സംസ്‌കാർ ഭാരതി കെആർപുരം സമിതിയുടെ വാല്‌മീകി കീർത്തി പുരസ്‌കാരം എഴുത്തുകാരി കെ. കവിതയ്ക്ക് സമ്മാനിച്ചു. 5001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങിയ പുരസ്‌കാരം രവീന്ദ്ര മല്യ, കവിതയ്ക്ക് കൈമാറി. സംസ്ക്‌കാർ ഭാരതി ജില്ലാ സെക്രട്ടറി ബി. ശ്രീറാം അധ്യക്ഷത വഹിച്ച ചടങ്ങിൽ
എഴുത്തുകാരിയും വിദ്യാഭ്യാസ വിദഗ്‌ധയുമായ ഡോ. ഇന്ദിര പറക്കാട്, വൈസ് പ്രസിഡണ്ട് ടി.പി. സുനിൽകുമാർ, ശ്രീധരൻ പോലൂർ, ശശികുമാർ പി. ജയശങ്കർ, ധ്യാൻ വി. ദർശൻ, രഞ്ജിനി, ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.

Related Posts