ദ്രാവിഡ ഭാഷാ വിവർത്തക അസോസിയേഷൻ വിവർത്തന പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. മലയാളം, കന്നഡ, തമിഴ്, തുളു ഭാഷകളിൽ നിന്നു തെലുങ്ക് ഭാഷയിലേക്കു വിവർത്തനം ചെയ്യപ്പെട്ട നോവലുകൾക്കാണു പുരസ്കാരം. 11,111 രൂപയും പ്രശസ്തിപത്രവും സ്മരണികയും അടങ്ങുന്നതാണു പുരസ്കാരം. 2024, 2025 വർഷങ്ങളിൽ പ്രസിദ്ധീകരിച്ചതായിരിക്കണം വിവർത്തന പുസ്കങ്ങൾ. സെപ്റ്റംബറിൽ അസോസിയേഷൻ സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കുമെന്നു സ്ഥാപക പ്രസിഡണ്ട് ഡോ.സുഷമാ ശങ്കർ അറിയിച്ചു. വിവർത്തനത്തിൻ്റെ മൂന്നു കോപ്പികൾ ജൂൺ 30നു മുൻപ് അയക്കണം.
വിലാസം: പ്രസിഡണ്ട്, ഡിബിടിഎ ശ്രീ ഭൈരവേശ്വര നിലയ, ഇമ്മടിഹള്ളി മെയിൻ റോഡ്, ഹഗദുരു, വൈറ്റ്ഫീൽഡ്, ബെംഗളുരു – 560066.
ഫോൺ: 9901041889, 8147212724.