ബിഹാറില്‍ എന്‍ഡിഎയുടെ കുതിപ്പ്
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ എൻഡിഎയ്ക്ക് കുതിപ്പ്. 243 അംഗ നിയമസഭയിലേക്ക് നടന്ന പോരാട്ടത്തിൽ കേവലഭൂരിപക്ഷവും കടന്നാണ് ഭരണകക്ഷി മുന്നേറുന്നത്. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം എൻഡിഎയ്ക്ക് നിലവിൽ നൂറിൽപരം സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ മഹാസഖ്യം 50 ഓളം സീറ്റുകളിലേ ലീഡ് ചെയ്യുന്നുള്ളു.ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം വലിയ തകർച്ചയിലേക്ക് പോകുന്ന സൂചനകളാണ് ആദ്യ ഘട്ടത്തിൽ വ്യക്തമാകുന്നത്. പ്രശാന്ത് കിഷോറിൻ്റെ ജൻ സുരാജ്
ഡൽഹി ചെങ്കോട്ടയിൽ സ്ഫോടനം; മുഖ്യ സൂത്രധാരൻ ഡോ. ഉമർ നബിയുടെ വീട് തകർത്തു
ഡൽഹിയിൽ സ്ഫോടനം നടത്തിയതിലെ മുഖ്യ സൂത്രധാരൻ ഡോ. ഉമർ നബിയുടെ വീട് തകർത്തു. പുൽവാമയിലെ വീടാണ് സുരക്ഷാസേന ഐ ഇ ഡി ഉപയോഗിച്ച് തകർത്തത്. പുൽവാമ ആക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകൾ നേരത്തെ പൊലീസ് തകർത്തിരുന്നു. ആൾത്താമസമുണ്ടായിരുന്ന വീടാണ് കഴിഞ്ഞ ദിവസം രാത്രി പൊലീസ് തകർത്തത്. സ്ഫോടനത്തിന് പിന്നാലെ സ്ഥലത്ത് വൻ പൊലീസ് പരിശോധന നടത്തിയിരുന്നു. ഉമറിന് സ്ഫോടനത്തിന് കൃത്യമായ ബന്ധമുണ്ടെന്നടക്കമുള്ള വിവരങ്ങൾ എൻഐഎ കണ്ടെത്തിയിരുന്നു. സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ റെയിൽ,
ഇന്ത്യ – ദക്ഷിണാഫ്രിക്ക ആദ്യ ടെസ്‌റ്റ് മത്സരം ഇന്ന് മുതൽ
ടെസ്‌റ്റ് ക്രിക്കറ്റിലെ ലോകജേതാക്കളായ ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള രണ്ടുമത്സരങ്ങൾ അടങ്ങിയ ടെസ്‌റ്റ് പരമ്പരയിലെ ആദ്യകളി ഇന്ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ആരംഭിക്കും. രാവിലെ 9.30 നു തുടങ്ങുന്ന മത്സരം സ്‌റ്റാർ സ്പോർട്‌സ് ചാനലുകളിലും ജിയോ ഹോട്ട്സ്റ്റാറിലും തൽസമയം. സ്വന്തം തട്ടകത്തിലെ മേൽക്കോയ്മ നിലനിർത്താനൊരുങ്ങിയാണ് ശുഭ്‌മൻ ഗില്ലില്ലും സംഘവും ഇറങ്ങുന്നത്. കിട്ടാക്കനിയായ പരമ്പരജയം സ്വപ്‌നം കാണുകയാണ് തെംബ ബാവുമയുടെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കൻ പട. ഓസ്ട്രേലിയൻ മണ്ണിലെ ഏകദിന-ട്വൻ്റി 20 പോരാട്ടത്തിനുശേഷമാണ് ഇന്ത്യ
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന്; പ്രതീക്ഷയോടെ രാഷ്ട്രീയപാർട്ടികൾ
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കാനിരിക്കെ പ്രതീക്ഷയോടെ രാഷ്ട്രീയപാർട്ടികൾ. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിച്ച് എട്ടരയോടെ ആദ്യ സൂചനകൾ പുറത്തുവരും. 243 അംഗ നിയമസഭയിൽ 122 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. ഇത്തവണ 66.91 ശതമാനം എന്ന റിക്കാർഡ് പോളിംഗാണ് ബീഹാറിൽ നടന്നത്, നിതീഷ് കു മാറിനും എൻഡിഎക്കും ഭരണത്തുടർച്ച പ്രവചിക്കുന്നതാണ് എക്‌സിറ്റ് പോളുകളെല്ലാം. എൻ ഡിഎക്ക് 130 മുതൽ 167 വരെ സീറ്റുകളാണ് പൊതുവേ പ്രവചിക്കുന്നത്. ഇന്ത്യ
വിയ്യൂർ ജയിലിൽ ജീവനക്കാരനെ ആക്രമിച്ച് തടവുകാർ
വിയ്യൂർ ജയിലില്‍ ജീവനക്കാരനെ ആക്രമിച്ച് തടവുകാർ. ജീവനക്കാരനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മറ്റൊരു തടവുകാരനും പരിക്കേറ്റു. അസിസ്‌റ്റന്റ് പ്രിസണ്‍ ഓഫീസറായ അഭിനവ് (28) തടവുകാരനായ റെജി (56) എന്നിവർക്കാണ് പരിക്കേറ്റത്. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് സംഭവം. വിയ്യൂർ പൊലീസ് കേസെടുത്തു. നെഞ്ചിലും മുഖത്തും പരിക്കേറ്റ ഇരുവരെയും മുളങ്കുന്നത്തുകാവ് സർക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസറുദ്ദീൻ, മനോജ് എന്നിവരാണ് ആക്രമണം നടത്തിയത്. വൈകിട്ട് അഞ്ചരയ്‌ക്ക് ശേഷം സെല്ലില്‍ കയറാൻ
പുണെയിൽ രണ്ട് ട്രക്കുകൾക്കിടയിലേക്ക് കാർ ഇടിച്ചു കയറി, 8 മരണം
രണ്ട് ട്രക്കുകൾക്കിടയിലേക്ക് കാർ ഇടിച്ചു കയറി 8 പേർ മരിച്ചു. അപകടത്തിൽ 15 പേർക്ക് പരുക്കേറ്റു. പുണെയിലെ നവലെ ബ്രിഡ്ജിന് സമീപത്തായിരുന്നു അപകടം. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ട്രക്കുകൾക്കിടയിൽ കുടുങ്ങിയ കാർ പൂർണമായും തകർന്നു. കാറിൽ ഇടിച്ചതിന് പിന്നാലെ ഒരു ട്രക്കിന് തീപിടിച്ചു. സംഭവത്തിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അഗ്നിശമനസേനാംഗങ്ങൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര
പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; ബി.എസ്.യെദ്യുരപ്പ വിചാരണ നേരിടണം
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കർണാടക മുൻമുഖ്യമന്ത്രിയും ബിജെപിയുടെ മുതിർന്നനേതാവുമായ ബി.എസ്. യെദ്യുരപ്പ വിചാരണ നേരിടണം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യെദ്യുരപ്പ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് എം.ഐ. അരുണിൻ്റെ സിംഗിൾ ബെഞ്ചിൻ്റേതാണ് നടപടി.കേസിൻ്റെ വിചാരണയിൽ അത്യാവശ്യമല്ലെങ്കിൽ നേരിട്ട് ഹാജരാകാൻ യെദ്യുരപ്പയെ നിർബന്ധിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി യെദ്യുരപ്പയോട് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചിരുന്നു. ഇത് ചോദ്യംചെയ്‌തു യെദ്യുരപ്പ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയപ്രേരിതവുമാണെന്നായിരുന്നു
സഫാരി ബസിനുനേരേ പുള്ളിപ്പുലിയുടെ ആക്രമണം; സംഭവം ബെന്നാർഘട്ട ദേശീയോദ്യാനത്തിൽ
ബെന്നാർഘട്ട ദേശീയോദ്യാനത്തിൽ സഫാരി ബസിനുനേരേ പുള്ളിപ്പുലിയുടെ ആക്രമണം. ഇരുമ്പഴികളുള്ള ബസിൻ്റെ ജനാലയിലേക്ക് പുലി ചാടിക്കയറി വിനോദസഞ്ചാരിയെ ആക്രമിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. കൈയിൽ പുലിയുടെ നഖം ഇറങ്ങി പരിക്കുപറ്റി. ജനാലയോട് ചേർന്ന സീറ്റിലിരുന്ന ചെന്നൈ സ്വദേശി വഹിതാബാനുവിനാണ് (50) പരിക്കേറ്റത്. പുലിയെകണ്ട് യാത്രക്കാർ മൊബൈൽ ഫോണുകളിൽ ചിത്രം പകർത്തുകയും ശബ്ദമുണ്ടാക്കുകയും ചെയ്‌തു. ഇതോടെ പുലി ബസിനുനേർക്ക് അടുക്കുകയായിരുന്നു. വഹിതാബാനുവിൻ്റെ വസ്ത്രത്തിൻ്റെ ഭാഗം പുലി കടിച്ചുവലിച്ചു മുറിച്ചെടുത്തു. യാത്രക്കാർ ബഹളമുണ്ടാക്കിയതോടെ പുലി
ഡി.കെ.ശിവകുമാർ രചിച്ച നീരിന ഹെജ്ജെ; പ്രകാശനം മുഖ്യമന്ത്രി നിർവ്വഹിക്കും
കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രചിച്ച നീരിന ഹെജ്ജെ (ജലത്തിൻ്റെ കാൽപാട്) എന്ന പുസ്തകത്തിൻ്റെ പ്രകാശനം മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് നിർവ്വഹിക്കും. സംസ്ഥാനങ്ങൾ തമ്മിലുള്ള നദീജലത്തർക്കത്തിൻ്റെ പശ്ചാത്തലത്തിൽ ഡി.കെ.ശിവകുമാർ രചിച്ചതാണ് നീരിന ഹെജെജ്ജ (ജലത്തിൻ്റെ കാൽപാട്). വിധാൻസൗധയിലെ ബാങ്ക്വറ്റ് ഹാളിൽ വൈകിട്ട് നാലിനാണ് പ്രകാശനച്ചടങ്ങ്. സിദ്ധരാമയ്യ സർക്കാർ രണ്ടര വർഷം പൂർത്തിയാകാനിരിക്കെ മുഖ്യമന്ത്രിസ്ഥാനത്ത് മാറ്റമുണ്ടാകുമോയെന്ന് രാഷ്ട്രീയവൃത്തങ്ങൾ ആകാംക്ഷ പങ്കുവെക്കുമ്പോഴാണ് പ്രകാശനച്ചടങ്ങ് വരുന്നത്. ജലത്തിനുവേണ്ടി സംസ്ഥാനം നടത്തിയ യാത്രയെ അടയാളപ്പെടുത്താനുള്ള ശ്രമമാണ്
ഇരുചക്രവാഹനത്തിൽ കാറിടിപ്പിച്ച് കടന്നുകളഞ്ഞ സോഫ്റ്റ്‌വേർ എൻജിനിയർ അറസ്റ്റിൽ
മൂന്നംഗകുടുംബം സഞ്ചരിച്ച ഇരുചക്രവാഹനം കാറിടിപ്പിച്ചുവീഴ്ത്തി കടന്നുകളഞ്ഞ സംഭവത്തിൽ സോഫ്റ്റ്‌വേർ എൻജിനിയറായ സുകൃത് കേശവ് ഗൗഡ(23) അറസ്റ്റിൽ. എ. വിനീത് (33), ഭാര്യ അങ്കിത (31) എന്നിവരും ഇവരുടെ ചെറിയമകനും സഞ്ചരിച്ച സ്‌കൂട്ടറിനു പിന്നിൽ സുകൃത് കാറിടിപ്പിക്കുകയായിരുന്നു. മൂന്നുപേരും റോഡിൽ വീണെങ്കിലും സുകൃത് കാർ നിർത്താതെ പോവുകയായിരുന്നു. കഴിഞ്ഞമാസം 26-ന് ബെംഗളൂരു ന്യൂബെൽ റോഡിലെ എംഎസ് രാമയ്യ ആശുപത്രിക്ക് സമീപമാണ് സംഭവം. പരിക്കേറ്റ വിനീതിനെയും അങ്കിതയെയും നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അറസ്റ്റിലായ