സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി ഇറക്കി
India
1 min read
7.9k

സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി ഇറക്കി

ഒക്ടോബർ 5, 2025
0

എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. അമൃത്‍സറിൽ നിന്ന് നിന്ന് ബർമിങ്ഹാമിലേക്ക് പുറപ്പെട്ട AI117 എയർ ഇന്ത്യ വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. ബർമിങ്ഹാമിൽ ലാൻഡ് ചെയ്യാൻ നോക്കുന്നതിനിടെയാണ് വിമാനത്തിന് സാങ്കേതിക തകരാറുണ്ടായതായി പൈലറ്റിൻ്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. വിമാനത്തിൽ കൂടുതൽ പരിശോധന നടത്തുമെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയർ ഇന്ത്യ അറിയിച്ചു.

Continue Reading
കേരളത്തില്‍ അഞ്ച് ദിവസം മഴ, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
1 min read
8.3k

കേരളത്തില്‍ അഞ്ച് ദിവസം മഴ, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ഒക്ടോബർ 5, 2025
0

അറബിക്കടലിൽ ഇന്ന് രാവിലെയോടെ രൂപംകൊണ്ട ‘ശക്തി’ ചുഴലിക്കാറ്റ് മഹാരാഷ്‌ട്ര, ഗുജറാത്ത് തീരങ്ങളിൽ തീവ്രമാകുന്നു. തീരങ്ങളില്‍ ഇതോടെ ശക്‌തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്‌ച വരെ ഗുജറാത്ത്-മഹാരാഷ്‌ട്ര തീരത്ത് തിരകള്‍ ശക്തി പ്രാപിക്കാനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 45-55 കിലോമീറ്റർ മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ടെന്ന് പ്രവചിക്കുന്നു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

Continue Reading
സമാധാന കരാറിൽ തീരുമാനം വൈകുന്നത് പൊറുക്കില്ല: ഹമാസിന് ട്രംപിൻ്റെ മുന്നറിയിപ്പ്
World
1 min read
7.2k

സമാധാന കരാറിൽ തീരുമാനം വൈകുന്നത് പൊറുക്കില്ല: ഹമാസിന് ട്രംപിൻ്റെ മുന്നറിയിപ്പ്

ഒക്ടോബർ 5, 2025
0

ഹമാസിന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിൻ്റെ മുന്നറിയിപ്പ്. സമാധാന കരാറിൽ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും സമാധാന കരാർ വേഗത്തിൽ അംഗീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഹമാസിനോട് യുദ്ധം നിർത്തി ആയുധം താഴെവയ്ക്കാൻ ട്രംപ് മുന്നറിയിപ്പ് നൽകി. സമാധാന കരാർ പൂർത്തീകരിക്കുന്നതിനും ബന്ദികളുടെ മോചനത്തിനുമായി ഇസ്രയേൽ താൽക്കാലികമായി ആക്രമണം നിർത്തിവച്ചതിൽ ഞാൻ നന്ദിയുള്ളവനാണ്. എത്രയും പെട്ടെന്ന് ഹമാസ് തീരുമാനം കൈക്കൊള്ളണം. കാലതാമസം വരുത്തുന്നത് ഞാൻ അനുവദിക്കില്ല.

Continue Reading
ഒൻപത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; ഡോക്ടർമാരുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്
Kerala
0 min read
7.5k

ഒൻപത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; ഡോക്ടർമാരുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്

ഒക്ടോബർ 5, 2025
0

ഒൻപത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ ഡോക്ടർമാരുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. പാലക്കാട് ജില്ലാ ആശുപത്രിയിൽ പെൺകുട്ടിക്ക് കൃത്യമായ ചികിത്സ ലഭിച്ചിരുന്നുവെന്നും സെപ്തംബർ 30 ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ കൈയിലെ രക്തയോട്ടം നിലച്ചിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിൽ ഉടൻ പ്രാഥമിക ചികിത്സ നൽകിയ ശേഷം കുട്ടിയെ കോഴിക്കോടേക്ക് മാറ്റുകയായിരുന്നുവെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു. പാലക്കാട് ഡിഎംഒ നിയോഗിച്ച രണ്ട് ഡോക്ടർമാരാണ് സംഭവം അന്വേഷിച്ചത്.

Continue Reading
ശബരിമല സ്ത്രീപ്രവേശന വിഷയം; സര്‍ക്കാരിൻ്റെ സമീപനത്തിനെതിരെ പ്രതികരിച്ച് ബിന്ദു അമ്മിണി രം​ഗത്ത്
Kerala
1 min read
8.3k

ശബരിമല സ്ത്രീപ്രവേശന വിഷയം; സര്‍ക്കാരിൻ്റെ സമീപനത്തിനെതിരെ പ്രതികരിച്ച് ബിന്ദു അമ്മിണി രം​ഗത്ത്

ഒക്ടോബർ 5, 2025
0

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിൻ്റെ സമീപനത്തിനെതിരെ പ്രതികരിച്ച് ബിന്ദു അമ്മിണി രം​ഗത്ത്. നവോത്ഥാന മൂല്യങ്ങളെയും കോടതി വിധികളെയും അവഗണിച്ച് പിണറായി വിജയന്‍ സര്‍ക്കാര്‍ പിന്നോട്ടുപോകുകയാണെന്ന് അവര്‍ പറഞ്ഞു. “ഇപ്പോൾ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് പുരോഗമനവാദികളെയും നവോത്ഥാന പ്രസ്ഥാനങ്ങളെയും വഞ്ചിക്കുന്നതാണ്. ‘വിശ്വാസം സംരക്ഷിക്കും ഞങ്ങൾ ആചാരം സംരക്ഷിക്കും’ എന്ന തരത്തിലുള്ള പ്രസ്താവനകൾ മുൻകാലത്തിലുള്ള പുരോഗമന പാതയോട് പൊരുത്തപ്പെടുന്നതല്ല. സാധാരണ ജനങ്ങള്‍ പോലും സര്‍ക്കാരിൻ്റെ ഈ നിലപാട് പരിഹാസത്തോടെയാണ് കാണുന്നത്,” ബിന്ദു അമ്മിണി

Continue Reading
നെടുമ്പാശേരി വിമാനത്താവളത്തിൽ 6 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ
Kerala
0 min read
7.8k

നെടുമ്പാശേരി വിമാനത്താവളത്തിൽ 6 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ

ഒക്ടോബർ 5, 2025
0

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 6 കോടി രൂപ വിലമതിക്കുന്ന ആറ് കി ലോ ഹൈബ്രിഡ് കഞ്ചാവുമായി കൊടുങ്ങല്ലൂർ സ്വദേശി കസ്റ്റംസിൻ്റെ പിടിയിലായി. കൊടുങ്ങല്ലൂർ സ്വദേശിയായ അബ്ദുൽ ജലീൽ ജസ്മാലാണ് പിടിയിലായത്. ഫാഷൻ ഡിസൈനർ ആണ് പിടിയിലായ അബ്ദുൽ ജലീൽ ജസ്‌മാൽ. ബാങ്കോക്കിൽ നിന്നാണ് ഇയാൾ കഞ്ചാവ് എത്തിച്ചതെന്ന് കസ്റ്റംസ് അറിയിച്ചു. ബാങ്കോക്കിൽ നിന്ന് പ്രതി കഞ്ചാവ് സിംഗപ്പൂരിലെത്തിക്കുകയും തുടർന്ന് വിമാനമാർഗം കൊച്ചിയിലേക്ക് കൊണ്ടുവരികയായിരുന്നു.

Continue Reading
പാലക്കാട് മുണ്ടൂരിൽ വന്യജീവി ആക്രമണം; പുലിയാണെന്ന് സംശയം
Kerala
0 min read
8.1k

പാലക്കാട് മുണ്ടൂരിൽ വന്യജീവി ആക്രമണം; പുലിയാണെന്ന് സംശയം

ഒക്ടോബർ 5, 2025
0

പാലക്കാട് മുണ്ടൂരിന് സമീപം ഒടുവങ്ങാടിൽ വന്യജീവി ആക്രമണം. പുലിയാണെന്നാണ് നിഗമനം. ഇന്ന് രാവിലെയാണ് പ്രദേശത്ത് വളർത്തു നായയെ പുലിയെന്ന് കരുതുന്ന ജീവി ആക്രമിച്ചത്. നാട്ടുകാർ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു. പ്രദേശത്ത് വനംവകുപ്പ് പരിശോധന നടത്തും. മുൻപും ഈ പ്രദേശത്ത് വന്യജീവി ആക്രമണങ്ങൾ നേരിട്ടിട്ടുണ്ട്.

Continue Reading
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന്സ്മാർട്ട്‌ ഫോണും ചാർജറും പിടികൂടി
Kerala
0 min read
7.1k

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന്സ്മാർട്ട്‌ ഫോണും ചാർജറും പിടികൂടി

ഒക്ടോബർ 5, 2025
0

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് സ്മാർട്ട്‌ ഫോണും ചാർജറും പിടികൂടി. അഞ്ചാം ബ്ലോക്കിൻ്റെ പിറകുവശത്തു നിന്നാണ് സ്മാർട്ട്‌ ഫോണും ചാർജറും കണ്ടെത്തിയത്. സൂപ്രണ്ടിൻ്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജയിലനകത്ത് പരിശോധന ശക്തമാക്കിയിരുന്നു. പൊലീസ് അന്വേഷണം തുടങ്ങി. നേരത്തേയും കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഫോൺ പിടിച്ചെടുത്തിട്ടുണ്ട്.

Continue Reading
കേരളസമാജം ദൂരവാണിനഗർ സംഘടിപ്പിച്ച കഥ-കവിത മത്സര വിജയികളെ പ്രഖ്യാപിച്ചു
Association News
0 min read
8.1k

കേരളസമാജം ദൂരവാണിനഗർ സംഘടിപ്പിച്ച കഥ-കവിത മത്സര വിജയികളെ പ്രഖ്യാപിച്ചു

ഒക്ടോബർ 5, 2025
0

കേരളസമാജം ദൂരവാണി നഗർ 2025 ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയകഥ കവിത മത്സര വിജയികളെ പ്രഖ്യാപിച്ചു. ഡി.എസ് .മൈഥിലി( തിരുവനന്തപുരം) രചിച്ച എംബ്രോയ് ഡറി ഒന്നാം സമ്മാനം നേടി.കെ.വി.ഷനീപ്( കണ്ണൂർ) എഴുതിയ കല്യാണസൗഗന്ധികം രണ്ടാം സമ്മാനവും കെ.ആർ.ഹരി ( കണ്ണൂർ) യുടെ” കലപ്പ കൊഴു കൊണ്ടുള്ള തിരുമുറിവ് എന്ന കഥ മൂന്നാം സമ്മാനവും നേടി. കവിതാ മത്സരത്തിൽ എം.യു.ഹരിദാസ്( ആലുവ) എഴുതിയ കടലിൻ്റെ കാൽപന്തുകളി ഒന്നാം സമ്മാനവുംഎസ് .അർച്ചന (പാലക്കാട് )യുടെ നവംബർ

Continue Reading
ഗായകൻ സുബീൻ ഗാർഗിൻ്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം സർക്കാർ
India
0 min read
7.9k

ഗായകൻ സുബീൻ ഗാർഗിൻ്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം സർക്കാർ

ഒക്ടോബർ 5, 2025
0

ഗായകൻ സുബീൻ ഗാർഗിൻ്റെ മരണത്തിൽ ദുരൂഹത വർധിക്കുന്നു. ഗാർഗിൻ്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ ആസ്സാം സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. പരിപാടിയുടെ സംഘാടകനും മാനേജരും ചേർന്ന് സുബീന് വിഷം നൽകിയതാവാമെന്ന് സഹപ്രവർത്തകൻ മൊഴി നൽകിയതാണ് കേസിൽ വഴിത്തിരിവായത്. സുബീൻ ഗാർഗിൻ്റെ മാനേജർ സിദ്ധാർഥ് ശർമ്മയ്ക്കും സംഘാടകൻ ശ്യാംകാനു മഹന്തയ്ക്കും എതിരെ കൊലക്കുറ്റം ചുമത്തിയിരിക്കുകയാണ് പോലീസ്. ഗുവാഹത്തി ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്‌ജിയായ സൗമിത്ര സൈകിയ അധ്യക്ഷനായ സംഘമായിരിക്കും അന്വേഷണം നടത്തുക.

Continue Reading