തിമ്മക്കക്ക് പൂർണ സംസ്ഥാന ബഹുമതികളോടെ വിട നൽകി
അന്തരിച്ച പരിസ്ഥിതി പ്രവർത്തക സാലുമറാഡ തിമ്മക്കക്ക് (114) നാടിൻ്റെ അന്ത്യാഞ്ജലി. ആഭ്യന്തരമന്ത്രി ജി. പരമേശ്വരയ്യ, വനംമന്ത്രി ഈശ്വർ ഖാണ്ഡെ എന്നിവരുടെ സാന്നിധ്യത്തിൽ ജ്ഞാനഭാരതി കാമ്പസിലെ കലാഗ്രാമത്തിൽ പുർണ സംസ്ഥാന ബഹുമതികളോടെ ആയിരുന്നു സംസ്കാരം. രാവിലെ രവീന്ദ്ര കലാക്ഷേത്രയിൽ പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ നിരവധി പേർ അന്തിമോപചാരമർപ്പിച്ചു. ബേലൂരിൽ തിമ്മക്കയുടെ പേരിൽ മ്യൂസിയം നിർമിക്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് സർക്കാർ അറിയിച്ചു. വെള്ളിയാഴ്ചയാണ് തിമ്മക്ക അന്തരിച്ചത്.
ഇന്ത്യയിലെ ഏറ്റവും നീളമേറിയ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിൽ ഒരുങ്ങുന്നു
ബെംഗളൂരുവിൽ ഇന്ത്യയിലെ ഏറ്റവും നീളമേറിയ ഡബിൾ ഡെക്കർ ഫ്ലൈഓവർ ഒരുങ്ങുന്നു. നമ്മ മെട്രോയുടെ മൂന്നാം ഘട്ടത്തിൻ്റെ ഭാഗമായാണ് ഈ നീളമുള്ള പാലം വരുന്നത്. 2030ഓടെ പൂർത്തിയാകുമെന്നാണ് കരുതുന്നത്. 44.65 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാം ഘട്ടത്തിലെ രണ്ട് പാതകളിലായി 37.121 കിലോമീറ്റർ ദൂരമാണ് ഡബിൾ ഡെക്കർ പാലമായി വരുന്നത്. 9,692.33 കോടി രൂപയാണ് ഈ പദ്ധതിയുടെ ആകെ ചെലവ്. കൂറ്റൻ ഫ്ലൈഓവറിന് അഞ്ച് സ്ഥലങ്ങളിൽ പ്രവേശന – പുറത്തേക്കുള്ള വഴികളും ഒൻപത്
10 കോടി രൂപ വിലമതിക്കുന്ന കഞ്ചാവുമായി രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്‌തു
ചെന്നൈ അന്തരാഷ്ട്ര വിമാനത്താവളത്തിൽ 10 കോടി രൂപ വിലമതിക്കുന്ന കഞ്ചാവുമായി രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്‌തു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ആണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും 28 കിലോയിലധികം കഞ്ചാവ് പിടികൂടി. പ്രാഥമിക അന്വേഷണത്തിൽ ഇരുവരും തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് കഞ്ചാവ് വാങ്ങി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് അധികൃതർ കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
ജമ്മുകാശ്മീരിലെ ബുദ്‌ഗാം ജില്ലയിലുണ്ടായ വാഹനാപകടത്തിൽ നാലുപേർ മരിച്ചു
ജമ്മുകാശ്മീരിലെ ബുദ്‌ഗാം ജില്ലയിലുണ്ടായ വാഹനാപകടത്തിൽ നാലുപേർ മരിച്ചു. അഞ്ച്പേർക്ക് പരിക്കേറ്റു. അപകടത്തിന് പിന്നാലെ ഒമ്പത് പേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അതിൽ നാല് പേർ മരിച്ചതായും അധികൃതർ അറിയിച്ചു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.ബുദ്ഗാമിലെ പാലാറിൽ രാത്രി 10.30 ഓടെയാണ് അപകടം. ടാറ്റ സുമോയും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
സെൽഫിയെടുക്കുന്നതിനിടെ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു; സംഭവം ചിക്കമംഗളുരുവിൽ
ചിക്കമംഗളുരുവിൽ വെള്ളച്ചാട്ടത്തിന് സമീപം മൊബൈലിൽ സെൽഫിയെടുക്കുന്നതിനിടെ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു. വെള്ളിയാഴ്‌ച രാവിലെ ചിക്കമഗളൂരു താലൂക്കിലെ കമേനഹള്ളി വെള്ളച്ചാട്ടത്തിലാണ് സംഭവം. ബെളഗാവിയിൽനിന്നുള്ള വരുൺ ദേശായിയാണ് (19) മരിച്ചത്. ചിക്കമംഗളുരുവിലെ സ്വകാര്യ കോളേജിലെ എൻജിനിയറിങ് വിദ്യാർഥിയാണ്. സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടത്തിന് സമീപം സെൽഫിയെടുക്കുന്നതിനിടെ വരുൺ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെടുത്തത്.
ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി, ലാലു പ്രസാദ് യാദവിൻ്റെ മകള്‍ രാഷ്ട്രീയം ഉപേക്ഷിക്കുന്നു
നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ആർ.ജെ.ഡി സ്ഥാപകൻ ലാലു പ്രസാദ് യാദവിൻ്റെ കുടുംബത്തിലും പൊട്ടിത്തെറിയെന്ന് റിപ്പോർട്ട്. ലാലുവിൻ്റെ മകള്‍ രോഹിണി ആചാര്യ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് എക്സില്‍ കുറിച്ചു. കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്നും അവർ സൂചിപ്പിച്ചു. ഞാൻ രാഷ്ട്രീയം വിടുകയാണ്, കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണ്. അങ്ങനെ ചെയ്യാനാണ് സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ലാലുവിൻ്റെ മകൻ തേജ് പ്രതാപ് യാദവിനെ പാർട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.രോഹിണി 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍
ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സരം സംഘടിപ്പിക്കുന്നു
ഓൺസ്റ്റേജ് ജാലഹള്ളി മയക്കു മരുന്നിനെതിരെ റീൽസ് മത്സരം സംഘടിപ്പിക്കുന്നു. നവംബർ 25 രാത്രി 12 മണിവരെ ലഭിക്കുന്ന റീൽസുകൾ മാത്രമേ മത്സരത്തിനായി പരിഗണിക്കുകയുള്ളു. മയക്കു മരുന്നിനെതിരെ ഓൺസ്റ്റേജ് നടത്തുന്ന റീൽസ് മത്സരം ഏതു ഭാഷയിലും 3മിനിറ്റ് സമയത്തിൽ കൂടാതെ ചെയ്യാവുന്നതാണ്. റീൽസ് രാഷ്ട്രീയ സാമുദായിക ഉള്ളടക്കമുള്ളവയാകരുത്. അത്തരം റീൽസുകൾ പരിഗണിക്കുന്നതല്ല. വീഡിയോ പോർട്രൈറ്റ് മോഡിലായിരിക്കണം എന്നിവയാണ് നിബന്ധനകൾ. ഒന്നാം സമ്മാനം 10000/-രൂപ, രണ്ടാം സമ്മാനം 5000/- മൂന്നാം സമ്മാനം 3000/-രൂപ
ബെളഗാവിയിലെ മൃഗശാലയിൽ മാനുകളെ ചത്തനിലയിൽ കണ്ടെത്തി
ബെളഗാവിയിലെ കിട്ടൂർ റാണി ചിന്നമ്മ മൃഗശാലയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 28 മാനുകളെ ചത്തനിലയിൽ കണ്ടെത്തി. ഭക്ഷ്യവിഷബാധ കാരണമാണ് മാനുകൾ ചത്തതെന്ന് സംശയിക്കുന്നു. വ്യാഴാഴ്ച എട്ടു മാനുകളെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ശനിയാഴ്ച രാവിലെ 20 മാനുകളെക്കൂടി ചത്തനിലയിൽ കണ്ടെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടർമാരും മൃഗശാലയിലെത്തി.
മണ്ഡല മകരവിളക്ക് മഹോത്സവം ഇന്നുമുതൽ
എം.എസ് പാളയ സിംഗാപുര ശ്രീഅയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് മഹോത്സവം ഇന്നുമുതൽ ജനുവരി 14 വരെ ഭക്ത്യാദരപൂർവ്വം ആഘോഷിക്കും. ദിവസവും ഗണപതി ഹോമം, നെയ്യഭിഷേകം എന്നിവയുണ്ടാകും. അയ്യപ്പന്മാർക്ക് കുളിച്ചു മാല ഇടാനും, കെട്ടുനിറയ്ക്കാനും, താമസിക്കാനും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 98440 31298.
‘ചെറുകഥകൾ കാലത്തിൻ്റെ സൂക്ഷ്മവായനകൾ’ – പലമ സെമിനാർ
സമകാലികതയുടെ ഏറ്റവും ശക്തവും സൂക്ഷ്മവുമായ വായനയും മാറ്റത്തിൻ്റെ പ്രേരകശക്തിയുമാകാൻ കഥകൾക്ക് കഴിയേണ്ടതുണ്ടെന്ന് എഴുത്തുകാരൻ സുരേഷ് കോടൂർ അഭിപ്രായപ്പെട്ടു. പലമ നവമാധ്യമ കൂട്ടായ്മയുടെ സെമിനാറിൽ കെ. ജയചന്ദ്രൻ്റെ “ഒന്ന് ബിയിലെ ബസന്തി” എന്ന കഥാസമാഹാരത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു സുരേഷ് കോടൂർ. ആസുരമായ ഇന്ത്യൻ വർത്തമാനത്തിൻ്റെ ജീവിതവ്യഥകളെ ഉറക്കെ പ്രക്ഷേപിക്കുന്ന മൊഴിമുദ്രകളാണ് ജയചന്ദ്രൻ്റെ കഥകളെന്ന് സുരേഷ് കോടൂർ കൂട്ടിച്ചേർത്തു. വായനക്കാരനിൽ മാത്രം പൂർണ്ണത കൈവരിക്കുന്ന സവിശേഷ രചനകളാണ് ജയചന്ദ്രൻ്റെ കഥകളെന്ന് കവി ടി