ബുംറയ്ക്ക് അഞ്ചുവിക്കറ്റ്, ഒന്നാമിന്നിങ്സിൽ ദക്ഷിണാഫ്രിക്ക 159 ന് പുറത്ത്
ഇന്ത്യ – ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്ക 159 റൺസിന് ഓൾഔട്ടായി. അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. മുഹമ്മദ് സിറാജും കുൽദീപ് യാദവും രണ്ടു വിക്കറ്റുകൾ വീതം എടുത്തു. മികച്ച തുടക്കം കാഴ്ചവച്ചെങ്കിലും ഒരു ഘട്ടമെത്തിയപ്പോൾ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ ദക്ഷിണാഫ്രിക്കയ്ക്ക് പിടിച്ച് നിൽക്കാനായില്ല. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ സെഷനിൽ ബുംറയുടെ പന്തുകളിലാണ് ദക്ഷിണാഫ്രിക്കൻ ഓപ്പണർമാരെ വീഴ്ത്തിയത്. റയാൻ റിക്കൽട്ടൺ
വീണ്ടും ശക്തമായ മഴ വരുന്നു; സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
കേരളത്തിൽ അടുത്ത 3 മണിക്കൂറിൽ 6 ജില്ലകളിൽ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ആദ്യം മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നതെങ്കിൽ ഇപ്പോൾ 3 ജില്ലകളിൽ കൂടി പ്രഖ്യാപിക്കുകയായിരുന്നു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾക്ക് പിന്നാലെ മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും
പരിസ്ഥിതി പ്രവർത്തക പത്മശ്രീ സാലുമരദ തിമ്മക്ക (114) അന്തരിച്ചു
പ്രശസ്ത പരിസ്ഥിതി പ്രവർത്തക സാലുമരദ തിമ്മക്ക തൻ്റെ 114-ാം വയസ്സിൽ അന്തരിച്ചു. പത്മശ്രീ അവാർഡ് ജേതാവ് കുറച്ചുകാലമായി അസുഖബാധിതയായിരുന്നുവെന്നും ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നും കുടുംബ വൃത്തങ്ങൾ അറിയിച്ചു. 1911 ജൂൺ 30 ന് തുമകുരു ജില്ലയിലെ ഗുബ്ബി താലൂക്കിൽ ജനിച്ച തിമ്മക്ക, ഗ്രാമീണ കർണാടകയെ ഹരിതാഭമാക്കുന്നതിനുള്ള പതിറ്റാണ്ടുകളുടെ പ്രതിബദ്ധതയിലൂടെ ദേശീയ പ്രശസ്തിയിലേക്ക് ഉയർന്നു. ബെംഗളൂരു സൗത്തിൻ്റെ ഭാഗമായ രാമനഗര ജില്ലയിലെ ഹുളിക്കലിനും കുഡൂരിനും ഇടയിലുള്ള 4.5 കിലോമീറ്റർ
ബിഹാറിൽ 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാസഖ്യം
ബിഹാറിൽ തെരഞ്ഞെടുപ്പ് ഫലം അന്തിമഘട്ടത്തിലെത്തി നിൽക്കുമ്പോൾ തേരോട്ടം നടത്തി ബിജെപി-ജെഡിയു സഖ്യം. തെരഞ്ഞെടുപ്പ് കമ്മിഷൻ ഒടുവിൽ പുറത്തുവിട്ടിരിക്കുന്ന വിവരങ്ങൾ പ്രകാരം ലീഡ് നിലയിൽ എൻഡിഎ സഖ്യം 200 സീറ്റുകൾ കടന്നു. ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാ സഖ്യം അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്. മഹാസഖ്യത്തിന് 36 സീറ്റുകളിൽ മാത്രമാണ് നിലവിൽ ലീഡുള്ളത്. ഇതിൽ കോൺഗ്രസ് നാല് സീറ്റുകളിൽ ഒതുങ്ങി.
‘കടുവ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്’; വസതിക്ക് മുന്നിൽ നിതീഷിനെ പുകഴ്ത്തി പോസ്റ്ററുകൾ
ബിഹാറിൽ എൻഡിഎയുടെ മികച്ച പ്രകടനത്തിന് പിന്നാലെ നിതീഷ് കുമാറിനെ പുകഴ്ത്തി മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ പോസ്റ്റർ. ടൈഗർ അഭി സിന്ദ ഹേ ( കടുവ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് ) എന്ന തലക്കെട്ടിൽ കടുവയുടേയും നിതീഷിൻ്റെയും ഫോട്ടോയുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്ന് തുടങ്ങിയതോടെ ബിഹാർ രാഷ്ട്രീയത്തിൽ നിതീഷ് കുമാർ തന്നെയാണ് യഥാർത്ഥ കടുവയെന്ന് തെളിഞ്ഞുവെന്ന് പോസ്റ്റർ സ്ഥാപിച്ച ജനതാദൾ യുനൈറ്റഡ് പ്രവർത്തകർ പറഞ്ഞു. അംഗ നിയമസഭയിൽ മികച്ച പ്രകടനമാണ്
നെഹ്റു കുടുംബത്തെ അവഹേളിച്ചു, ശശി തരൂർ തല മറന്ന് എണ്ണ തേക്കുന്നുവെന്ന് എംഎം ഹസന്‍
മിനിമം മര്യാദ ഉണ്ടങ്കിൽ, വർക്കിംഗ് കമ്മിറ്റിയിൽ നിന്ന് രാജി വെച്ചിട്ട് വേണം നെഹ്റു കുടുംബത്തെ അവഹേളിക്കാൻ എന്ന് എംഎം ഹസന്‍. ഇതിപ്പോൾ വർക്കിംഗ് കമ്മിറ്റിയിൽ നിന്നുകൊണ്ടാണ് നെഹ്റു കുടുംബത്തെ അവഹേളിച്ചതെന്ന് ശശി തരൂരിനെതിരെ ആഞ്ഞടിച്ച് എംഎം ഹസന്‍ പറഞ്ഞു. ശശി തരൂർ തല മറന്ന് എണ്ണ തേക്കുന്നുവെന്ന് പറഞ്ഞ എംഎം ഹസൻ നെഹ്റു കുടുംബത്തിന്‍റെ ഔദാര്യത്തിലാണ് ശശി തരൂർ രാഷ്ട്രീയത്തിലേക്ക് എത്തിയതെന്നും ചൂണ്ടിക്കാട്ടി. അദ്വാനിയെ പുകഴ്ത്താൻ കോൺഗ്രസിൻ്റെ നേതാക്കളെ ഇകഴ്ത്തി
മണ്ണാർക്കാട് യുവാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം
മണ്ണാർക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി ജീവനക്കാരനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമം. ഭീമനാട് ഓട്ടുകവളത്തിൽ ഹരിദാസനെയാണ് ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ, കാഞ്ഞിരപ്പുഴ പഞ്ചായത്തംഗം മുസ്‌ലിം ലീഗിലെ സതീശന് എതിരെ കേസ്. വ്യാഴാഴ്ച വൈകിട്ട് ആശുപത്രിപ്പടിയിലെ വ്യാപാര സ്ഥാപനത്തിനു മുൻപിൽ നിർത്തിയ ബൈക്ക് മാറ്റാൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. അസഭ്യം പറയുകയും മർദിക്കുകയും ചെയ്തതിന് ശേഷം റോഡരികിലെ ബാരിക്കേഡിലേക്ക് ചേർത്ത് പിടിച്ച് കഴുത്ത് ഞെരിച്ചു പിടിക്കുകയായിരുന്നു.
ആര്യ രാജേന്ദ്രൻ ഇനി കോഴിക്കോട്? സജീവ പരിഗണനയിലെന്ന് വിവരം
തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രൻ്റെ ഭാവി രാഷ്ട്രീയപ്രവര്‍ത്തനം കോഴിക്കോട് കേന്ദ്രീകരിക്കുന്നത് പരിഗണനയിലെന്ന് വിവരം. പാര്‍ട്ടി ഔദ്യോഗിക അനുമതി ലഭിക്കുന്നതിനുശേഷം താമസവും സംഘടനാപര പ്രവര്‍ത്തനങ്ങളും കോഴിക്കോട്ടേക്ക് മാറ്റുന്നതിനെ കുറിച്ച് പാര്‍ട്ടി നേതൃത്വം പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകൾ. ആര്യയുടെ ഭര്‍ത്താവും ബാലുശ്ശേരി എംഎല്‍എയുമായ കെ.എം. സച്ചിന്‍ ദേവിൻ്റെ പ്രധാന പ്രവര്‍ത്തനമേഖല കോഴിക്കോട് ആയതിനാല്‍, കുടുംബജീവിതവും രാഷ്ട്രീയ ചുമതലയും ഏകോപിപ്പിക്കുന്നതിനും ഈ തീരുമാനം സഹായകരമാകുമെന്നാണ് കണക്കാക്കുന്നത്. അടുത്ത തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആര്യ മത്സരിക്കില്ലെന്നും മേയര്‍ സ്ഥാനത്തെ
ജമ്മു കശ്മീരിൽ രണ്ട് ഭീകരർ പിടിയിൽ
സോപോറിലെ മോമിനാബാദിലെ സാദിഖ് കോളനിയിൽ 22 ആർആർ, 179 ബിഎൻ സിആർപിഎഫ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെ രണ്ട് ഭീകരർ പിടിയിലായി. സംശയാസ്പദമായ നീക്കങ്ങൾ നടക്കുന്നുണ്ട് എന്ന പ്രത്യേക ഇന്റലിജൻസ് വിവരത്തെ തുടർന്നാണ് ജമ്മു കശ്മീരിൽ സുരക്ഷാ സേന പരിശോധന നടത്തിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണിവർ പിടിയിലാകുന്നത്. പരിശോധനയ്ക്കിടെ ഫ്രൂട്ട് മണ്ടി സോപോറിൽ നിന്ന് അഹത് ബാബ ക്രോസിംഗ് ഭാഗത്തേക്ക് വരികയായിരുന്ന രണ്ട് പേർ പൊലീസിൻ്റെയും സുരക്ഷാ
ബിഹാറിൽ എൻഡിഎ തരംഗം; നിതീഷ് വീണ്ടും അധികാരത്തിലേക്ക്
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വിജയം ഉറപ്പിച്ചു. നിലവിൽ എൻ ഡിഎ സഖ്യം 190 സീറ്റിലും ഇന്ത്യാ സഖ്യം 50 സീറ്റിലും മുന്നിട്ടു നിൽക്കുകയാണ്. എൻഡിഎ സഖ്യത്തിൽ ജെഡിയു വലിയ ഒറ്റക്കക്ഷിയായി 74 സീറ്റുകളിൽ മുന്നേറുകയാണ്. ബിജെപി 72 സീറ്റുകളിലും ലീഡുചെയ്യുകയാണ്. വോട്ടെണ്ണലിൻ്റെ ആദ്യഘട്ടം മുതൽ എൻഡിഎ മുന്നേറ്റമായിരുന്നു. പിന്നീട് ഇരു സഖ്യങ്ങളും ഒപ്പത്തിനൊപ്പം വന്നെങ്കിലും ജെഡിയുവിൻ്റെ തേരിലേറി എൻഡിഎ കുതിക്കുകയായിരുന്നു. ഇന്ത്യാ സഖ്യത്തിൽ കോൺഗ്രസിനും ഇടതുപക്ഷത്തിനും ഒരു ചലനവുമുണ്ടാക്കാൻ