ഡൽഹിയിൽ സ്ഫോടനം നടത്തിയതിലെ മുഖ്യ സൂത്രധാരൻ ഡോ. ഉമർ നബിയുടെ വീട് തകർത്തു. പുൽവാമയിലെ വീടാണ് സുരക്ഷാസേന ഐ ഇ ഡി ഉപയോഗിച്ച് തകർത്തത്. പുൽവാമ ആക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകൾ നേരത്തെ പൊലീസ് തകർത്തിരുന്നു. ആൾത്താമസമുണ്ടായിരുന്ന വീടാണ് കഴിഞ്ഞ ദിവസം രാത്രി പൊലീസ് തകർത്തത്. സ്ഫോടനത്തിന് പിന്നാലെ സ്ഥലത്ത് വൻ പൊലീസ് പരിശോധന നടത്തിയിരുന്നു. ഉമറിന് സ്ഫോടനത്തിന് കൃത്യമായ ബന്ധമുണ്ടെന്നടക്കമുള്ള വിവരങ്ങൾ എൻഐഎ കണ്ടെത്തിയിരുന്നു.

സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ റെയിൽ, മെട്രോ, വിമാന യാത്രക്കാർക്ക് ഡൽഹി പൊലീസ് നിർദേശങ്ങൾ പുറത്തിറക്കി. അന്താരാഷ്ട്ര വിമാനയാത്രക്കാർ മുന്നും മണിക്കൂർ മുൻപും ട്രെയിൻ യാത്രക്കാർ ഒരു മണിക്കൂർ മുൻപും മെട്രോ യാത്രക്കാർ 20 മിനിട്ട് മുമ്പും അതാത് സ്ഥലങ്ങളിൽ എത്തണമെന്നാണ് നിർദ്ദേശം.

Related Posts