ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ എൻഡിഎയ്ക്ക് കുതിപ്പ്. 243 അംഗ നിയമസഭയിലേക്ക് നടന്ന പോരാട്ടത്തിൽ കേവലഭൂരിപക്ഷവും കടന്നാണ് ഭരണകക്ഷി മുന്നേറുന്നത്. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം എൻഡിഎയ്ക്ക് നിലവിൽ നൂറിൽപരം സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ മഹാസഖ്യം 50 ഓളം സീറ്റുകളിലേ ലീഡ് ചെയ്യുന്നുള്ളു.
ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം വലിയ തകർച്ചയിലേക്ക് പോകുന്ന സൂചനകളാണ് ആദ്യ ഘട്ടത്തിൽ വ്യക്തമാകുന്നത്. പ്രശാന്ത് കിഷോറിൻ്റെ ജൻ സുരാജ് പാർട്ടിക്ക് തുടക്ക് കാര്യമായ ചലനം സൃഷ്ടിക്കാനായിട്ടില്ല. വിവിധ സംസ്ഥാനങ്ങളിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം.

Related Posts