കേരളത്തില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദേശവുമായി കാലാവസ്ഥ വകുപ്പ്
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മുതല്‍ 19-ാം തീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അരുവിക്കര ഡാമില്‍ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ഷട്ടറുകള്‍ 10 സെന്റീമീറ്റർ വീതം തുറക്കുന്നതിനാല്‍ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഞ്ഞ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ
സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞു; ബിജെപി പ്രവർത്തകൻ ജീവനൊടുക്കി
തദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് കിട്ടാത്തതിൽ മനംനൊന്ത് ബിജെപി പ്രവർത്തകൻ ജീവനൊടുക്കി. തൃക്കണാപുരം വാർഡിൽ സ്ഥാനാർഥിയായി പരിഗണിച്ചിരുന്ന ആനന്ദ് കെ.തമ്പിയാണ് ജീവനൊടുക്കിയത്. സ്ഥാനാർഥി ലിസ്റ്റ് വന്നപ്പോൾ ആനന്ദിൻ്റെ പേര് ഉണ്ടായിരുന്നില്ല. ഇതിൽ മനംനൊന്താണ്ജീ വനൊടുക്കിയതെന്നാണ് സൂചന. മാധ്യമ സ്ഥാപനങ്ങളിലേക്ക് വാട്‌സാപ്പിലൂടെ കുറിപ്പ് അയച്ചശേഷമാണ് ആനന്ദ് ജീവനൊടുക്കിയത്. സ്ഥാനാർഥിയാക്കാത്തതിന് പിന്നിൽ ബിജെപി നേതാക്കളാണെന്ന് കുറിപ്പിൽ ആരോപിക്കുന്നു. എൻ്റെ ഭൗതിക ശരീരം എവിടെ കൊണ്ട് കുഴിച്ചിട്ടാലും സാരമില്ല പക്ഷേ ബിജെപി പ്രവർത്തകരെയും ആർഎസ്എസ്
മെക്കാനിക്കൽ സ്വീപ്പിംഗ് മെഷീനുകൾ വാങ്ങാനുള്ള നിർദ്ദേശത്തിന് മന്ത്രിസഭ അംഗീകാരം
വാടക അടിസ്ഥാനത്തിൽ ഏഴ് വർഷത്തേക്ക് 46 മെക്കാനിക്കൽ സ്വീപ്പിംഗ് മെഷീനുകൾ വാങ്ങാനുള്ള നിർദ്ദേശത്തിന് വ്യാഴാഴ്ച മന്ത്രിസഭ അംഗീകാരം നൽകി. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) സമർപ്പിച്ച നിർദ്ദേശത്തിന് ആകെ 613.25 കോടി രൂപ ചിലവ് വരുമെന്ന് കണക്കാക്കപ്പെടുന്നു. അതായത്, ഓരോ സ്വീപ്പർ മെഷീനും വാങ്ങുന്നതിനായി അതോറിറ്റി പ്രതിവർഷം ഏകദേശം 2 കോടി രൂപ ചെലവഴിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബെംഗളൂരുവിലെ പുതുതായി സൃഷ്ടിക്കപ്പെട്ട അഞ്ച് മുനിസിപ്പൽ കോർപ്പറേഷനുകളുടെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഈ നിർദ്ദേശത്തിന്
പൊതുസേവനം എന്നത് അവസാനമില്ലാത്ത പ്രക്രിയയാണ്; പരാജയത്തിൽ ദുഃഖമില്ല: തേജ്വസി യാദവ്
പാറ്റ്ന നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരണവുമായി ആർജെഡി നേതാവ് തേജ്വസി യാദവ്. നിയമസഭാ തെരഞ്ഞെടുപ്പിൽ കേവലം 25 സീറ്റിലേക്ക് ആർജെഡി കൂപ്പുകുത്തിയിരുന്നു.‘പൊതുസേവനം എന്നത് അവസാനമില്ലാത്ത പ്രക്രിയയാണ്, ഒടുക്കമില്ലാത്തെ യാത്രയാണ്. അതിൽ ഉയർച്ച താഴ്‌ചകൾ ഒഴിവാക്കാനാവില്ല. പരാജയത്തിൽ ദുഃഖമില്ല, ആർജെഡി പാവപ്പെട്ടവരുടെ പാർട്ടിയാണ്. അവർക്കുവേണ്ടി ശബ്‌ദമുയർത്തുന്നത് തുടരും’ തേജ്വസി യാദവ് പറഞ്ഞു. തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷസഖ്യമായ മഹാഗഡ്‌ബന്ധൻ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 2010ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമായിരുന്നു
രണ്ടാം ഇന്നിംഗ്‌സിലും ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകർച്ച; രവീന്ദ്ര ജഡേജയ്ക്ക് നാല് വിക്കറ്റ്
ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്‌സിലും ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകർച്ച. ദക്ഷിണാഫ്രിക്ക രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഏഴുവിക്കറ്റ് നഷ്‌ടത്തിൽ 93 റൺസെന്ന നിലയിലാണ്. മൂന്നു വിക്കറ്റു മാത്രം ശേഷിക്കെ ആകെ 63 റൺസിൻ്റെ ലീഡ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഉള്ളത്. ക്യാപ്റ്റൻ ടെംബ ബാവുമ (29), കോർബിൻ ബോഷ് (ഒന്ന്) എന്നിവരാണ് ക്രീസിൽ. രവീന്ദ്ര ജഡേജ നാലും കുൽദീപ് യാദവ് രണ്ടും അക്ഷർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി. ദക്ഷിണാഫ്രിക്കയുടെ
ട്രെയിനില്‍നിന്ന് 24 കുപ്പി മദ്യവുമായി എസി കോച്ച് അറ്റന്‍ഡര്‍ പിടിയില്‍
കാസര്‍കോട് ട്രെയിനില്‍നിന്ന് 24 കുപ്പി മദ്യവുമായി എസി കോച്ച് അറ്റന്‍ഡര്‍ പിടിയില്‍ ആയി. സംഭവത്തിൽ പശ്ചിമബംഗാള്‍ സ്വദേശി പ്രദീപ് സാമന്തയെ (51) പോലീസ് അറസ്റ്റ്‌ചെയ്തു. ഇന്ന് രാവിലെ പത്തുമണിയോടെ കാസര്‍കോട് എത്തിയ വിവേക് എക്‌സ്പ്രസില്‍ നിന്നാണ് മദ്യം പിടികൂടിയത്. റെയില്‍വേ പൊലീസ് സൂപ്രണ്ട് ഷെഹന്‍ഷായുടെ നിര്‍ദേശപ്രകാരം കോഴിക്കോട് റെയില്‍വേ ഇന്‍സ്പെക്ടര്‍ സുധീര്‍ മനോഹറിൻ്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് അംഗങ്ങളാണ് ‘ഓപ്പറേഷന്‍ രക്ഷിത’യുടെ ഭാഗമായി ട്രെയിനില്‍ പരിശോധന നടത്തിയത്. ജീവനക്കാരുടെ കാബിനിലാണ് ഒഡിഷയില്‍
കർണാടകയിലെ യാഡ്‌ഗിറിൽ സർക്കാർ ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു
കർണാടകയിലെ യാഡ്‌ഗിറിൽ സർക്കാർ ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റൻ്റായ അഞ്ജലി ഗിരീഷ് കാമ്പനൂർ ആണ് കൊല്ലപ്പെട്ടത്. അഞ്ജലിയുടെ ഭർത്താവ് ഗിരീഷ് കാമ്പനൂരിനെ മൂന്നുവർഷം മുൻപ് ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതിൻ്റെ കേസ് മുന്നോട്ടുപോകുന്നതിനിടെയാണ് അഞ്ജലി കൂടി കൊല്ലപ്പെട്ടത്. രണ്ടുവർഷം മുൻപാണ് ഇവർ സർക്കാർ ജോലിയിൽ പ്രവേശിച്ചത്. മുൻമന്ത്രി സി.ഗുരുനാഥിൻ്റെ ബന്ധു കൂടിയാണ് അഞ്ജലി. ഗുരുതരമായി പരിക്കേറ്റ ഇവരെ ഡ്രൈവർ ഉടൻതന്നെ യിംസ് ആശുപത്രിയിലെത്തിച്ചു.
എം.എം.എ ബൊമ്മനഹള്ളി ബ്രാഞ്ച് കമ്മിറ്റി പ്രവർത്തക സംഗമം
പ്രശംസകൾ ലക്ഷ്യമിട്ടുള്ള പൊതു പ്രവർത്തനം ഏതൊരു സംഘടനയുടെയും മൂല്യങ്ങളെ തകർക്കുമെന്നും പൊതു പ്രവർത്തനം പ്രശംസക്കു വേണ്ടി മാത്രമാവരുതെന്നും മലബാർ മുസ്ലിം അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.സി സിറാജ് പറഞ്ഞു. എം.എം എ ബൊമ്മനഹള്ളി ബ്രാഞ്ച് കമ്മിറ്റി പ്രവർത്തക സംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല സാമൂഹിക രാഷ്ട്രീയ സംഘടനകൾ ശിഥിലമാവുന്നത് പ്രവർത്തകരുടെ സ്വാർത്ഥ താൽപര്യങ്ങൾ കാരണമാണെന്നും അദ്ദേഹം പറഞ്ഞു.ബ്രാഞ്ച് പ്രസിഡണ്ട് അശ്കർ അദ്ധ്യക്ഷത വഹിച്ചു. സംഘടന അംഗത്വ തിരിച്ചറിയൽ കാർഡ്
നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്, കെ.പദ്‌മരാജന് മരണംവരെ ജീവപര്യന്തം വിധിച്ച് കോടതി
തലശ്ശേരി പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവും അദ്ധ്യാപകനുമായ കെ.പദ്‌മരാജന് മരണംവരെ ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തലശേരി അതിവേഗ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കോടതിവിധി ആഹ്ളാദമുണ്ടാക്കുന്നതാണെന്ന് പ്രോസിക്യൂഷൻ പ്രതികരിച്ചു. പെണ്‍കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വച്ചും മറ്റൊരു വീട്ടില്‍ വച്ചും ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ഗുരുതര ആരോപണം. കടവത്തൂർ മുണ്ടത്തോടിലെ ബി.ജെ.പി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡണ്ടായിരുന്ന പ്രതി,
നടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രമുഖ സിനിമാ നിർമാതാവ് അരവിന്ദ് വെങ്കടേഷ് റെഡ്ഡി അറസ്റ്റിൽ
നടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രമുഖ സിനിമാ നിർമാതാവ് എവിആർ എന്റർടെയിൻമെന്ററ് ഉടമ അരവിന്ദ് വെങ്കടേഷ് റെഡ്ഡി അറസ്റ്റിൽ. നടിയും മോഡലുമായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ശ്രീലങ്കയിൽ നിന്ന് ബംഗളൂരുവിൽ എത്തിയ വെങ്കടേഷിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു, നിർമാതാവിൻ്റെ സമ്മർദ്ദം സഹിക്ക വയ്യാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആശുപത്രിയിലെത്തിയും ഇയാൾ ഭീഷണി തുടർന്നതായും പരാതിയിൽ വ്യക്തമാക്കുന്നു. സൗഹൃദം സ്ഥാപിച്ചതിനുശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. മോർഫ്