എറണാകുളം – ബെംഗളൂരു വന്ദേഭാരതിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ജനുവരി മുതൽ കൂടുതൽ ടിക്കറ്റുകൾ ലഭ്യമാകുമെന്ന് റെയിൽവേ. ഡിവിഷനൽ റെയിൽവേ യൂസേഴ്‌സ് കൺസൾട്ടേറ്റീവ് കമ്മിറ്റി (ഡിആർസിസി) യോഗത്തിലാണു അധികൃതർ ഇക്കാര്യമറിയിച്ചത്. എറണാകുളത്തു നിന്നു ടിക്കറ്റ് ലഭിക്കാതിരിക്കുകയും അതേ സമയം കോയമ്പത്തൂരിൽ നിന്നു ടിക്കറ്റ് ലഭിക്കുകയും ചെയ്യുന്ന സ്‌ഥിതി നിലവിലുണ്ട്. ഇത് പരിഹരിക്കണമെന്നു ഡിആർയുസിസി അംഗങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു.

പുലർച്ചെയും വൈകിട്ടുമുള്ള ട്രെയിനുകളിൽ സുരക്ഷ വർധിപ്പിക്കുക, പാർക്കിങ് നിരക്ക് കുറയ്ക്കുക, മെമു ട്രെയിനുകൾ എക്സ്പ്രസായി ഓടിക്കുന്നത് അവസാനിപ്പിക്കുക, മെമു സർവീസുകൾ പ്രതിദിനമാക്കുക, 16 കോച്ചുകളുള്ള മെമു സർവീസുകൾ ഡിവിഷനിൽ ആരംഭിക്കുക, കോട്ടയം-രാമേശ്വരം, എറണാകുളം-പുതുച്ചേരി, തിരുവനന്തപുരത്തു നിന്നു പുതിയ ഹൈദരാബാദ് സർവീസ് എന്നിവ ആരംഭിക്കുക എന്നീ ആവശ്യങ്ങൾ അംഗങ്ങൾ ഉന്നയിച്ചു.

Related Posts