ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ
സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രത്തിരക്കിൻ്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. കെആർ പുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം, വർക്കല എന്നിവിടങ്ങളിൽ ട്രെയിനിനു സ്റ്റോപ്പുണ്ടാകും. ശനിയാഴ്ച്‌ച ഉച്ചയ്ക്ക് ഒരു മണിക്ക് ബെംഗളൂരു കൻ്റോൺമെൻ്റ് സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ (നമ്പർ: 06543) അടുത്ത ദിവസം രാവിലെ 6.40-ന്
ബാംഗ്ലൂർ കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ ജികെവികെ കാമ്പസിൽ നടത്തുന്ന കാർഷികമേള നാളെ സമാപിക്കും
ബാംഗ്ലൂർ കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ ജികെവികെ കാമ്പസിൽ നടത്തുന്ന കാർഷികമേള നാളെ സമാപിക്കും. കാർഷിക വിളകൾ, ചെടികൾ, വിത്തിനങ്ങൾ തുടങ്ങിയവ അടങ്ങുന്ന കൃഷിയുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രദർശനങ്ങൾ മേളയിൽ ഒരുക്കിയിട്ടുണ്ട്.‘കാർഷിക സമൃദ്ധി ഇന്ത്യയുടെ വികസനം’ എന്ന വിഷയത്തിലാണ് ഇത്തവണ മേള നടത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന ഉദ്‌ഘാടന ചടങ്ങിൽ കൃഷി മന്ത്രി എൻ.ചലുവരായസ്വാമി, കേന്ദ്രമന്ത്രി ശോഭ കരന്തലജ, സർവകലാശാല വൈസ് ചാൻസലർ ഡോ.എസ്.വി. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
മൈസൂർ നഗരത്തിൽ ഓട്ടോ യാത്രാനിരക്ക് ജനുവരി ഒന്നു മുതൽ വർദ്ധിക്കും
മൈസൂർ നഗരത്തിൽ ഓട്ടോ യാത്രാനിരക്ക് ജനുവരി ഒന്നു മുതൽ കൂടും. നിലവിലുള്ളതിൽനിന്ന് നിരക്ക് 20 ശതമാനം വർധിക്കും. മിനിമം നിരക്ക് 30 രൂപയിൽ നിന്ന് 36 രൂപയായും പിന്നീടുള്ള നിരക്ക് നിലവിലെ 15 രൂപയിൽനിന്ന് കിലോമീറ്ററിന് 18 രൂപയായും ഉയരുമെന്നും റീജണൽ ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ ജില്ലാ ആർടിഎ ചെയർമാൻ കൂടിയായ ഡെപ്യൂട്ടി കമ്മിഷണർ ജി. ലക്ഷ്മികാന്ത് റെഡ്ഡി അറിയിച്ചു.ജില്ലയിൽ വർഷങ്ങളായി ഓട്ടോ യാത്രാനിരക്കുകൾ പരിഷ്‌കരിച്ചിട്ടില്ലെന്ന് ഓട്ടോ ഡ്രൈവർമാരുടെയും ഓണേഴ്‌സ്
ബെംഗളൂരു -മൈസൂരു പ്രത്യേക മെമു ട്രെയിൻ സർവീസ് തുടങ്ങുന്നു
സൗത്ത് വെസ്റ്റേൺ റെയിൽവേ കെഎസ്ആർ ബെംഗളൂരുവിനും അശോകപുരത്തിനും (മൈസൂരു) ഇടയിൽ പ്രത്യേക മെമു ട്രെയിനുകൾ സർവീസ് നടത്തുന്നു. 06213 നമ്പർ ട്രെയിൻ ഉച്ചയ്ക്ക് 12.15-ന് കെഎസ്ആർ ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് 3.40-ന് അശോകപുരത്ത് എത്തും. 06214 നമ്പർ ട്രെയിൻ വൈകുന്നേരം 4.10-ന് അശോകപുരത്ത്നിന്ന് പുറപ്പെട്ട് രാത്രി എട്ടിന് കെഎസ്ആർ ബെംഗളൂരുവിലെത്തും.കൃഷ്ണദേവരായ ഹാൾട്ട്, നായണ്ടഹള്ളി, ജ്ഞാനഭാരതി ഹാൾട്ട്, കെങ്കേരി, ഹെജ്ജല, ബിഡദി, കെറ്റോഹള്ളി, രാമനഗര, ചന്നപട്ടണ, സെട്ടിഹള്ളി, നിദഘട്ട ഹാൾട്ട്, മദൂർ, ഹനകെരെ,
ജമ്മുകശ്മീരിലെ പൊലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം; ഏഴ് മരണം; പൊട്ടിത്തെറി സ്‌ഫോടനവസ്തു പരിശോധനക്കിടെ
ജമ്മുകശ്മീരിലെ പൊലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം. നൗഗാം പൊലീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ച രാത്രിയാണ് സ്‌ഫോടനം ഉണ്ടായത്. ഏഴ് പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടക വസ്തുക്കള്‍ പരിശോധിക്കുന്നതിനിടെയാണ് പൊട്ടിത്തെറി. പൊലീസ്, ഫോറന്‍സിക് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും. ശ്രീനഗറില്‍ നിന്നുള്ള തഹസില്‍ദാര്‍ അടക്കം രണ്ട് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടെന്നാണ് വിവരം.
തോര്‍ത്ത് കഴുത്തിൽ കുരുങ്ങി ഒമ്പതു വയസുകാരന് ദാരുണാന്ത്യം
കളിക്കുന്നതിനിടെ കഴുത്തിൽ തോർത്ത് കുരുങ്ങി ഒമ്പതു വയസുകാരൻ ദാരുണമായി മരിച്ചു. പാലക്കാട് നെല്ലായ പേങ്ങാട്ടിരി അംബേദ്കർ നഗറിൽ ഇന്ന് വൈകിട്ട് 4.30ഓടെയാണ് സംഭവം. പേങ്ങാട്ടിരി ചെറുവശ്ശേരി പള്ളിയാലിൽ മുജീബിൻ്റെ മകനും കൃഷ്ണപ്പടി ഇ.എൻ.യു.പി. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുമായ മുഹമ്മദ് ആഷിക്കാണ് ജീവൻ നഷ്ടപ്പെട്ടത്. വീടിനടുത്തുള്ള മുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അയയിൽ തൂക്കിയിട്ടിരുന്ന തോർത്ത് കഴുത്തിൽ കുരുങ്ങുകയും തുടർന്ന് കുട്ടി നിലത്ത് വീഴുകയുമായിരുന്നു. കുടുംബാംഗങ്ങൾ ഉടൻതന്നെ കുട്ടിയെ അടുത്തുള്ള
എല്ലാ ചരിത്രവും തിരുത്തിയ തെരഞ്ഞെടുപ്പ്; ജനതയ്‌ക്ക് നമസ്‌കാരം: മോദി
ബീഹാർ തെരഞ്ഞെടുപ്പ് എല്ലാ തെരഞ്ഞെടുപ്പു ചരിത്രവും മറികടന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഹാർ തെരഞ്ഞെടുപ്പ് വിജയമാഘോഷിക്കാൻ ഡൽഹി പാർട്ടി ആസ്ഥാനത്ത് നടന്ന കൂറ്റൻ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി പ്രതിപക്ഷത്തോട്, കോൺഗ്രസിനോടും ആർജെഡിയോടും മോദി പറഞ്ഞു. നിങ്ങൾ തിരിച്ചുവരില്ല. ബീഹാർ ജനതയ്ക്ക് വികാസമാണ് വേണ്ടത്, കാട്ടുഭരണമല്ല അവർക്ക് വേണ്ടത് പ്രണീനമല്ല. സന്തോഷവും സംതൃപ്തിയുമാണ്. ബിഹർ ജനത വികസിത ബീഹാറിന് വോട്ടുചെയ്തു. സമൃദ്ധിയുള്ള ബിഹാറിന് വോട്ടുചെയ്തു. എല്ലാ ചരിത്രവും ഭേദിച്ചു എൻഡിഎക്ക്
ചെന്നൈയിൽ ഇന്ത്യൻ വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു; പൈലറ്റ് പുറത്തേക്ക് ചാടി രക്ഷപ്പെട്ടു
ചെന്നൈയിലെ താംബരത്തിന് സമീപം പരിശീലന പറക്കലിനിടെ ഇന്ത്യൻ വ്യോമസേനയുടെ പിലാറ്റസ് പിസി-7 എംകെ2 പരിശീലന വിമാനം തകർന്നുവീണു. പൈലറ്റ് കൃത്യസമയത്ത് തന്നെ പാരച്യൂട്ട് ഉപയോഗിച്ച് പുറത്തേക്ക് ചാടിയതിനാല്‍ സുരക്ഷിതനാണെന്ന് വ്യോമസേന അറിയിച്ചു. ഇന്ത്യൻ വ്യോമസേനയുടെ പറക്കല്‍ പരിശീലന സ്കൂള്‍ (എഫ്‌ഐഎസ്) ചെന്നൈയിലെ താംബരം എയർഫോഴ്സ് സ്റ്റേഷനിലാണ് പ്രവർത്തിക്കുന്നത്. പരിചയസമ്പന്നരായ സായുധ സേന പൈലറ്റുമാർക്ക് പരിശീലനം നല്‍കുകയും അവരെ വളരെ വൈദഗ്ധ്യവും അംഗീകാരവുമുള്ള ഫ്ലൈയിംഗ് ഇൻസ്ട്രക്ടർമാരാക്കി മാറ്റുകയുമാണ് എഫ്‌ഐഎസിൻ്റെ ചുമതല.പൈലറ്റുമാരുടെ പരിശീലനത്തിനായി
ബീഹാറിൽ ജയിച്ചത് എൻഡിഎ അല്ല, തിരഞ്ഞെടുപ്പ് കമ്മിഷനാണെന്ന് രമേശ് ചെന്നിത്തല
ബീഹാർ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ തുടങ്ങിയത് മുതൽ തന്നെ എൻഡിഎ മുന്നിലാണ്. ബിഹാറിൽ ജയിച്ചത് എൻഡിഎ അല്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷനാണെെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എൻഡിഎ മുന്നേറ്റത്തിൽ പ്രതികരണം നടത്തുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയിൽ എന്ത് നടന്നോ അതാണ് ബിഹാറിലും നടക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പരാതികൾ കൊടുത്തിട്ടും പരിഹാരം ഇല്ല. എന്തുവേണം എന്ന് ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികൾ തീരുമാനിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം
ഹൈക്കമാൻഡിനെതിരെ ഒളിയമ്പുമായി ശശി തരൂർ
ഹൈക്കമാൻഡിനെതിരെ ഒളിയമ്പുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം. പി ശശി തരൂർ. ബിഹാറിലെ പരാജയത്തിന് വിവിധ ഘടകങ്ങള്‍ ഉണ്ട്. എവിടെയാണ് തെറ്റുപറ്റിയതെന്ന് കണ്ടുപിടിക്കണം. കോണ്‍ഗ്രസിൻ്റെ സംഘടനാ ദൗർബല്യങ്ങളുണ്ട്. പരാജയകാരണം പഠിക്കാൻ പാർട്ടിക്ക് ഉത്തരവാദിത്വമുണ്ട്. അവയെല്ലാം തീർച്ചയായും പരിശോധിക്കപ്പെടണം.പ്രചരണത്തില്‍ നേരിട്ട് പങ്കാളികളായവർ കാരണങ്ങള്‍ വിശദീകരിക്കണമെന്നും തന്നെ പ്രചരണത്തിന് ക്ഷണിച്ചിരുന്നില്ലെന്നും ശശി തരൂർ മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം തരൂരിനെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സൻ രംഗത്തെത്തി. തരൂർ തലമറന്ന്