കടലില്‍ ചാടിയ യുവ എഞ്ചിനീയറുടെ മൃതദേഹം കരയ്ക്കടിഞ്ഞു
വീട്ടുകാര്‍ക്കും പ്രതിശ്രുത വധുവിനും കത്തെഴുതി വെച്ച ശേഷം കടലില്‍ ചാടിയ കാഞ്ഞങ്ങാട്ടെ യുവ എഞ്ചിനീയറുടെ മൃതദേഹം കരയ്ക്കടിഞ്ഞു. കാഞ്ഞങ്ങാട് സൗത്ത്, മാതോത്ത് ക്ഷേത്രത്തിന് സമീപത്തെ യു കെ ജയപ്രകാശിൻ്റെ മകനും എഞ്ചിനീയറുമായ പ്രണവിൻ്റെ (33) മൃതദേഹമാണ് ഇന്ന് തൃക്കണ്ണാട് കടലില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് ഏഴ് മുതലാണ് പ്രണവിനെ കാണാതായത്. ഇത് സംബന്ധിച്ച് പിതാവ് ഹോസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടയില്‍ പ്രണവിൻ്റെ മൊബൈല്‍ ഫോണും ചെരുപ്പും ആത്മഹത്യാക്കുറിപ്പും
ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിന് സർക്കാരിൻ്റെ ആദരം
ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിന് സർക്കാരിൻ്റെ ആദരം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിനെ ആദരിച്ചു. ഇന്ത്യൻ സിനിമയിലെ അമൂല്യമായ സിംഹാസനം സ്വന്തമാക്കിയിരിക്കുകയാണ് മോഹൻലാൽ എന്നും അദ്ദേഹത്തിനുള്ള അംഗീകാരം മലയാള സിനിമയ്ക്കുള്ള അംഗീകാരം കൂടിയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ‘മലയാളികളെ ഇത്രത്തോളം സ്വാധീനിച്ച ഒരു വ്യക്തിത്വമില്ല. മലയാളികളുടെ അപര വ്യക്തിത്വമാണ് മോഹൻലാൽ’ എന്നും മുഖ്യമന്ത്രി മോഹൻലാലിനെ ആദരിച്ചുകൊണ്ട് പറഞ്ഞു. ചടങ്ങിൽ വിദ്യാഭ്യാസ തൊഴിൽ
മോഹന്‍ലാലിൻ്റെ ചിത്രം ദുരുപയോഗിച്ചുള്ള സൈബര്‍ തട്ടിപ്പ്; ഫേസ്ബുക്ക് പ്രൊഫൈല്‍ ലിങ്കുകള്‍ പോലീസിന് നല്‍കി
മോഹന്‍ലാലിൻ്റെ ചിത്രം ദുരുപയോഗിച്ചുള്ള സൈബര്‍ തട്ടിപ്പില്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ലിങ്കുകള്‍ പോലീസിന് കൈമാറി മോഹന്‍ലാലിൻ്റെ ഓഫീസ്. സമാനമായ തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മോഹന്‍ലാലിൻ്റെ ഐ.ടി. മാനേജര്‍ ഡി.ജി.പിയ്‌ക്ക് പരാതി നല്‍കിയിരുന്നു. 2 ഫേസ്ബുക്ക് അക്കൗണ്ടുകളും തട്ടിപ്പുകാരുടെ ഗൂഗിള്‍ അക്കൗണ്ടും നീക്കം ചെയ്തിരുന്നു. പോലീസ് നടപടികള്‍ തുടരുന്നതിനിടെയാണ് പുതിയ ഫേസ്ബുക്ക് പ്രൊഫൈലുമായി തട്ടിപ്പുകാര്‍ രംഗത്തെത്തിയത്. തട്ടിപ്പിലൂടെ നിരവധി പേര്‍ക്ക് പണം നഷ്ടമായതായി സൂചനയുണ്ട്. നടൻ്റെ വീഡിയോയ്‌ക്ക് പണം വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു തട്ടിപ്പ് നടത്തിയത്.
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെ അന്തർ സംസ്ഥാന വടംവലി മത്സരം ഒക്ടോബർ 26ന്
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് കാർഗിൽ എക്യുപ്‌മെൻറ്സിൻ്റെ സഹകരണത്തോടെ ഓണാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന അന്തർസംസ്ഥാന വടംവലി മത്സരം ഒക്ടോബർ 26 ഞായറാഴ്ച്ച ബംഗളൂരു ജാലഹള്ളിയിലുള്ള ദോസ്തി ഗ്രൗണ്ടിൽവച്ച് ഉച്ചക്ക് രണ്ട് മണിക്ക് നടക്കും. ഒന്നാം സ്ഥാനക്കാർക്ക് 1,00,000 രൂപയും കാർഗിൽ റോളിംഗ് ട്രോഫിയും (സ്പോൺസർ എം. ഒ വർഗീസ്, കാർഗിൽ എക്യുപ്‌മെൻറ്സ്), രണ്ടാം സ്ഥാനക്കാർക്ക് 50,000 രൂപയും റോളിംഗ് ട്രോഫിയും (സ്പോൺസർ മാത്തുകുട്ടി ചെറിയാൻ, ബെൻമ എൻജിനീയറിംഗ്), മൂന്നാം
രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ ചെക്കുകള്‍ അതാത് ദിവസം തന്നെ പാസാക്കണം: റിസർവ് ബാങ്ക്
ചെക്കുകള്‍ അതാത് ദിവസം തന്നെ പാസാക്കണമെന്ന റിസർവ് ബാങ്കിൻ്റെ നിർദേശം ഇന്നു മുതല്‍ നടപ്പിലാക്കും. രാജ്യത്തെ ബാങ്കുകള്‍ പുതിയ നയമനുസരിച്ച് ബാങ്കിലേല്‍പ്പിക്കുന്ന ചെക്ക്, രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ ചെക്കുകള്‍ സ്‌കാൻ ചെയ്ത് അന്നേ ദിവസം വൈകിട്ട് 7 ന് മുൻപ് ക്ലിയർ ചെയ്തിരിക്കണം. ഒരു മണിക്കൂറിനുള്ളില്‍ സെറ്റില്‍മെന്‍റ് കഴിഞ്ഞ് തുക ഉപയോക്താവിൻ്റെ അക്കൗണ്ടില്‍ ക്രെഡിറ്റാകും. ചെക്ക് നല്‍കിയ ആളിൻ്റെ അക്കൗണ്ടില്‍ ആവശ്യമായ തുക ഉണ്ടാകണമെന്ന് മാത്രം.
കോൾഡ്രിഫ് ബ്രാൻഡ് കഫ് സിറപ്പ് കേരളത്തിൽ നിരോധിച്ചു
കോൾഡ്രിഫ് കഫ്സിറപ്പ് കേരളത്തിൽ നിരോധിച്ചു. തമിഴ്നാട്ടിൽ ഉൽപാദിപ്പിച്ച കഫ് സിറപ്പിൽ അനുവദനീയമായതിലും അധികം ഡൈ എത്തിലീൻ ഗ്ലൈക്കോൾ കേന്ദ്ര സംഘം കണ്ടെത്തിയതിന് പിന്നാലെയാണ് കേരളത്തിലും നടപടി. മധ്യപ്രദേശിൽ കുട്ടികൾ മരിച്ചെന്ന പരാതിക്കിടയാക്കിയതായി കരുതുന്ന എസ്ആർ 13 എന്ന ബാച്ച് കേരളത്തിൽ വില്പനയ്ക്ക് എത്തിയിട്ടില്ലെന്നാണ് നിഗമനമെങ്കിലും ഈ ബ്രാൻഡിൻ്റെ വിൽപ്പന നിരോധിച്ചതായി ഡ്രഗ് കൺട്രോളർ അറിയിച്ചു. ഇതിൻ്റെ വിൽപന തടയാനായി മെഡിക്കൽ സ്റ്റോറുകളിലും ആശുപത്രി ഫാർമസികളിലും വ്യാപക പരിശോധന നടത്തുന്നുണ്ട്. കഫ്
സ്നേഹസദനിലെ അന്തേവാസികൾക്ക് വാച്ചുകൾ വിതരണം ചെയ്‌തു
കേരള സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോണിൻ്റെ നേതൃത്വത്തിൽ വിദ്യാരണ്യപുര വഡേരഹള്ളിയിലുള്ള NAMS സ്നേഹസദൻ ബോയ്‌സ് ഹോമിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും വാച്ചുകൾ വിതരണം ചെയ്‌തു. ജസ്റ്റ് ഇൻ ടൈം എന്ന കമ്പനിയാണ് വാച്ചുകൾ സ്പോൺസർ ചെയ്തത്. ജസ്റ്റ് ഇൻ ടൈം ബിസിനസ് ഹെഡ് അമ്രേന്ദർ, കേരള സമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ ചെയർമാൻ പോൾ പീറ്റർ, Rev. Fr. അനിൽ ചക്കുംമൂട്ടിൽ (Manager, NAMS Snehasadan), പുഷ്പരാജൻ.ഡി(മാനേജിംഗ് കമ്മിറ്റി അംഗം), സുധ
വിദേശ രാജ്യങ്ങളിലെ പരിശീലകർക്ക് തെരുവ് നായ്കളുടെ കടിയേറ്റു
അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ വിദേശ രാജ്യങ്ങളിലെ പരിശീലകർക്ക് ഡെൽഹിയിൽ വച്ച് തെരുവ് നായ്കളുടെ കടിയേറ്റു. ഡൽഹി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ജപ്പാന്‍റെ അസിസ്റ്റന്‍റ് കോച്ച് മികോ ഒകുമത്സു, കെനിയയുടെ സ്പ്രിന്‍റ് കോച്ച് ഡെന്നിസ് വാൻസോ എന്നിവർക്കാണ് കടിയേറ്റത്. ഉടൻതന്നെ ഇരുവരെയും സഫുർജങ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ആദ്യമായാണ് ഇന്ത്യ 104 രാജ്യങ്ങളിൽ നിന്നായി 1200 അത്ലറ്റുകൾ പങ്കെടുക്കുന്ന ലോക പാരാ അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന്
ശുഭ്മാന്‍ ഗില്‍ ഇന്ത്യയുടെ പുതിയ ഏകദിന ക്യാപ്റ്റൻ
ശുഭ്മാന്‍ ഗില്‍ ഇന്ത്യയുടെ പുതിയ ഏകദിന ക്യാപ്റ്റനാകും. ഒക്ടോബര്‍ 19ന് ഓസ്ട്രേലിയക്കെതിരെ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഗിൽ ടീമിനെ നയിക്കും. ബാറ്റര്‍മാരായി രോഹിത് ശര്‍മയും വിരാട് കോലിയും ടീമില്‍ തുടരും. 2025 ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ആദ്യമായിട്ടാണ് ഇരുവരും ഇന്ത്യന്‍ ജേഴ്‌സി അണിയുന്നത്. മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ പാനല്‍ ഇന്ന് അഹമ്മദാബാദില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ദക്ഷിണാഫ്രിക്ക, സിംബാബ്‍വെ, നമീബിയ എന്നിവര്‍
വെസ്‌റ്റിൻഡീസിനെതിരെ ഇന്ത്യക്ക് ഇന്നിങ്സ് വിജയം
ഒന്നാം ടെസ്റ്റിൽ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ഇറങ്ങിയ വെസ്‌റ്റിൻഡീസിനെ 146 റൺസിന് തോൽപ്പിച്ച് ഇന്ത്യ. മൂന്നാം ദിവസം ബോളർമാർ തകർത്തെറിഞ്ഞതോടെ ഇന്നിങ്സിനും 140 റൺസിനുമാണ് ഇന്ത്യ വിജയിച്ചത്. 27 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 66 റൺസെന്ന നിലയിലായിരുന്നു ലഞ്ചിനു പിരിയുമ്പോൾ വിൻഡീസ്. ജസ്റ്റിൻ ഗ്രീവ്‌സ് (52 പന്തിൽ 25), അലിക് അതാനീസ് (74 പന്തിൽ 38) എന്നിവരുടെ ഇന്നിങ്സുകളിലായിരുന്നു വിൻഡീസിൻ്റെ പ്രതീക്ഷ. ബുധനാഴ്‌ച രണ്ടാം സെഷനിൽ അനാതീസിനെ വാഷിങ്‌ടൻ