വിദ്യാരണ്യപുര കൈരളി സമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു
Association News
1 min read
7.1k

വിദ്യാരണ്യപുര കൈരളി സമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു

നവംബർ 17, 2025
0

വിദ്യാരണ്യപുര കൈരളി സമാജത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രശ്നോത്തരി മത്സരം – ‘വികാസ് ക്വിസ് ഫെസ്റ്റ്’ സമാജം ഹാളിൽ നടത്തപ്പെട്ടു. വികാസ് പ്രസിഡണ്ട് മുരളീധരൻ.കെ മത്സരം ഉദ്ഘാടനം ചെയ്തു. വികാസ് ജനറൽ സെക്രട്ടറി പി ശ്രീജേഷ് സ്വാഗതം പറഞ്ഞു. രാമൻ കുട്ടി കെ ടി, ഗോപിനാഥൻ.കെ, ബിജോയ് പിള്ള, ശശിധരൻ നായർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ക്വിസ് മാസ്റ്റർ ശ്രീരാം വേങ്ങയിൽ മത്സരത്തിന് നേതൃത്വം നൽകി. പ്രശ്നോത്തരി മത്സരത്തിൽ എൻ.എൽ.രാജപ്പൻ –

Continue Reading
എസ്.ഐ ആർ എന്യൂമറേഷൻ സൗജന്യസഹായ സേവനവുമായി എം.എം.എ
Association News
1 min read
6.6k

എസ്.ഐ ആർ എന്യൂമറേഷൻ സൗജന്യസഹായ സേവനവുമായി എം.എം.എ

നവംബർ 17, 2025
0

ബാംഗ്ലൂർ:വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൻ്റെ(എസ്ഐആർ) ഭാഗമായുള്ള എന്യൂമറേഷൻ ഫോറം പൂരിപ്പിക്കുന്നതിനും അനുബന്ധ കാര്യങ്ങൾക്കും പൊതുജനങ്ങളെ സഹായിക്കുന്നതിന് മലബാർ മുസ്ലിം അസോസിയേഷൻ എസ് ഐ ആർ സൗജന്യ സേവന ക്യാമ്പ് സംഘടിപ്പിക്കുന്നതായി ജനറൽ സെക്രട്ടറി ടി.സി. സിറാജ് അറിയിച്ചു. നവംബർ 22, 23 ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് മണി വരെയാണ് ക്യാമ്പ് നടക്കുന്നത്. ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. മൈസൂർ റോഡിലെ കർണാടക മലബാർ

Continue Reading
പ്രിൻസ്‌ടൗൺ അപ്പാർട്മെൻ്റ് നിവാസികൾക്ക് നവ്യാനുഭവമായി ശാസ്ത്രപ്രദർശനവും വാനനിരീക്ഷണവും
Association News
0 min read
7.0k

പ്രിൻസ്‌ടൗൺ അപ്പാർട്മെൻ്റ് നിവാസികൾക്ക് നവ്യാനുഭവമായി ശാസ്ത്രപ്രദർശനവും വാനനിരീക്ഷണവും

നവംബർ 17, 2025
0

ജാലഹള്ളി പ്രിൻസ്‌ടൗൺ അപ്പാർട്മെൻ്റ് നിവാസികൾക്ക് മറക്കാനാകാത്ത ശാസ്ത്രീയഅനുഭവമായി ശാസ്ത്രപ്രദർശനവും വാനനിരീക്ഷണവും. വിശ്വേശ്വര ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം (വിഐടിഎം.), ജനക്‌സ് യൂട്ടിലിറ്റി മാനേജ്‌മെന്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് അപ്പാർട്ട്മെൻ്റിൽ പരിപാടി നടത്തിയത്. ഒരു പാർപ്പിട സമുച്ചയത്തിൽ വിഐടിഎം ആദ്യമായി നടത്തിയ പരിപാടിയായിരുന്നു ഇത്. കുട്ടികളും മുതിർന്നവരും കൗതുകത്തോടെയും താത്പര്യത്തോടെയും പരിപാടിയിൽ പങ്കെടുത്തു. വിദ്യാഭ്യാസ ഓഫീസർ ആർ. ഭരതൻ, ആർ. ആദിക, കെ. രമേഷ്, സഞ്ജന ആനന്ദ് എന്നിവരടങ്ങിയ ടീം വിവിധ ശാസ്ത്രപരീക്ഷണങ്ങൾ

Continue Reading
ബാംഗ്ലൂർ നഗരം സർഗ്ഗ സുരഭിലം; മലയാളി എഴുത്തുകാർ ഒരു കുടക്കീഴിൽ
Association News
1 min read
7.2k

ബാംഗ്ലൂർ നഗരം സർഗ്ഗ സുരഭിലം; മലയാളി എഴുത്തുകാർ ഒരു കുടക്കീഴിൽ

നവംബർ 17, 2025
0

നഗരത്തിലെ മലയാള എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും കൂട്ടായ്മയായ സർഗ്ഗസംഗമം ഈസ്റ്റ്‌ കൾച്ചറൽ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ വിജയകരമായി നടന്നു. കഴിഞ്ഞവർഷം ദൂരവാണിനഗർ കേരളസമാജത്തിൻ്റെ ജുബിലി സ്കൂളിൽ എസ്.കെ.നായർ തുടക്കം കുറിച്ച സർഗ്ഗസംഗമത്തിൻ്റെ രണ്ടാമധ്യായമാണ് ഇസിഎയിൽ ഇന്ന് അരങ്ങേറിയത്. സർഗ്ഗസംഗമം കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്തു. 125 എഴുത്തുകാരുടെ രചനകളടങ്ങിയ, 510 പേജുകളുള്ള ‘സുരഭിലം’ എന്ന രചനാസമാഹാരം ചടങ്ങിൽ ആലങ്കോട് ലീലാകൃഷ്‌ണൻ പ്രകാശനം ചെയ്തു. അനുരാധ

Continue Reading
ആര്‍ഷോയ്‌ക്കെതിരെ പരാതി നല്‍കിയ AISF നേതാവ് നിമിഷ രാജു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി
Kerala
1 min read
7.0k

ആര്‍ഷോയ്‌ക്കെതിരെ പരാതി നല്‍കിയ AISF നേതാവ് നിമിഷ രാജു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

നവംബർ 16, 2025
0

പി.എം.ആര്‍ഷോയ്‌ക്കെതിരെ പരാതി നല്‍കിയ എഐഎസ്എഫ് നേതാവ് തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാവും. എഐഎസ്എഫ് ജോയിന്റ് സെക്രട്ടറി നിമിഷ രാജുവാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ പറവൂര്‍ ബ്ലോക്കില്‍ കെടാമംഗലം ഡിവിഷനില്‍ നിന്ന് ജനവിധി തേടുന്നത്. 2021 ല്‍ സെനറ്റ് തെരഞ്ഞെടുപ്പിനിടെയുണ്ടായ എഐഎസ്എഫ് – എസ്എഫ്ഐ സംഘര്‍ഷത്തിനിടെ ആര്‍ഷോ ജാതിപ്പേര് വിളിച്ചെന്നായിരുന്നു നിമിഷയുടെ പരാതി. നിമിഷയുടെ പരാതി വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തി മുൻ എഐഎസ്എഫ് നേതാക്കൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എ എ സഹദ്, അസ്‌ലഫ്

Continue Reading
വയലാർ ഡിവിഷനിൽ സ്ഥാനാർത്ഥിയായി അരുണിമ എം.കുറുപ്പ്, കോൺഗ്രസിനു വീണ്ടും ട്രാൻസ്ജെൻഡർ സ്ഥാനാർഥി
Kerala
1 min read
6.9k

വയലാർ ഡിവിഷനിൽ സ്ഥാനാർത്ഥിയായി അരുണിമ എം.കുറുപ്പ്, കോൺഗ്രസിനു വീണ്ടും ട്രാൻസ്ജെൻഡർ സ്ഥാനാർഥി

നവംബർ 16, 2025
0

 തിരുവനന്തപുരത്തിനു പിന്നാലെ കോൺ​ഗ്രസിൽ വീണ്ടും ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷനിൽ അരുണിമ എം.കുറുപ്പാണ് സ്ഥാനാർഥിയാകുന്നത്. ഇന്നു ചേർന്ന യുഡിഎഫ് ജില്ലാ കോർ കമ്മറ്റിയിലാണ് അരുണിമയെ സ്ഥാനാർഥിയാക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടായത്. നിലവിൽ ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന രക്ഷാധികാരിയും കെഎസ്‌യു ജനറൽ സെക്രട്ടറിയുമാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ പോത്തൻകോട് ഡിവിഷനിൽ അമയ പ്രസാദിനെ സ്ഥാനാർഥിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Continue Reading
കൊല്ലത്ത് കാലാവധി കഴിഞ്ഞ സർക്കാർ ബൈക്ക് വ്യാജരേഖ ചമച്ച്‌ വീണ്ടും രജിസ്റ്റർ ചെയ്യാൻ ശ്രമം
Kerala
1 min read
7.2k

കൊല്ലത്ത് കാലാവധി കഴിഞ്ഞ സർക്കാർ ബൈക്ക് വ്യാജരേഖ ചമച്ച്‌ വീണ്ടും രജിസ്റ്റർ ചെയ്യാൻ ശ്രമം

നവംബർ 16, 2025
0

കാലാവധി കഴിഞ്ഞതിനാല്‍ പൊളിക്കാൻ നിർദേശം നല്‍കിയ സർക്കാർ ബൈക്ക് വ്യാജരേഖ ചമച്ച്‌ വീണ്ടും രജിസ്റ്റർ ചെയ്യാൻ ശ്രമം. കൊല്ലം പുനലൂരിലാണ് സംഭവം. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടരുടെ പേരില്‍ 15 വർഷം മുമ്പ് രജിസ്റ്റർ ചെയ്ത ബുള്ളറ്റാണ് വ്യാജ രേഖ ചമച്ച്‌ വീണ്ടും രജിസ്ട്രേഷന് എത്തിച്ചത്. പുനലൂർ സബ് ആർടി ഓഫീസില്‍ ഹാജരാക്കിയ രേഖകളില്‍ സംശയം തോന്നിയ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർ വി.എസ്. സിമോദ് പരിവാഹൻ

Continue Reading
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ‘സ്‌മൈല്‍ ഭവനം’ പദ്ധതി;പുതിയ വീടിൻ്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്ത് നടി അനുശ്രീ
Kerala
1 min read
7.0k

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ‘സ്‌മൈല്‍ ഭവനം’ പദ്ധതി;പുതിയ വീടിൻ്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്ത് നടി അനുശ്രീ

നവംബർ 16, 2025
0

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ‘സ്‌മൈല്‍ ഭവനം’ പദ്ധതിയില്‍ നിർമ്മിക്കുന്ന പുതിയ വീടിൻ്റെ തറക്കല്ലിടല്‍ ചടങ്ങില്‍ നടി അനുശ്രീ പങ്കെടുത്തു. പാലക്കാട് നിയോജക മണ്ഡലത്തിലെ അർഹരായ കുടുംബങ്ങള്‍ക്ക് വീട് നിർമ്മിച്ച്‌ നല്‍കുന്ന എംഎല്‍എയുടെ പദ്ധതിയാണ് ‘സ്‌മെെല്‍ ഭവനം’. സ്വന്തമായി വീട് ഇല്ലാത്തവരുടെ സ്വപ്നം യാഥാർത്ഥ്യമാകുന്ന പദ്ധതിയുടെ ഭാഗമായി പങ്കെടുക്കാൻ കഴിഞ്ഞതില്‍ താൻ അതീവ സന്തുഷ്ടയാണെന്ന് അനുശ്രീ പറഞ്ഞു. മണ്ഡലത്തിലെ ഒട്ടേറെ കുടുംബങ്ങളുടെ ചിരകാല അഭിലാഷമാണ് ഈ പദ്ധതിയിലൂടെ യാഥാർത്ഥ്യമാകുന്നതെന്നും ഏറെ സന്തോഷമുണ്ടെന്നും

Continue Reading
മു​ഖ്യ​മ​ന്ത്രി സ്ഥാ​നം നി​തീ​ഷി​ന് ത​ന്നെ; ബി​ജെ​പി​ക്ക് ഉ​പ​മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം 16 മ​ന്ത്രി​മാ​ർ
India
0 min read
6.6k

മു​ഖ്യ​മ​ന്ത്രി സ്ഥാ​നം നി​തീ​ഷി​ന് ത​ന്നെ; ബി​ജെ​പി​ക്ക് ഉ​പ​മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം 16 മ​ന്ത്രി​മാ​ർ

നവംബർ 16, 2025
0

ബിഹാറിൽ മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാറിന് നൽകാൻ എൻഡിഎയിൽ ധാരണയായി. ഡൽഹിയിൽ അമിത് ഷായുമായി ജെഡിയു നേതാക്കളായ സജ്ജയ് ഝായും കേന്ദ്രമന്ത്രി ലല്ലൻ സിംഗും നടത്തിയ കൂടിക്കാഴ്‌ചയിലാണ് തീരുമാനമായത്. ജെഡിയുവിന് 14 മന്ത്രിമാരുണ്ടാകും. ബിജെപിക്ക് ഉപമുഖ്യമന്ത്രി പദം ഉൾപ്പെടെ 16 മന്ത്രിമാരുണ്ടാകും. ചിരാഗ് പാസ്വാൻ്റെ എൽജെപിക്ക് മൂന്നും ജിതിൻ റാം മാഞ്ചിയുടേയും ഉപേന്ദ്ര കുശ്വ യുടേയും പാർട്ടികൾക്ക് ഓരോ മന്ത്രിസ്ഥാനവും ലഭിക്കും. തിങ്കളാഴ്ച‌ എൻഡിഎ എംഎൽഎമാർ യോഗം ചേർന്ന് കക്ഷി

Continue Reading
സാരിയുടെ പേരിൽ തർക്കം; വിവാഹത്തിന് മണിക്കൂറുകൾ അവശേഷിക്കെ വധുവിനെ കൊലപ്പെടുത്തി പ്രതിശ്രുത വരൻ
India
1 min read
7.1k

സാരിയുടെ പേരിൽ തർക്കം; വിവാഹത്തിന് മണിക്കൂറുകൾ അവശേഷിക്കെ വധുവിനെ കൊലപ്പെടുത്തി പ്രതിശ്രുത വരൻ

നവംബർ 16, 2025
0

വിവാഹത്തിന് മണിക്കൂറുകൾക്കു മുൻപ്‌വധുവിനെ കൊലപ്പെടുത്തി പ്രതിശ്രുതവരൻ. ഗുജറാത്തിലെ ഭാവ്നഗറിൽ ടെക്രി ചൗക്കിലുള്ല വീട്ടിൽ വച്ചായിരുന്നു സംഭവം. സോണി ഹിമ്മത് റാത്തോഡ എന്ന യുവതിയെ സാജൻ ബരായ എന്ന 26 കാരൻ വാക്കുതർക്കത്തെ തുടർന്ന് കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ വീട്ടിൽ വിവാഹ ദിവസം രാവിലെ പ്രതി എത്തുകയും ഇരുവർക്കുമിടയിൽ സാരിയുടെയും പണത്തിൻ്റെയും പേരിൽ തർക്കമുണ്ടാവുകയും ചെയ്‌തു. ദേഷ്യത്തിൽ നിയന്ത്രണം വിട്ട സാജൻ യുവതിയെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു. കൂടാതെ തല ചുമരിലും

Continue Reading