രാജ്യത്ത് 57 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ
India
0 min read
7.3k

രാജ്യത്ത് 57 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ

ഒക്ടോബർ 5, 2025
0

രാജ്യത്ത് 57 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. പദ്ധതി നടപ്പാക്കുന്നതിനായി 5,862 കോടി ചെലവാകും. നിലവിൽ കേന്ദ്രീയ വിദ്യാലയം ഇല്ലാത്ത ജില്ലകളിലാണ് പുതിയ വിദ്യാലയങ്ങൾ സ്ഥാപിക്കുക.പുതിയ സ്കൂളുകളിൽ ഓരോന്നിലും 1,520 വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കും. അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ക്യാമ്പസുകൾ ആയിരിക്കും ഇവ. ആഭ്യന്തര മന്ത്രാലയം ഏഴെണ്ണം സ്പോൺസർ ചെയ്യുന്നതായിരിക്കും. 50 സ്കൂളുകൾ

Continue Reading
കാസർഗോഡ് സ്കൂളിലെ മെെം ഷോ തടസ്സപ്പെടുത്തിയ സംഭവം; അധ്യാപകരുടെ നടപടിയില്‍ തെറ്റില്ല: ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ
Kerala
1 min read
8.1k

കാസർഗോഡ് സ്കൂളിലെ മെെം ഷോ തടസ്സപ്പെടുത്തിയ സംഭവം; അധ്യാപകരുടെ നടപടിയില്‍ തെറ്റില്ല: ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ

ഒക്ടോബർ 5, 2025
0

കാസർഗോഡ് കുമ്പള ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവതരിപ്പിച്ച മൈം ഷോ തടസ്സപ്പെടുത്തിയ സംഭവത്തിൽ അധ്യാപകരെ സംരക്ഷിച്ച് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ (DDE) റിപ്പോർട്ട് സമർപ്പിച്ചു. വിദ്യാർത്ഥികൾക്ക് തടസ്സപ്പെടുത്തിയ അതേ വേദിയിൽ തന്നെ മൈം ഷോ അവതരിപ്പിക്കാൻ അവസരം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉറപ്പു നൽകി. കലോത്സവത്തിനിടെ വിദ്യാർത്ഥികൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായതാണ് കലോത്സവം നിർത്തിവെക്കാൻ കാരണമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മനഃപൂർവമായ ഇടപെടൽ അധ്യാപകരുടെ

Continue Reading
ലഡാക്ക് വെടിവെപ്പ്; ജുഡീഷ്യൻ അന്വേഷണം വേണം: സോനം വാങ് ചുക്ക്
World
0 min read
7.6k

ലഡാക്ക് വെടിവെപ്പ്; ജുഡീഷ്യൻ അന്വേഷണം വേണം: സോനം വാങ് ചുക്ക്

ഒക്ടോബർ 5, 2025
0

ലഡാക്കിൽ നടന്ന വെടിവെപ്പിൽ ജുഡീഷ്യൻ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജയിലിൽ നിന്ന് സന്ദേശവുമായി സോനം വാങ് ചുക്ക്. സഹോദരനും അഭിഭാഷകനും കഴിഞ്ഞ ദിവസം സോനത്തെ ജയിലിൽ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സോനം സന്ദേശം പങ്കുവെച്ചത്. കേന്ദ്രം ലഡാക്കിലെ സംഘടനകളെ ചർച്ചയിലേക്ക് എത്തിക്കാൻ ശ്രമം തുടരുകയാണ്. എന്നാൽ ചർച്ചയിൽ പങ്കെടുക്കില്ലെന്ന മുൻനിലപാട് ആവർത്തിക്കുകയാണ് സംഘടനകൾ. ഇതിനിടെ സോനം വാങ്ചുക്കിൻ്റെ ഭാര്യ നൽകിയ ഹേബിയസ്കോപ്പസ് ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും.

Continue Reading
കേരളസമാജം ദൂരവാണിനഗറിൻ്റെ ഒരു മാസക്കാലം നീണ്ടുനിന്ന ഓണാഘോഷ പരിപാടിക്ക് സമാപനം
Association News
1 min read
8.0k

കേരളസമാജം ദൂരവാണിനഗറിൻ്റെ ഒരു മാസക്കാലം നീണ്ടുനിന്ന ഓണാഘോഷ പരിപാടിക്ക് സമാപനം

ഒക്ടോബർ 5, 2025
0

കേരളസമാജം ദൂരവാണിനഗറിൻ്റെ ഒരു മാസത്തിലേറെക്കാലം നീണ്ടുനിന്ന ഓണാഘോഷ പരിപാടിക്ക് സമാപനം. ഓണാഘോഷ പരിപാടിയിൽ കെ.ആർ.പുരം നിയോജക മണ്ഡലം എം.എൽ.എ, ബി എ ബസവരാജ്, പ്രശസ്ത കന്നഡ ചലച്ചിത്ര താരവും നാടക പ്രതിഭയും അധ്യാപികയുമായ പ്രൊഫസർ ലക്ഷ്മി ചന്ദ്രശേഖർ, പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജി ആർ ഇന്ദുഗോപൻ, പ്രമുഖ കവിയും അധ്യാപകനുമായ വീരാൻകുട്ടി മാഷും മുഖ്യാതിഥികളായി. സമാജത്തിൻ്റെ ഓണം 2025 പരിപാടി ജൂബിലി കോളേജ് വിദ്യാർത്ഥിനികളുടെ മെഗാ തിരുവാതിരയോടെ ആരംഭിച്ചു. സമാജം

Continue Reading
കെഎസ്‌ആർടിസി ബസിനുള്ളില്‍ പ്ളാസ്റ്റിക് കുപ്പികളിട്ട സംഭവം; ഡ്രൈവർക്ക് സ്ഥലംമാറ്റം
Kerala
0 min read
7.5k

കെഎസ്‌ആർടിസി ബസിനുള്ളില്‍ പ്ളാസ്റ്റിക് കുപ്പികളിട്ട സംഭവം; ഡ്രൈവർക്ക് സ്ഥലംമാറ്റം

ഒക്ടോബർ 5, 2025
0

കെഎസ്‌ആർടിസി ബസിനുള്ളില്‍ പ്ളാസ്റ്റിക് കുപ്പികളിട്ട സംഭവത്തില്‍ ഡ്രൈവർക്ക് സ്ഥലംമാറ്റം. ഡ്രൈവർ ജയ്‌മോൻ ജോസഫിനെയാണ് പൊൻകുന്നം ഡിപ്പോയില്‍ നിന്ന് പുതുക്കാടേയ്ക്ക് സ്ഥലംമാറ്റിയത്. വെള്ളം കുടിച്ചതിനുശേഷം കുപ്പി ബസിന്റെ മുൻഭാഗത്തായി നിരത്തിയിട്ടതില്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ഡ്രൈവറെ ശാസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. കൊല്ലം ആയൂരില്‍ വച്ചാണ് സംഭവം നടന്നത്. കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന പൊൻകുന്നം ഫാസ്റ്റ് പാസഞ്ചർ ബസ് മന്ത്രി നേരിട്ട് തടഞ്ഞാണ് പരിശോധന നടത്തിയത്. ബസിന്റെ

Continue Reading
അഭിഭാഷക ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സുഹൃത്ത് പിടിയിൽ
Kerala
0 min read
7.8k

അഭിഭാഷക ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സുഹൃത്ത് പിടിയിൽ

ഒക്ടോബർ 5, 2025
0

കാസർകോട് സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ അഭിഭാഷക രഞ്ജിതകുമാരി (30) ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സുഹൃത്ത് അനിൽ പിടിയിൽ. അത്മഹത്യക്കുറിപ്പിലെ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയതിനു ശേഷമാണ് അറസ്‌റ്റ്. തിരുവനന്തപുരത്തുനിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌ത്‌. കാസർകോട് ബാറിലെ അഭിഭാഷകയായ രഞ്ജിതകുമാരിയെ കഴിഞ്ഞ മാസം 30ന് രാത്രി കുമ്പളയിലെ ഓഫിസിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

Continue Reading
മലപ്പുറത്ത് ഫുട്‌ബോൾ മത്സരത്തിനിടെ കായികാധ്യാപകനെ മർദിച്ച നാല് വിദ്യാർഥികൾക്കെതിരെ കേസ്
Kerala
0 min read
7.5k

മലപ്പുറത്ത് ഫുട്‌ബോൾ മത്സരത്തിനിടെ കായികാധ്യാപകനെ മർദിച്ച നാല് വിദ്യാർഥികൾക്കെതിരെ കേസ്

ഒക്ടോബർ 5, 2025
0

മലപ്പുറത്ത് ഫുട്‌ബോൾ മത്സരത്തിനിടെ കായികാധ്യാപകനെ മർദിച്ച നാല് വിദ്യാർഥി കൾക്കെതിരെ കേസെടുത്തു. പരിയാപുരം സെൻ്റ് മേരീസ് സ്‌കൂൾ വിദ്യാർഥികൾക്കെതിരെയാണ് കേസെടുത്തത്. പെരിന്തൽമണ്ണ പോളി ടെക്‌നിക് കോളജ് ഗ്രൗണ്ടിൽ നടന്ന ഫുട്‌ബോൾ മത്സരത്തിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കൊളത്തൂർ നാഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ കായിക അധ്യാപ കനായ ശ്രീരാഗിനാണ് മർദനമേറ്റത്. ഗോൾ കീപ്പറെ മർദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ ഒരു സംഘം ശ്രീരാഗിനെയും ആക്രമിക്കുകയായിരുന്നു.

Continue Reading
സ്വർണപ്പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്
Kerala
0 min read
7.0k

സ്വർണപ്പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്

ഒക്ടോബർ 5, 2025
0

സ്വർണപ്പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം എന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. യാഥാർത്ഥ്യങ്ങൾ അറിയാൻ ഭക്തജനങ്ങൾക്ക് അവകാശം ഉണ്ട്. പൊലീസുകാരെ ഏൽപ്പിച്ചാൽ സത്യം പുറത്ത് വരില്ല എന്നും അടൂർ പ്രകാശ് പറഞ്ഞു. കോടതിയുടെ ചുമതലയിൽ, കോടതിയുടെ നിർദ്ദേശാനുസരണമുള്ള അന്വേഷണം ആണ് വേണ്ടത്. ക്രൈം ബ്രാഞ്ച് അന്വേഷിച്ചാൽ അന്വേഷണം നീതിയുക്തമായി നടക്കില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദേവസ്വം ബോ‍‍‍‍ർഡിൻ്റെ ചുമതല വഹിച്ചവർക്കോ ഉദ്യോ​ഗസ്ഥർക്കോ അതിൽ പങ്കാളിത്തമുണ്ടോ എന്നതിനെ കുറിച്ചൊക്കെ അന്വേഷണം

Continue Reading
കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ പശ്ചിമബംഗാളിൽ അഞ്ചുപേർ മരിച്ചു
India
0 min read
7.8k

കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ പശ്ചിമബംഗാളിൽ അഞ്ചുപേർ മരിച്ചു

ഒക്ടോബർ 5, 2025
0

കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ പശ്ചിമബംഗാളിൽ അഞ്ചുപേർ മരിച്ചു. മരണസംഖ്യ ഉയർന്നേക്കാമെന്ന് സൂചനയുണ്ട്. ഡാർജിലിംഗിലെ മിരിക്, സുഖിയ പൊഖാരി എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. മണ്ണിടിച്ചിലിനെ തുടർന്ന് സിക്കിമിനും പശ്ചിമ ബംഗാളിനും ഇടയിലുള്ള റോഡ് തകർന്നു. ജൽപൈഗുരി, സിലിഗുരി, കൂച്ച്‌ബെഹാർ എന്നിവിടങ്ങളിലും കനത്ത മഴ പെയ്‌തു. ഇതേതുടർന്ന് പല പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നതിനാൽ താമസക്കാരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഡാർജിലിംഗിലെ റോക്ക് ഗാർഡൻ ടൈഗർ ഹിൽ എന്നിവയുൾപ്പെടെയുള്ള

Continue Reading
വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ് ഇ. സന്തോഷ് കുമാറിന്
Kerala
0 min read
7.3k

വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ് ഇ. സന്തോഷ് കുമാറിന്

ഒക്ടോബർ 5, 2025
0

2025ലെ വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ് ഇ. സന്തോഷ് കുമാറിൻ്റെ തപോമയിയുടെ അച്ഛൻ എന്ന കൃതിക്ക്. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമിക്കുന്ന ശില്പവും പ്രശസ്‌തി പത്രവുമാണ് അവാർഡ്. വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27ന് വൈകിട്ട് 5.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമർപ്പിക്കും കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പ്രസിദ്ധീകരിച്ച കൃതികളിൽ നിന്നാണ് അവാർഡിനർഹമായ കൃതി തെരഞ്ഞെടുത്തതെന്ന് വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് ഭാരവാഹികൾ

Continue Reading