കാന്താരയുടെ വിജയം നടൻ ജയസൂര്യയുടെ കുടുംബത്തോടൊപ്പം ആഘോഷിച്ച് ഋഷഭ് ഷെട്ടി
കാന്താരയുടെ വിജയം നടൻ ജയസൂര്യയുടെ കുടുംബത്തോടൊപ്പം ആഘോഷിച്ച് ഋഷഭ് ഷെട്ടി. കാന്താര ചാപ്റ്റർ 1 ൻ്റെ വിജയാഘോഷങ്ങൾക്കിടെ നടൻ ജയസൂര്യയെ സന്ദർശിച്ച് കാന്താരയുടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി. വിജയാഘോഷത്തിനായി ജയസൂര്യ കേക്ക് കരുതിയിരുന്നു. ഇത് മുറിച്ച് ഋഷഭുമായി പങ്കുവെച്ചു. ജയസൂര്യ തന്നെയാണ് ഋഷഭ് വീട്ടിലെത്തിയതിൻ്റെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. അഭിനന്ദനങ്ങൾ സഹോദരാ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്. ജയസൂര്യയ്ക്കൊപ്പം മകളും ഭാര്യ സരിതയും ഋഷഭിനെ സ്വീകരിക്കാനുണ്ടായിരുന്നു.കാന്താര ചാപ്റ്റർ
തിരുവോണം ബമ്പര്‍ 25 കോടി പാലക്കാട് വിറ്റ ടിക്കറ്റിന്?
ഈ വർഷത്തെ കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ നറുക്കെടുത്തു. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. 25 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് TH577825 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. തിരുവോണം ബമ്പറിൻ്റെ 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്.രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നല്‍കും. കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ നറുക്കെടുത്തു. 25 കോടി രൂപയുടെ
കേരള സമാജം ബാംഗ്ലൂർ, മാഗഡി റോഡ് സോണിൻ്റെ നോർക്ക ഐഡി കാർഡിനായുള്ള മെഗാ ക്യാമ്പ് നാളെ
കേരള സമാജം ബാംഗ്ലൂർ, മാഗഡി റോഡ് സോണിൻ്റെ നേതൃത്വത്തിൽ നോർക്ക ഐഡി കാർഡ് എൻറോൾമെന്റിനായുള്ള മെഗാ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ രാവിലെ സോൺ ഓഫീസിൽ വച്ച് നടക്കുന്ന ക്യാമ്പ് 10 മണിക്ക് ആരംഭിക്കും. പ്രവാസികളായ ബാംഗ്ലൂർ മലയാളികൾക്ക് എൻറോൾമെൻറ് പ്രക്രിയയിൽ പങ്കെടുക്കാം. ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ് കോപ്പി, ഒരു അഡ്രസ്സ് പ്രൂഫ് (വിലാസം തെളിയിക്കുന്ന രേഖ) എന്നിവ കൊണ്ടുവരേണ്ടതാണ്. നോർക്ക ഐഡി കാർഡ് ലഭിച്ച ശേഷം
കൊച്ചി മെട്രോ പില്ലറിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം
കൊച്ചി മെട്രോ പില്ലറിൽ ബൈക്കിടിച്ച് കയറിയുണ്ടായ അപകടത്തിൽ രണ്ട് മരണം. ആലപ്പുഴ സ്വദേശി സൂരജ് (25), സുഹൃത്ത് തൃശൂർ സ്വദേശി ശ്വേത (24) എന്നിവരാണ് മരിച്ചത്. വൈറ്റിലയ്ക്ക് അടുത്ത് ചമ്പക്കരയിൽ വെച്ച് ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. മൃതദേഹം വെൽകെയർ ആശുപത്രി മോർച്ചറിയിൽ
പേവിഷബാധ; ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശിനി മരിച്ചു
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മ (65) ആണ് മരിച്ചത്. കൃഷ്ണമ്മക്ക് കഴിഞ്ഞ മാസമാണ് നായുടെ കടിയേറ്റത്. ഓണത്തിന് കൊച്ചുമക്കളെ കാണാൻ പോകവെ വീട്ടിന് പുറത്ത് റോഡിലെത്തിയപ്പോഴാണ് നായ ആക്രമിച്ചത്. നായയുടെ കടിയേറ്റത് കൃഷ്ണമ്മയുടെ മുഖത്തായിരുന്നു. ഇതേതുടർന്ന് കൃഷ്ണമ്മ വാക്‌സിൻ എടുത്തിരുന്നു. അവസാന ഡോസ് വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ കൃഷ്ണമ്മക്ക് പനിയുണ്ടായി. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ
സ്വർണ്ണവില വീണ്ടും ഉയർന്ന് സർവകാല റെക്കോഡിൽ; പവന് 87,560 രൂപ
സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും ഉയർന്ന് സർവകാല റെക്കോഡിലെത്തി. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് പവന് 360 രൂപയും ശനിയാഴ്ച രാവിലെ 640 രൂപയും വർദ്ധിച്ചതോടെ ഇന്ന് ഒരു പവന് 87,560 രൂപയാണ് വില. ഒരു ഗ്രാമിന് 80 രൂപ ഉയർന്ന് 10,945 രൂപയായി. പണിക്കൂലി ഉൾപ്പെടെ ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണം കൈയില്‍ കിട്ടണമെങ്കില്‍ ഏകദേശം ഒരു ലക്ഷത്തിനടുത്ത് രൂപ നല്‍കണം. യു.എസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതകൾ സ്വർണ്ണവിലയുടെ മുന്നേറ്റത്തിന് വഴിവച്ചിരുന്നു.
ദൈവങ്ങൾക്ക് വില കൂടിയ വസ്തുക്കൾ വഴിപാടായി സമർപ്പിക്കരുത്: സന്തോഷ് പണ്ഡിറ്റ്
വിശ്വാസികൾ ദൈവങ്ങൾക്ക് വലിയ വില കൂടിയ വസ്തുക്കൾ വഴിപാടായി സമർപ്പിക്കരുതെന്ന് നടൻ സന്തോഷ് പണ്ഡിറ്റ്. അതിനുള്ള പണം കൊണ്ട് ഏതെങ്കിലും പാവപെട്ട കുട്ടികളെ പഠിപ്പിക്കുകയോ അല്ലെങ്കിൽ നമ്മുടെ നാട്ടിലെ ചെറിയ ക്ഷേത്രങ്ങളിൽ ഭഗവത് ഗീത, സംസ്കൃതവും വേദങ്ങളും പഠിപ്പിക്കുകയോ ചെയ്യണമെന്നും അതുമല്ലെങ്കിൽ ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന പാവപെട്ട ആളുകൾക്ക് എന്തെങ്കിലും തൊഴിൽ ചെയ്ത് ജീവിക്കുവാൻ ചെറിയ സഹായങ്ങൾ ചെയ്യുകയോ, മറ്റു വല്ല നല്ല കാര്യങ്ങൾക്കോ ഉപയോഗിക്കുക സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
ശബരിമലയിലെ സ്വർണപ്പാളി വിവാദം; ‘തനിക്ക് ദേവസ്വം ബോർഡ് തന്നത് ചെമ്പ് പാളികൾ തന്നെ’: ഉണ്ണകൃഷ്ണൻ പോറ്റി
ദേവസ്വം ബോർഡിനെ ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ പ്രതിക്കൂട്ടിൽ നിർത്തി ഉണ്ണകൃഷ്ണൻ പോറ്റി. തനിക്ക് ദേവസ്വം ബോർഡ് തന്നത് ചെമ്പ് പാളികൾ തന്നെ ആണെന്നും അതിന് മുകളിൽ സ്വർണ്ണം ഉണ്ട് എന്ന് താൻ ഇപ്പോഴാണ് അറിയുന്നതെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. സ്വർണപ്പാളി ജയറാമിൻ്റെ വീട്ടിൽ കൊണ്ടുപോയിട്ടില്ല. പൂജ നടത്തിയത് ഫാക്ടറിയിൽ തന്നെയാണ്. പ്രമുഖർക്കൊപ്പമുള്ള ഫോട്ടോ താൻ ദുരുപയോഗം ചെയ്തിട്ടില്ല. വിളിപ്പിച്ചാൽ ചോദ്യം ചെയ്യലിന് ഹാജരാവുമെന്നും ഉണ്ണികൃഷ്ണൻ പോറ്റി വ്യക്തമാക്കി. സ്വർണ്ണപ്പാളി ആണോ
‘സുപ്രധാന ചുവടുവെപ്പ്’; ഗാസ വിഷയത്തിൽ ട്രംപിനെ പ്രശംസിച്ച് മോദി
അധികാരം ഉപേക്ഷിക്കാനും ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കാനും തയ്യാറാണെന്ന് ഹമാസ് അറിയിച്ചതിന് പിന്നാലെ ട്രംപിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘സുപ്രധാന ചുവടുവെപ്പ്’ എന്നാണ് ബന്ദികളെ മോചിപ്പിക്കുമെന്ന സൂചനയെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ‘ഗാസയിലെ സമാധാന ശ്രമങ്ങള്‍ നിര്‍ണായകമായ മുന്നേറ്റം കൈവരിക്കുന്ന സാഹചര്യത്തില്‍ പ്രസിഡണ്ട് ട്രംപിൻ്റെ നേതൃത്വത്തെ ഇന്ത്യ അഭിനന്ദിക്കുന്നു. ഒരു സുപ്രധാന ചുവടുവെപ്പാണ് ബന്ദികളെ മോചിപ്പിക്കുമെന്ന സൂചനകള്‍. സമാധാനത്തിനായുള്ള ശാശ്വതവും നീതിയുക്തവുമായ എല്ലാ ശ്രമങ്ങളെയും ശക്തമായി പിന്തുണയ്ക്കുന്നത് ഇന്ത്യ തുടരും”, പ്രധാനമന്ത്രി മോദി എക്സ് പോസ്റ്റില്‍ പറഞ്ഞു.
കരൂർ ആൾക്കൂട്ടദുരന്തം; ഹൈക്കോടതി ഉത്തരവ് പുറത്ത്
കരൂർ ആൾക്കൂട്ടദുരന്തം അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൻ്റെ പകർപ്പ് ലഭിച്ചു. വിജയ്‌യുടെ കാരവാൻ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ പിടിച്ചെടുക്കാൻ കോടതി ഉത്തരവിൽ പറയുന്നു. സംഭവത്തിൽ ടിവികെ അധ്യക്ഷൻ വിജയ്‌ക്കും തമിഴ്‌നാട് സർക്കാരിനും എതിരെ കടുത്ത വിമർശനമാണ് കോടതി ഉന്നയിച്ചത്. ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിയ കോടതി, ഐപിഎസ് ഉദ്യോഗസ്ഥയായ അശ്ര ഗർഗിന് അന്വേഷണ ചുമതല നൽകി പ്രത്യേക സംഘത്തെ (എസ്ഐടി) നിയോഗിക്കുകയായിരുന്നു. അന്വേഷണ പുരോഗതിയിൽ