ബെംഗളുരു സോലദേവനഹള്ളിയിൽ ടെക്കി യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് പുനീത് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. സോലദേവനഹള്ളിയിൽ താമസിക്കുന്ന സുഷമ (35) ആണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. സ്ത്രീധന പീഡനമാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് സുഷമയുടെ കുടുംബം നൽകിയ പരാതിയിലാണ് പോലീസ് നടപടി. സത്രീധനം നൽകിയത് കുറവാണെന്ന് ആരോപിച്ച് പുനീതും അമ്മയും സുഷമയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പരാതിയിൽ പറയുന്നു. 5 വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം.

Related Posts