ജപ്പാൻ മാസ്റ്റേഴ്‌സ് ബാഡ്‌മിൻ്റണിൽ ലക്ഷ്യ സെൻ സെമിയിൽ
ജപ്പാൻ മാസ്റ്റേഴ്‌സ് ബാഡ്‌മിൻ്റണിൽ ഇന്ത്യൻ പുരുഷ സിംഗിൾസ് താരം ലക്ഷ്യ സെൻ സെമിയിൽ മുൻ ലോകചാമ്പ്യൻ ലോഹ് കീൻ യേവിനെ അട്ടിമറിച്ചാണ് ലക്ഷ്യയുടെ തകർപ്പൻ മുന്നേറ്റം. 39 മിനിറ്റിൽ അവസാനിച്ച ക്വാർട്ടർ പോരാട്ടത്തിൽ നേരിട്ടുള്ള ഗെയിമിനാണ് ലക്ഷ്യ വിജയിച്ചത്. സ്കോർ 21-13, 21-17 സിംഗപ്പൂരിൽ നിന്നുള്ള ലോഹ് കീനുമായി ലക്ഷ്യയുടെ പത്താം പോരാട്ടമായിരുന്നു ഇത്. ഇതുവരെ ഏഴ് വിജയങ്ങളും നേടിയത് ലക്ഷ്യസൈൻ ആണ്. സെമിയിൽ ഇന്ത്യൻ താരത്തിൻ്റെ എതിരാളി ആതിഥേയ
ശ്രീനഗര്‍ പൊലീസ് സ്റ്റേഷന്‍ സ്‌ഫോടനം, അട്ടിമറിയില്ല, അബദ്ധത്തില്‍ സംഭവിച്ചത്
പൊലീസ് സ്റ്റേഷന്‍ സ്‌ഫോടനം, അട്ടിമറിയില്ല, അബദ്ധത്തില്‍ സംഭവിച്ചത്. ജമ്മു കശ്മീര്‍ പൊലീസ്. ഡല്‍ഹി സ്‌ഫോടന കേസിലെ അന്വേഷണത്തിനിടെ കണ്ടെത്തിയ സ്‌ഫോടകവസ്തുക്കള്‍ ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് നൗഗാം പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുവന്നത്. കൂടുതല്‍ പരിശോധനയ്ക്കായി സാമ്പിള്‍ എടുക്കുന്നതിനിടെയാണ് ഭൗര്‍ഭാഗ്യകരമായ സംഭവം ഉണ്ടായതെന്ന് ജമ്മു കശ്മീര്‍ പൊലീസ് മേധാവി നളിന്‍ പ്രഭാത് പറഞ്ഞു. കണ്ടെടുത്ത സ്‌ഫോടക വസ്തുക്കളുടെ സാമ്പിളുകള്‍ കൂടുതല്‍ ഫോറന്‍സിക്, കെമിക്കല്‍ പരിശോധനയ്ക്കായി അയയ്‌ക്കേണ്ടതുണ്ട്. ഇതിനായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ വിദഗ്ധ
കോഴിക്കോട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി സിപിഐഎം പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷം, 3 പേർക്ക് പരുക്ക്
കോഴിക്കോട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി സിപിഐഎം പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷം. സംഘർഷത്തിൽ 3 പേർക്ക് പരുക്കേറ്റു. കോഴിക്കോട് നരിക്കോട്ടേരിയിൽ ആണ് സംഭവം ഉണ്ടായത്. പരുക്കേറ്റവർ നാദാപുരം ഗവ. ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ സിപിഐഎം നേതാവിനെയും കുടുംബത്തെയും ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ മർദ്ദിച്ചിരുന്നു. ഇതിന് പിറകെയാണ് വീണ്ടും സംഘർഷം. ഇന്നലെ കോഴിക്കോട് നാദാപുരത്ത് സിപിഐഎം പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാശിച്ചത്.
കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തു
കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തു. ശബരിമല ദേവസ്വം ബോർഡിൻ്റെ പുതിയ ഭരണസമിതി ആണ് ചുമതലയേറ്റത്. ജയകുമാര്‍ ദീര്‍ഘകാലം ശബരിമല ഹൈ പവര്‍ കമ്മിറ്റിയുടെ ചെയര്‍മാനായി കെ ജയകുമാർ ചുമതല വഹിച്ചിട്ടുണ്ട്. രണ്ട് തവണ സ്പെഷ്യല്‍ കമ്മീഷണര്‍ പദവിയും വഹിച്ചിട്ടുണ്ട്. കൂടാതെ ശബരിമല മാസ്റ്റര്‍ പ്ലാന്‍ കമ്മിറ്റിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐഎംജി) ഡയറക്ടറാണ്. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുടെ
വോട്ട് ചോരി; രാജ്യത്തെ ആദ്യ അറസ്റ്റ് കര്‍ണാടകയില്‍ രേഖപ്പെടുത്തി
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണത്തിൽ രാജ്യത്തെ ആദ്യ അറസ്റ്റ് കർണാടകയിൽ രേഖപ്പെടുത്തി. പശ്ചിമബംഗാൾ സ്വദേശി ബാപി ആദ്യ ആണ് അറസ്റ്റിലായത്. മൊബൈൽ ഫോൺ നന്നാക്കുന്ന കടയുടെ ഉടമയാണ് അറസ്റ്റിലായ ബാപി ആദ്യ. കർണാടകയിലെ അലന്ദ് മണ്ഡലത്തിലെ വോട്ടുകൾ കൂട്ടത്തോടെ വെട്ടിമാറ്റുന്നതിന് സഹായിച്ചു എന്നാണ് ബാപി ആദ്യക്കെതിരായ കേസ്. ഒടിപികൾ കൂട്ടത്തോടെ ബിജെപി നേതാവിൻ്റെ ഡേറ്റാ സെന്ററിലേക്ക് എത്തിച്ചു നൽകി എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. കൽബുർഗിയിലെ
ബഹിരാകാശനിലയത്തില്‍ കുടുങ്ങിയ മൂന്ന് ചൈനീസ് ശാസ്ത്രജ്ഞർ ഭൂമിയില്‍ മടങ്ങിയെത്തി
ബഹിരാകാശനിലയത്തില്‍ കുടുങ്ങിയ മൂന്ന് ചൈനീസ് ശാസ്ത്രജ്ഞർ ഭൂമിയില്‍ മടങ്ങിയെത്തി. ഇവർ സഞ്ചരിച്ച ബഹിരാകാശവാഹനമായ ഷെന്‍ഷോ20 ബഹിരാകാശമാലിന്യങ്ങളില്‍ തട്ടി കേടായതിനെത്തുടര്‍ന്നാണു യാത്ര നീണ്ടത്. സംഘം, ഷെന്‍ഷോ 21 പേടകത്തിലാണ് ഭൂമിയിൽ തിരിച്ചെത്തിയത്.മംഗോളിയയിലെ മരുഭൂമിയിൽആണ് പേടകം ലാൻഡ് ചെയ്തു. ഷെന്‍ഷോ 20 പേടകത്തിൽ ബഹിരാകാശ മാലിന്യമിടിച്ച് തകരാർ സംഭവിച്ചതോടെ ഈ പേടകത്തിൽ മൂന്ന് ബഹിരാകാശ സഞ്ചാരികളെയും തിരിച്ചുകൊണ്ടുവരേണ്ടതില്ലെന്ന് ചൈനീസ് ബഹിരാകാശ ഏജൻസി തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് ഷെന്‍ഷോ 21 സംഘം ഉപയോഗിച്ച പേടകത്തിൽ ആദ്യ
കൊല്ലത്ത് ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ സ്വാമി അറസ്റ്റില്‍
ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ സ്വാമി മുണ്ടയ്ക്കല്‍ സ്വദേശി ഷിനു കൊല്ലത്ത് അറസ്റ്റില്‍. മൂന്ന് ദിവസം മുമ്പാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ ഈസ്റ്റ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പരീക്ഷയ്ക്ക് ഉയര്‍ന്ന വിജയം വാഗ്ദാനം ചെയ്തായിരുന്നു കുട്ടിയെ ആഭിചാരക്രിയയ്ക്ക് വിധേയയാക്കിയത്. ഉയര്‍ന്ന വിജയം കരസ്ഥമാക്കാമെന്ന് പറഞ്ഞ് കുട്ടിയെ ഒറ്റയ്ക്ക് മുറിയില്‍ കൊണ്ടുപോയി സ്വകാര്യ ഭാഗത്തില്‍ സ്പര്‍ശിച്ചെന്നാണ് പരാതി. കുട്ടിയുടെ ദേഹത്ത് ഏകദേശം ഏഴോളം ചരടുകളും ഇയാള്‍ കെട്ടിയിട്ടുണ്ട്. കുട്ടി
എറണാകുളം – ബെംഗളൂരു വന്ദേഭാരതിൽ ജനുവരി മുതൽ കൂടുതൽ ടിക്കറ്റുകൾ ലഭ്യമാകും
എറണാകുളം – ബെംഗളൂരു വന്ദേഭാരതിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ജനുവരി മുതൽ കൂടുതൽ ടിക്കറ്റുകൾ ലഭ്യമാകുമെന്ന് റെയിൽവേ. ഡിവിഷനൽ റെയിൽവേ യൂസേഴ്‌സ് കൺസൾട്ടേറ്റീവ് കമ്മിറ്റി (ഡിആർസിസി) യോഗത്തിലാണു അധികൃതർ ഇക്കാര്യമറിയിച്ചത്. എറണാകുളത്തു നിന്നു ടിക്കറ്റ് ലഭിക്കാതിരിക്കുകയും അതേ സമയം കോയമ്പത്തൂരിൽ നിന്നു ടിക്കറ്റ് ലഭിക്കുകയും ചെയ്യുന്ന സ്‌ഥിതി നിലവിലുണ്ട്. ഇത് പരിഹരിക്കണമെന്നു ഡിആർയുസിസി അംഗങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു. പുലർച്ചെയും വൈകിട്ടുമുള്ള ട്രെയിനുകളിൽ സുരക്ഷ വർധിപ്പിക്കുക, പാർക്കിങ് നിരക്ക് കുറയ്ക്കുക, മെമു
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ട്രാൻസ്ജെൻഡറും
ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ രണ്ടാംഘട്ട പട്ടികയിൽ ട്രാൻസ്ജെൻഡറും. പോത്തന്‍കോട് ഡിവിഷനില്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍നിന്നുള്ള അമേയ പ്രസാദ് മത്സരിക്കും. നേരത്തെ, 12 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ശേഷിക്കുന്ന 13 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. കെഎസ്‌യു ജില്ലാ പ്രസിഡണ്ട് ഗോപു നയ്യാര്‍, പൂവച്ചല്‍ വാര്‍ഡില്‍നിന്ന് ജനവിധി തേടും. ഡിസിസി വൈസ് പ്രസിഡണ്ടും മുന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടുമായ സുധീര്‍ഷാ പാലോട്, കല്ലറയിലും മത്സരിക്കും. നാവായിക്കുളം ഡിവിഷനില്‍ ആര്‍എസ്പിയും കണിയാപുരത്ത്
വീട്ടിലെ കണക‍്ഷൻ വിച്ഛേദിച്ച് കെ എസ് ഇ ബി; വൈരാഗ്യത്തിൽ 50 ട്രാൻസ്ഫോമറുകളിലെ ഫ്യൂസ് തകർത്തു യുവാവ്
വൈദ്യുതി ബിൽ അടയ്‌ക്കാത്തതിന് വീട്ടിലെ കണക‍്ഷൻ വിച്ഛേദിച്ചു, വൈരാഗ്യത്തിൽ 50 ട്രാൻസ്ഫോമറുകളിലെ ഫ്യൂസ് തകർത്തു യുവാവ്. രണ്ട് മണിക്കൂറോളം വ്യാപാര സ്ഥാപനങ്ങളിലേതുൾപ്പെടെ എണ്ണായിരത്തിലേറെ ഉപയോക്താക്കൾക്ക് വൈദ്യുതി മുടങ്ങി. കുഡ്‍ലു ചൂരി കാള്യയങ്കോട്ടെ യുവാവ് ഒടുവിൽ പൊലീസ് പിടിയിലായി. യുവാവിൻ്റെ കഴിഞ്ഞ മാസത്തെ ബിൽ 22,000 രൂപയായിരുന്നു . 12ന് ആയിരുന്നു പണം അടയ്ക്കേണ്ട അവസാന തീയതി. 13ന് നെല്ലിക്കുന്ന് വൈദ്യുതി സെക‍്ഷൻ ഓഫിസിൽ നിന്ന് വിളിച്ചു. തുടർന്ന് വധഭീഷണി മുഴക്കി