വിജയ് നയിച്ച തമിഴക വെട്രി കഴകത്തിൻ്റെ (ടിവികെ) റാലിയിൽ തിക്കി ലും തിരക്കിലുംപെട്ട് 30 പേർ മരിച്ചതായി റിപ്പോർട്ട്. കരൂരിൽ നടന്ന റാലിക്കിടെയാണ് അപകടം. മൂന്ന് കുട്ടികളും പത്ത് സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടും. നിരവധി പേർ കുഴഞ്ഞുവീണുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തളർന്നു വീണവരിൽ നിരവധി കുട്ടികളും ഉണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതർ പറയുന്നത്. വിജയ് സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രചരണപരിപാടിയുടെ ഭാഗമായാണ് ശനിയാഴ്ച റാലി സംഘടിപ്പിച്ചത്. റാലിക്കായി വിവിധയിടങ്ങളില്‍നിന്ന് ജനങ്ങള്‍ ഒഴുകിയെത്തുകയായിരുന്നു. തിക്കും തിരക്കുമേറിയതോടെയാണ് ദുരന്തമുണ്ടായത്. കുഴഞ്ഞുവീണവരെ കരൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.