ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം. ഈഡൻ ഗാർഡൻസിലാണ് ഒന്നാം ടെസ്റ്റ്. രണ്ട് ടെസ്റ്റുകളുടെ പരമ്പര കുടാതെ മുന്ന് ഏകദിനങ്ങളുടെ പരമ്പരയും അഞ്ച് ട്വന്റി20 കളുടെ പരമ്പരയുമാണു ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലുള്ളത്.

വിക്കറ്റ് കീപ്പർ ബാറ്റർമാരായ ധ്രുവ് ജുറലും ഋഷഭ് പന്തും ഇന്ത്യയുടെ പ്ലേയിങ് ഇലവനിലുണ്ടാകുമെന്നാണു സൂചന. ഒന്നാം ടെസ്‌റ്റിൽ ഓൾറൗണ്ടർ നിധീഷ് കുമാർ റെഡ്ഡിയെ ഒഴിവാക്കിയതോടെയാണു പന്തിന് ഇടം ലഭിച്ചത്. വെസ്‌റ്റിൻഡീസിനെതിരേ നടന്ന ടെസ്റ്റ് പരമ്പരയിൽ പന്തിനു പകരം ജുറലാണു കളിച്ചത്. നിധീഷ് കുമാർ റെഡ്‌ഡി ഗുവാഹാത്തിയിൽ നടക്കുന്ന രണ്ടാം ടെസ്‌റ്റിൽ കളിക്കുമെന്നാണു ടീം മാനേജ്‌മെൻ്റ് നൽകുന്ന സൂചന. 22 മുതലാണു ഗുവാഹാത്തി ടെസ്റ്റ്.

Related Posts