ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ രണ്ടാംഘട്ട പട്ടികയിൽ ട്രാൻസ്ജെൻഡറും. പോത്തന്‍കോട് ഡിവിഷനില്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍നിന്നുള്ള അമേയ പ്രസാദ് മത്സരിക്കും.

നേരത്തെ, 12 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ശേഷിക്കുന്ന 13 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. കെഎസ്‌യു ജില്ലാ പ്രസിഡണ്ട് ഗോപു നയ്യാര്‍, പൂവച്ചല്‍ വാര്‍ഡില്‍നിന്ന് ജനവിധി തേടും. ഡിസിസി വൈസ് പ്രസിഡണ്ടും മുന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടുമായ സുധീര്‍ഷാ പാലോട്, കല്ലറയിലും മത്സരിക്കും.

നാവായിക്കുളം ഡിവിഷനില്‍ ആര്‍എസ്പിയും കണിയാപുരത്ത് മുസ്ലിം ലീഗും മത്സരിക്കും. കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ജില്ലാപ്പഞ്ചായത്ത് പ്രസിഡണ്ടുമായ അന്‍സജിത റസ്സല്‍, കരുകുളം പഞ്ചായത്ത് പ്രസിഡണ്ട് ഫ്രീഡാ സൈമണ്‍ എന്നിവരാണ് ആദ്യഘട്ട പട്ടികയിലെ പ്രമുഖര്‍.

Related Posts