ഇംഗ്ലണ്ടിനെ ഏഴ് റൺസിന് തോൽപ്പിച്ച് ടീം ഇന്ത്യ ട്വന്‍റി-20 ലോകകപ്പിന്‍റെ ഫൈനലിൽ കടന്നു. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡിനെ നേരിടും.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിംഗിനിറങ്ങിയ ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 253 റ​ൺ​സെ​ന്ന കൂ​റ്റ​ൻ സ്കോ​റാ​ണ് പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ടി20 ​ലോ​ക​ക​പ്പി​ന്‍റെ നോ​ക്കൗ​ട്ട് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ടീം ​ടോ​ട്ട​ൽ എ​ന്ന റെ​ക്കോ​ർ​ഡും ഈ ​ഇ​ന്നി​ങ്സി​ലൂ​ടെ ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി.

സ​ഞ്ജു സാം​സ​ണി​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റി​ങ്ങാ​ണ് ഇ​ന്ത്യ​ൻ ഇ​ന്നി​ങ്സി​ന് ക​രു​ത്താ​യ​ത്. വെ​റും 42 പ​ന്തു​ക​ളി​ൽ നി​ന്ന് ഏ​ഴ് സി​ക്സ​റു​ക​ളും എ​ട്ട് ഫോ​റു​ക​ളും ഉ​ൾ​പ്പെ​ടെ 89 റ​ൺ​സാ​ണ് സ​ഞ്ജു അ​ടി​ച്ചു​കൂ​ട്ടി​യ​ത്. സ​ഞ്ജു​വി​ന് പു​റ​മെ ശി​വം ദു​ബെ 25 പ​ന്തി​ൽ 43 റ​ൺ​സും ഇ​ഷാ​ൻ കി​ഷ​ൻ 18 പ​ന്തി​ൽ 39 റ​ൺ​സും നേ​ടി മി​ക​ച്ച പി​ന്തു​ണ ന​ൽ​കി.

മ​റു​പ​ടി ബാ​റ്റി​ങ്ങി​ന് ഇ​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് വി​ട്ടു​കൊ​ടു​ക്കാ​ൻ ത​യ്യാ​റാ​കാ​തെ പൊ​രു​തി​യ​തോ​ടെ മ​ത്സ​രം ആ​വേ​ശ​ത്തി​ന്‍റെ കൊ​ടു​മു​ടി​യി​ലെ​ത്തി. യു​വ​താ​രം ജേ​ക്ക​ബ് ബെ​ഥേ​ൽ നേ​ടി​യ ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി ഇ​ന്ത്യ​യെ സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കി​യി​രു​ന്നു.

48 പ​ന്തു​ക​ളി​ൽ നി​ന്ന് 105 റ​ൺ​സ് നേ​ടി​യ ബെ​ഥേ​ലി​ന്‍റെ പ്ര​ക​ട​നം ഇം​ഗ്ല​ണ്ടി​ന് വി​ജ​യ​പ്ര​തീ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ ക​രു​ത്തു​കാ​ട്ടി.

അ​വ​സാ​ന ഓ​വ​റി​ൽ 30 റ​ൺ​സ് ജ​യി​ക്കാ​ൻ വേ​ണ്ടി​യി​രി​ക്കെ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ ത​ക​ർ​പ്പ​ൻ ത്രോ​യി​ൽ ബെ​ഥേ​ൽ റ​ണ്ണൗ​ട്ടാ​യ​തോ​ടെ ഇം​ഗ്ല​ണ്ടി​ന്‍റെ പോ​രാ​ട്ടം അ​വ​സാ​നി​ച്ചു.

നി​ശ്ചി​ത ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 246 റ​ൺ​സ് എ​ടു​ക്കാ​നേ ഇം​ഗ്ല​ണ്ടി​ന് സാ​ധി​ച്ചു​ള്ളൂ. ജ​സ്പ്രീ​ത് ബും​റ ത​ന്‍റെ നാ​ല് ഓ​വ​റി​ൽ 33 റ​ൺ​സ് മാ​ത്രം വി​ട്ടു​കൊ​ടു​ത്ത് ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി ബൗ​ളി​ങ്ങി​ൽ നി​ർ​ണ്ണാ​യ​ക​മാ​യി.

അ​ർ​ഷ്ദീ​പ് സി​ങ്ങും ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി സ​മ്മ​ർ​ദ്ദം നി​ല​നി​ർ​ത്തി. ഈ ​വി​ജ​യ​ത്തോ​ടെ അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ഇ​ന്ത്യ ന്യൂ​സി​ല​ൻ​ഡി​നെ നേ​രി​ടും. ആ​ദ്യ സെ​മി​ഫൈ​ന​ലി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കി​വി​ക​ൾ ഫൈ​ന​ലി​ലെ​ത്തി​യ​ത്.

Related Posts