പ്രശംസകൾ ലക്ഷ്യമിട്ടുള്ള പൊതു പ്രവർത്തനം ഏതൊരു സംഘടനയുടെയും മൂല്യങ്ങളെ തകർക്കുമെന്നും പൊതു പ്രവർത്തനം പ്രശംസക്കു വേണ്ടി മാത്രമാവരുതെന്നും മലബാർ മുസ്ലിം അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.സി സിറാജ് പറഞ്ഞു. എം.എം എ ബൊമ്മനഹള്ളി ബ്രാഞ്ച് കമ്മിറ്റി പ്രവർത്തക സംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല സാമൂഹിക രാഷ്ട്രീയ സംഘടനകൾ ശിഥിലമാവുന്നത് പ്രവർത്തകരുടെ സ്വാർത്ഥ താൽപര്യങ്ങൾ കാരണമാണെന്നും അദ്ദേഹം പറഞ്ഞു.ബ്രാഞ്ച് പ്രസിഡണ്ട് അശ്കർ അദ്ധ്യക്ഷത വഹിച്ചു. സംഘടന അംഗത്വ തിരിച്ചറിയൽ കാർഡ് കെ.പി. നൂറു മുഹമ്മദിന് നൽകി വിതരണ ഉദ്ഘാടനം ടി.സി. സിറാജ് നിർവ്വഹിച്ചു. സംഘടനയുടെ 92 -ാം വാർഷിക സമ്മേളനത്തിൻ്റെ ഒരുക്കങ്ങളും ഭാവി പദ്ധതികളും അദ്ദേഹം വിശദീകരിച്ചു.
പുതിയ കാലത്തെ പൊതുപ്രവർത്തകൻ എന്ന വിഷയത്തിൽ ഉസ്താദ് അബ്ദുസമദ് മൗലവി മാണിയൂർ മോട്ടിവേഷൻ ക്ലാസ്സ് നടത്തി. ശംസുദ്ദീൻകൂടാളി ,സി.കെ നൗഷാദ് സലീം മിന്റ് എന്നിവർ ആശംസകൾ നേർന്നു.
പ്രവർത്തകർ ഭാവി പദ്ധതികളെ കുറച്ചുള്ള അഭിപ്രായങ്ങൾ അറിയിച്ചു.
സിദ്ദീഖ് റഹ്മാനിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പ്രവർകസംഗമത്തിൽ സെക്രട്ടറി പി.കെ നസീർ സാഹിബ് സ്വാഗതവും ട്രഷറർ സ്വലാഹുദ്ദീൻ നന്ദിയും പറഞ്ഞു.
