ചെന്നൈ അന്തരാഷ്ട്ര വിമാനത്താവളത്തിൽ 10 കോടി രൂപ വിലമതിക്കുന്ന കഞ്ചാവുമായി രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്‌തു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ആണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും 28 കിലോയിലധികം കഞ്ചാവ് പിടികൂടി. പ്രാഥമിക അന്വേഷണത്തിൽ ഇരുവരും തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് കഞ്ചാവ് വാങ്ങി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് അധികൃതർ കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Related Posts