ടിവികെ അധ്യക്ഷൻ വിജയ് ഈയാഴ്ച കരൂരിൽ എത്തും
ടിവികെ അധ്യക്ഷൻ വിജയ് ഈയാഴ്ച കരൂരിൽ എത്തും. എന്നാൽ, സന്ദർശനത്തിന് പൊലീസിന്‍റെ അനുമതി തേടുമോയെന്ന് വ്യക്തമല്ല. കോടതി ചോദ്യം ചെയ്തതോടെയാണ് പെട്ടെന്നുള്ള നീക്കങ്ങൾ. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനകം വിജയ് കരൂരിൽ എത്തുമെന്നാണ് ടിവികെ പ്രാദേശിക നേതാക്കൾ നൽകുന്ന സൂചന. മരണം അടഞ്ഞവരുടെ കുടുംബഗങ്ങളെ ടിവികെ നേതാക്കൾ ബന്ധപ്പെട്ടു തുടങ്ങി.അതേസമയം വിജയ്‍യുടെ അറസ്റ്റ് ആലോചനയിൽ ഇല്ല എന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കി. അപകടതിനുപിന്നാലെ കരൂരിൽ നിന്ന് ഒളിച്ചോടിയെന്ന പഴികെട്ട വിജയ്
ബെംഗളൂരു മെട്രോ തീവണ്ടിയുടെ മുൻപിലേക്ക് ചാടിയയാളെ ജീവനക്കാർ രക്ഷപ്പെടുത്തി
ബെംഗളൂരു മെട്രോ തീവണ്ടിയുടെ മുൻപിലേക്ക് ചാടിയയാളെ ജീവനക്കാർചേർന്ന് രക്ഷപ്പെടുത്തി. മജസ്റ്റിക് നാടപ്രഭു കെംപെഗൗഡ മെട്രോ സ്റ്റേഷനിൽ ഇന്നലെ വൈകുന്നേരമാണ് യാത്രക്കാരൻ ഓടുന്ന മെട്രോ തീവണ്ടിക്കുമുൻപിലെ പാളത്തിലേക്ക് ചാടിയത്. ഇതിനെത്തുടർന്ന് അരമണിക്കൂർ ഈ റൂട്ടിൽ മെട്രോ സർവീസ് മുടങ്ങി.മാധവാര-സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് റൂട്ടിൽ സർവീസ് നടത്തുന്ന വണ്ടിക്കുമുൻപിലേക്കാണ് ചാടിയത്. വണ്ടി ഇയാളുടെ മേൽ തട്ടാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ജീവനക്കാർ ഇടപെട്ട് പാളത്തിലെ വൈദ്യുതി ലൈനിലെ വൈദ്യുതിപ്രവാഹം വിച്ഛേദിപ്പിച്ചു. തുടർന്ന് ഇയാളെ പുറത്തെടുത്ത്
കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു; ദൊഡ്ഡഹട്ടി ബോരെഗൗഡ മികച്ച ചിത്രം
2021-ലെ കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. ചാർലി 777-ലെ അഭിനയത്തിന് രക്ഷിത് ഷെട്ടിക്ക് മികച്ച നടനും മ്യൂട്ട് എന്ന ചിത്രത്തിലെ പ്രകടനത്തിന് അർച്ചന ജോയ്‌സ് മികച്ച നടിക്കുമുള്ള പുരസ്കാരം സ്വന്തമാക്കി. കെ.എം.രഘു സംവിധാനം ചെയ്ത ദൊഡ്ഡഹട്ടി ബോരെഗൗഡ എന്ന ചിത്രത്തിനാണ് മികച്ച സിനിമക്കുള്ള പുരസ്‌കാരം. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം ചാർലി 777 നേടി. രത്‌നൻ പ്രപഞ്ച എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രമോദ് മികച്ച സഹനടനും ഉമാശ്രീ മികച്ച
ഐസിസി വനിതാ ഏകദിന ലോകകപ്പ്; ഇന്ന് ഇന്ത്യ – പാകിസ്താൻ പോരാട്ടം
ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും ഇന്ന് ഏറ്റുമുട്ടും. കൊളംബോയിൽ വൈകിട്ട് മൂന്ന് മണിക്കാണ് ക്ലാസിക് പോരാട്ടം. വനിതാ ലോകകപ്പിൽ ഇന്ത്യയുടെയും പാകിസ്താൻ്റെയും ക്യാപ്റ്റന്മാർ കൈകൊടുക്കുമോ എന്നറിയാനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. പാക് വനിതാ ടീമുമായും ഷേക് ഹാൻഡ് നൽകില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് സെക്രട്ടറി ദേവ്‌ജിത്ത് സൈക്കിയ അറിയിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് അവസാനിച്ച ഏഷ്യാകപ്പ് ടൂർണമെന്റിൽ ഇന്ത്യ – പാകിസ്താൻ പുരുഷടീമുകളുടെ ഫൈനലിന് ശേഷമുണ്ടായ വിവാദങ്ങൾ
ട്രെയിനിന് കല്ലെറിഞ്ഞ കേസ്; രണ്ട് വിദ്യാർഥികളെ അറസ്റ്റ് ചെയ്‌തു
ട്രെയിനിന് കല്ലെറിഞ്ഞ കേസിൽ രണ്ട് വിദ്യാർഥികളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ 25ന് ഇടപ്പള്ളി – കളമശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ നടന്ന സംഭവത്തിൽ അറസ്റ്റിലായ പ്ലസ് ടു വിദ്യാർഥികളെ ജുവനൈൽ ജസ്റ്റീസ് ബോർഡ് മുൻപാകെ ഹാജരാക്കി. നെടുമങ്ങാട് സ്വദേശിയായ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ രഞ്ജിത്തിനു കല്ലേറിൽ പരിക്കേറ്റിരുന്നു. തമാശയ്ക്കാണ് തങ്ങൾ കല്ലെറിഞ്ഞതെന്ന് ഇവർ മൊഴി നൽകി. ഇവരെ കാക്കനാട് ഒബ്‌സർവേഷൻ ഹോമിലേക്ക് മാറ്റി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ്
ഡോ. എം.കെ. മുനീർ എം.എൽ.എ ആശുപത്രി വിട്ടു
ഡോ. എം.കെ. മുനീർ എം.എൽ.എ ആശുപത്രി വിട്ടു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അത്യാസന്നഘട്ടത്തിൽ തൻ്റെ ജീവൻ രക്ഷിക്കാൻ രാവും പകലും ഒരുപോലെ പ്രവർത്തിച്ച ആശുപത്രി ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയവർക്കും അദ്ദേഹം നന്ദി അറിയിച്ചു. തനിക്കുവേണ്ടി പ്രാർഥിച്ചവർക്കും പിന്തുണ അറിയിച്ചവർക്കും ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ മുനീർ, ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ചു. ഇന്ത്യക്ക് അകത്തും പുറത്തും നടന്ന ശക്തമായ പ്രാർഥനകളാണ് യഥാർഥത്തിൽ എനിക്ക് പുതുജീവൻ നൽകിയത്. മറ്റൊരു ജന്മംപോലെ ജീവിതത്തിലേക്ക്
സിപിഎം – എസ്‌ഡിപിഐ സംഘർഷം; മൂന്ന് പേർക്ക് പരിക്ക്
തിരുവനന്തപുരം നെടുമങ്ങാട്ടുണ്ടായ സംഘർഷത്തിൽ മൂന്ന് എസ്‌ഡിപിഐ പ്രവർത്തകർക്ക് പരിക്കേറ്റു.ഫ്ലക്‌സ് ബോർഡ് സ്ഥാപിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനു പിന്നാലെയാണ് സിപിഎം – എസ്‌ഡിപിഐ സംഘർഷം ഉണ്ടായത്. സംഘർഷം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സംഘം നിലയുറപ്പിച്ചിരിക്കുകയാണ്. ഷംനാദ്, നിസാം, നാദിർഷ എന്നിവർക്കാണ് പരിക്കേറ്റത്. നിസാമിന് കാൽമുട്ടിനും നെറ്റിയിലും പരിക്കേറ്റു. ഇവർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഉക്രൈനിൽ റഷ്യൻ ഡ്രോൺ ആക്രമണം; 30 പേർ കൊല്ലപ്പെട്ടു
ഉക്രൈനിൻ്റെ വടക്കൻ മേഖലയിലെ ഒരു റെയിൽവേ സ്റ്റേഷനിലുണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ കുറഞ്ഞത് 30 പേർ കൊല്ലപ്പെട്ടതായി പ്രസിഡണ്ട് വോളോഡിമിർ സെലെൻസ്കി പറഞ്ഞു. ഈ വ്യോമാക്രമണത്തെ അദ്ദേഹം “ക്രൂരമായ” നടപടിയെന്നാണ് വിശേഷിപ്പിച്ചത്. റഷ്യയുടെ ആക്രമണം ലക്ഷ്യമിട്ടത് ഒരു റെയിൽവേ സ്റ്റേഷനെയാണ്. കിവിലേക്ക് പോവുകയായിരുന്ന ട്രെയിനിനാണ് ആക്രമണത്തിൽ നാശനഷ്ടമുണ്ടായതെന്നും ഹ്രിഹോറോവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 50,000 ത്തോളം വീടുകളിലെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. സാധാരണക്കാർക്കെതിരെയുള്ള ക്രൂര ആക്രമണമാണിതെന്ന് യുക്രെയ്ൻ
വിനോദസഞ്ചാരികളെ മർദ്ദിച്ച സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്തു
ഇടുക്കി മൂന്നാറില്‍ വിനോദസഞ്ചാരികളെ മർദ്ദിച്ച സംഭവത്തില്‍ യുവാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഇടുക്കി മൂന്നാറില്‍ വാഹനത്തിന് സൈഡ് കൊടുക്കാത്തതിൻ്റെ പേരിലാണ് മൂവർ സംഘം മൂന്നാറിലെത്തിയ കോളേജ് വിദ്യാർത്ഥികളെ മർദ്ദിച്ചത്. തമിഴ്നാട്ടില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കുന്ന വിദ്യാർത്ഥികളുടെ സംഘം കഴിഞ്ഞ ദിവസമാണ് മൂന്നാറിലെത്തിയത്. പള്ളിവാസലിന് സമീപത്തുവച്ച് ഇവരുടെ വാഹനം മൂവർ സംഘത്തിൻ്റെ ഇരുചക്ര വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന പേരിലായിരുന്നു തർക്കം. പിന്നീടിത് മർദ്ദനത്തില്‍ കലാശിക്കുകയായിരുന്നു. ആറ്റുകാട് സ്വദേശികളായ കൗശിക്, സുരേന്ദ്രൻ, അരുണ്‍
യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇന്ത്യയിലേക്ക്
ഒക്ടോബർ 8, 9 തീയതികളിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇന്ത്യയിലേക്ക്. രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ, ‘വിഷൻ 2035’ രൂപരേഖയുടെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മോദി 2025 ജൂലായിൽ യുകെ സന്ദർശിച്ചതിൻ്റെ തുടർച്ചയായാണ് ഈ സന്ദർശനം. ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാറും ‘വിഷൻ 2035’ രൂപരേഖയും പ്രയോജനപ്പെടുത്തി. ഇന്ത്യ-യുകെ ബന്ധം സാങ്കേതിക, സാമ്പത്തിക, തന്ത്രപരമായ മേഖലകളിൽ കൂടുതൽ ദൃഢമാക്കാനുള്ള ഒരവസരമായാണ് സ്റ്റാർമറിൻ്റെ സന്ദർശനത്തെ