ജപ്പാൻ മാസ്റ്റേഴ്സ് ബാഡ്മിൻ്റണിൽ ഇന്ത്യൻ പുരുഷ സിംഗിൾസ് താരം ലക്ഷ്യ സെൻ സെമിയിൽ മുൻ ലോകചാമ്പ്യൻ ലോഹ് കീൻ യേവിനെ അട്ടിമറിച്ചാണ് ലക്ഷ്യയുടെ തകർപ്പൻ മുന്നേറ്റം. 39 മിനിറ്റിൽ അവസാനിച്ച ക്വാർട്ടർ പോരാട്ടത്തിൽ നേരിട്ടുള്ള ഗെയിമിനാണ് ലക്ഷ്യ വിജയിച്ചത്. സ്കോർ 21-13, 21-17 സിംഗപ്പൂരിൽ നിന്നുള്ള ലോഹ് കീനുമായി ലക്ഷ്യയുടെ പത്താം പോരാട്ടമായിരുന്നു ഇത്. ഇതുവരെ ഏഴ് വിജയങ്ങളും നേടിയത് ലക്ഷ്യസൈൻ ആണ്.
സെമിയിൽ ഇന്ത്യൻ താരത്തിൻ്റെ എതിരാളി ആതിഥേയ താരം കെൻറെ നിഷിമോട്ടോ ആണ്. ടൂർണമെന്റിലെ ആറാം സീഡ് താരമാണ് നിഷിമോട്ടോ. ലക്ഷ്യ ഏഴാം സീഡ് താരവും. പ്രീക്വാർട്ടറോടെ മറ്റ് ഇന്ത്യൻ താരങ്ങളെല്ലാം ചാമ്പ്യൻഷിപ്പിൽ നിന്നും പുറത്തായിക്കഴിഞ്ഞു.