കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി; ജോലി സമ്മർദ്ദമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന് കുടുംബം
പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കി. ഏറ്റുകുടുക്ക സ്വദേശി അനീഷ് ആണ് മരിച്ചത്. കുന്നരു യുപി സ്‌കൂളിലെ പ്യൂൺ ആണ് അനീഷ് ഇന്ന് രാവിലെ 11 മണിയോടെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിമഗമനം. ബിഎൽഒ ആയി ജോലി ചെയ്യുന്നതിൻ്റെ സമ്മർദ്ദം ആണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുടുംബം പറയുന്നത്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. ഭാര്യയ്ക്കും മക്കൾക്കുമൊപ്പമാണ് അനീഷ് കഴിഞ്ഞിരുന്നത്. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
കൊണ്ടോട്ടിയിൽ വാഹനാപകടത്തിൽ 17 വയസുകാരി മരിച്ചു
മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് ചാരംകുത്തിൽ വാഹനാപകടത്തിൽ 17 വയസുകാരി മരിച്ചു. ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പുൽപ്പറ്റ തോട്ടേക്കാട് സ്വദേശി ഗോപിനാഥൻ്റെ മകൾ ഗീതികയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കസിൻ മലപ്പുറം പൂകൊളത്തൂർ സ്വദേശി മിഥുൻ നാഥിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് പാലക്കാട് ദേശിയ പാതയിൽ ബൈക്കും പാലക്കാട് ഭാഗത്തേക്ക് പോവുന്ന തമിഴ്നാട് റജിസ്ട്രേഷൻ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 11:30 ഓടെ ബൈക്കിൽ
യുപിയിൽ ക്വാറി ഇടിഞ്ഞ് വീണുണ്ടായ അപകടത്തിൽ ഒരു മരണം, 15 പേർ കുടുങ്ങിക്കിടക്കുന്നു
യുപിയിലെ സോൻഭദ്ര ജില്ലയിൽ ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഒബ്രയിലെ ബില്ലി മർകുണ്ടി ഗ്രാമത്തിലാണ് ഇന്നലെ ഉച്ചയ്ക്ക് അപകടം നടന്നത്. അപകടത്തിൽ 15 പേർ ക്വാറിക്കുള്ളിൽ കുടുങ്ങിക്കിടക്കുയാണ്. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. എൻഡിആർഎഫിൻ്റെയും എസ്ഡിആർഎഫിൻ്റെയും സംഘങ്ങൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. അവശിഷ്ടങ്ങൾ നീക്കം ചെയ്തതിനുശേഷം മാത്രമേ രക്ഷാപ്രവർത്തനം ആരംഭിക്കാൻ കഴിയുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. ക്വാറിയ്ക്ക് 500 മീറ്ററോളം ആഴമുള്ളതായാണ് നിഗമനം. അപകടം നടക്കുമ്പോൾ 15
ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’; അന്വേഷണ സംഘത്തെ നയിച്ചത് ‘ആ പാറ്റേണുകൾ’
ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ട്രൈ അസിറ്റോൺ ട്രൈ പെറോക്സൈഡ് (ടിഎടിപി) സ്ഫോടകവസ്തുവായിരിക്കാം പ്രതികൾ ഉപയോഗിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. സാത്താൻ്റെ മാതാവ് (മദർ ഒഫ് സാത്താൻ) എന്നാണിത് എന്നറിയപ്പെടുന്നത്. ഡിറ്റോനേറ്റർ ഇല്ലാതെ തന്നെ ചൂടുകൊണ്ട് പൊട്ടിത്തെറിക്കുന്ന തരം സ്ഫോടകവസ്തുവാണിത്. ഡൽഹി സ്ഫോടനത്തിനായി ഉപയോഗിച്ചത് ഇതുതന്നെയാണെന്ന് സ്ഥിരീകരിക്കുന്നതിനുള്ല പരിശോധനയിലാണ് ഫോറൻസിക് വിദഗ്ദ്ധർ. സ്ഫോടനത്തിൽ അമോണിയം നൈട്രേറ്റ് ആയിരിക്കാം ഉപയോഗിച്ചതെന്നായിരുന്നു പൊലീസ് നേരത്തെ സംശയിച്ചിരുന്നത്. സ്ഫോടനത്തിനായി ഉപയോഗിച്ച കാർ ഓടിച്ചിരുന്ന ഡോ. ഉമർ മുഹമ്മദിന്
ദേശീയതലത്തിൽ മാതൃക പൊലീസ് സ്റ്റേഷനായി കവിതാൽ
2025ലെ രാജ്യത്തെ മികച്ച മുന്ന് മാത്യക പൊലീസ് സ്റ്റേഷനുകളിൽ ഒന്നായി സിർവാർ താലൂ ക്കിലെ കവിതാൽ പൊലീസ് സ്റ്റേഷൻ ഇടം നേടി. ജനസമ്പർക്കം, അടിസ്ഥാന സൗകര്യങ്ങൾ, ജീവനക്കാരു ടെ അച്ചടക്കവും കാര്യക്ഷമതയും, കേസ് തീർപ്പാക്കൽ തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. റാങ്കിങ്ങിന് ശേഷം ഫർണിച്ചർ, ലാപ്ടോപ് എന്നിവയുൾപ്പെടെ കേന്ദ്ര സർക്കാറിൽനിന്ന് പ്രത്യേക സഹാ യങ്ങൾ സ്റ്റേഷന് ലഭിക്കും. ജില്ലയിലെ ബലഗനൂർ പൊലീസ് സ്റ്റേഷനുമായാണ് കവിതാൽ പൊലീസ് സ്റ്റേഷൻ മത്സരിച്ചത്.
നായാട്ടിനിടെ യുവാവ് വെടിയേറ്റു മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ
നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റ് യുവാവിന് ദാരുണാന്ത്യം. കണ്ണൂർ പെരിങ്ങോം വെള്ളോറയിലുണ്ടായ സംഭവത്തിൽ എടക്കോം സ്വദേശി സിജോയാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചിനായിരുന്നു സംഭവം. ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷൈനിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാട്ടുപന്നിയെ പിടിക്കുന്നതിനിടെ സിജോയ്ക്ക് വെടിയേൽക്കുകയായിരുന്നുവെന്ന് ഷൈൻ മൊഴി നൽകി. റബർ തോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. സിജോയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പെരിങ്ങോം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആനന്ദ് ജീവനൊടുക്കിയ സംഭവം; ബിജെപി നേതാക്കളുടെ മൊഴിയെടുക്കും
സീറ്റുകിട്ടാത്തതിൽ മനംനൊന്ത് ബിജെപി പ്രവർത്തകൻ ആനന്ദ് കെ. തമ്പി ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. അന്വേഷണത്തിൻ്റെ ഭാഗമായി ബിജെപി നേതാക്കളുടെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് പോലീസ്. സീറ്റ് നിഷേധിച്ചതിലെ മനോവിഷമം മൂലമാണ് ആനന്ദ് ജീവനൊടുക്കിയതെന്നാണ് പോലീസ് എഫ്ഐആർ. സഹോദരി ഭർത്താവിൻ്റെ പരാതിയിലാണ് പൂജപ്പുര പോലീസ് എഫ്ഐആർ ഇട്ടിരിക്കുന്നത്. ആനന്ദിന് കുടുംബപ്രശ്‌നങ്ങളോ വ്യക്തിപരമായ മറ്റു പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് കുടുംബം മൊഴി നൽകി. സ്ഥാനാർഥിത്വം നിഷേധിച്ചതിനാൽ വലിയ മനോവിഷമത്തിലായിരുന്നു. ഇതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ്
ബിഹാറിൽ ഇന്ന് നിയമസഭ കക്ഷി യോഗം ചേരും; നിതീഷ് കുമാർ മുഖ്യമന്ത്രിയാകുമെന്ന് ജെഡിയു നേതൃത്വം
ബിഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയാകുമെന്ന് ജെഡിയു നേതൃത്വം. ഇന്ന് നിയമസഭ കക്ഷി യോഗം ചേർന്ന് നിതീഷ് കുമാറിനെ കക്ഷി നേതാവായി തെരെഞ്ഞെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു. സഞ്ജയ് ത്സാ, ധർമേന്ദ്ര പ്രധാൻ, വിനോദ് താവ്‌ടെ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തിരു ന്നു. ബിഹാറിൽ സർക്കാർ രൂപീകരണ ചർച്ചകളും സജീവമാക്കിയിട്ടുണ്ട്. അതേസമയം പണം നൽകി തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന് ആരോപിച്ച് ആർജെഡി സംസ്ഥാന അധ്യക്ഷൻ മംഗനി ലാൽ രംഗത്തെത്തിയിട്ടുണ്ട്.
ഡിജിറ്റൽ അറസ്റ്റ് കെണിയിൽ യുവതിക്ക് 1.82 കോടി നഷ്ടം
ഡിജിറ്റൽ അറസ്റ്റ് കെണിയിൽ കുടുക്കി യുവതിയിൽ നിന്ന് 1,81,50,000 രൂപ തട്ടിയെടുത്തു എന്ന പരാതിയിൽ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പരാതിയിൽ പറയുന്നത് ഇങ്ങനെ: കഴിഞ്ഞ മാസം 24ന് തനിക്ക് അജ്ഞാത നമ്പറിൽനിന്ന് കാൾ ലഭിച്ചു. മുംബൈയിലെ കൊളാബ പൊലീസ് സ്റ്റേഷനിൽ നിന്നാണെന്ന് വ്യാജമായി അവകാശപ്പെട്ട് വിളിച്ചയാൾ നിയമവിരുദ്ധമായ പണ കൈമാറ്റം, കമീഷനു വേണ്ടി മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ചുമത്തിയെന്ന് ആരോപിച്ചു. ആരോപണങ്ങളിൽ ഭയന്ന തന്നോട് കത്ത് എഴുതി
അന്തിമ വോട്ടർ പട്ടികയിൽ മൂന്നു ലക്ഷം പേർ എങ്ങനെ വന്നു; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
ബിഹാർ തെരഞ്ഞെടുപ്പിൽ മൂന്നു ലക്ഷം പേർ അധികമായി വോട്ടു ചെയ്‌തുവെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. എസ്ഐആറിന് ശേഷം പുറത്തിറക്കിയ അന്തിമപട്ടികയിൽ 7.42 കോടി വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്. അതിനുശേഷം മൂന്നു ലക്ഷം പേർ കൂടി പേരു ചേർത്തുവെന്നും അങ്ങനെയാണ് 7.45 കോടി വോട്ടർമാരായതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. അന്തിമവോട്ടർപട്ടിക പുറത്തിറക്കിയതിനു ശേഷം പത്തുദിവസം പേരു ചേർക്കാൻ അവസരമുണ്ടായിരുന്നു. അങ്ങനെയാണ് 7.45 കോടി വോട്ടർമാരായത്. വോട്ടർമാരുടെ