടുത്തത്.

Continue Reading
കോഴിക്കോട് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം
Kerala
0 min read
6.8k

കോഴിക്കോട് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം

നവംബർ 13, 2025
0

കോഴിക്കോട് ചേവായൂർ റൂട്ടിൽ വരികയായിരുന്ന കടുപ്പയിൽ ബസ്സും കോഴിക്കോട് ചെവരമ്പലം റൂട്ടിൽ വരികയായിരുന്ന മാനിർഷ ബസ്സിലെയും ജീവനക്കാർ തമ്മിൽ സംഘർഷം. രണ്ടാം ഗേറ്റ് ബസ് സ്റ്റോപ്പിൽവെച്ച് ആണ് ജീവനക്കാർ തമ്മിൽ സംഘർഷം ഉണ്ടായത്. ഒരു ബസിൻ്റെ ഗ്ലാസ്‌ അടിച്ചു തകർത്തു. ഗ്ലാസ്‌ തെറിച്ച് യാത്രക്കാരിക്കും ഡ്രൈവർക്കും പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരു ബസ്സുകളും സിവിൽ സ്റ്റേഷനിൽ എത്തിയപ്പോൾ ഉണ്ടായ സമയക്രമത്തെ ചൊല്ലിയാണ് തർക്കം ഉണ്ടായത്.

Continue Reading
ഡൽഹി സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു; മരിച്ചവരുടെ എണ്ണം 13 ആയി
India
1 min read
7.1k

ഡൽഹി സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു; മരിച്ചവരുടെ എണ്ണം 13 ആയി

നവംബർ 13, 2025
0

ഡൽഹി സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു . ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. LNJP ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയാണ് മരിച്ചത്. ചെങ്കോട്ടയിലെ സ്ഫോടനം ഭീകരാക്രമണം ആണെന്ന് കേന്ദ്രം സ്ഥിരീകരിച്ചതിന് പിന്നാലെ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് എൻഐഎ. ഫരീദാബാദ് ഭീകര സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീലിനെയും കൂട്ടാളികളെയും ചോദ്യം ചെയ്തതിൽ നിന്ന് നിർണായക വിവരങ്ങൾ എൻഐഎക്ക് ലഭിച്ചുവെന്നാണ് സൂചന.

Continue Reading
സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്
Kerala
0 min read
7.0k

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്

നവംബർ 13, 2025
0

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. വ്യാഴാഴ്ച ഗ്രാമിൻ്റെ വില 210 രൂപ വര്‍ധിച്ച് 11,715 രൂപയും പവൻ്റെ വില 1,680 രൂപ ഉയര്‍ന്ന് 93,710 രൂപയുമായി. ഒരാഴ്ചക്കിടെ പവൻ്റെ വിലയില്‍ 4,640 രൂപയാണ് കൂടിയത്.

Continue Reading
കലാസംവിധായകൻ തോട്ടാതരണിക്ക് ഫ്രഞ്ച് ഗവൺമെന്റിൻ്റെ ഷെവലിയർ പുരസ്‌കാരം
India
0 min read
7.0k

കലാസംവിധായകൻ തോട്ടാതരണിക്ക് ഫ്രഞ്ച് ഗവൺമെന്റിൻ്റെ ഷെവലിയർ പുരസ്‌കാരം

നവംബർ 13, 2025
0

പ്രശസ്‌ത കലാസംവിധായകൻ തോട്ടാതരണിയെ ഫ്രഞ്ച് ഗവൺമെന്റ്റിൻ്റെ ഷെവലിയർ പുരസ്‌കാരത്തിനു തിരഞ്ഞെടുത്തു. കലാരംഗത്തെ മികച്ച സംഭാവനകൾ മാനിച്ച് നൽകിവരുന്ന പുരസ്കാരം ഫ്രാൻസിൻ്റെ ഉന്നതമായ സാംസ്‌കാരിക അംഗീകാരങ്ങളിൽ ഒന്നാണ്. ഇന്ത്യൻ സാംസ്കാരിക പൈതൃകം ആഗോളതലത്തിൽ അവതരിപ്പിച്ചതിനുള്ള അംഗീകാരമായാണ് തോട്ടാതരണിക്ക് പുരസ്കാരം നൽകുന്നതെന്ന് ഫ്രഞ്ച് സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി നൂറോളം സിനിമകൾക്ക് തോട്ടാതരണി കലാസംവിധായകനായിട്ടുണ്ട്. മലയാളത്തിൽ അഭിമന്യു, മിസ്റ്റർ ബട്ട്ലർ തുടങ്ങിയ സിനിമകളുടെയും തമിഴിൽ നായകൻ,

Continue Reading