കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മ (65) ആണ് മരിച്ചത്. കൃഷ്ണമ്മക്ക് കഴിഞ്ഞ മാസമാണ് നായുടെ കടിയേറ്റത്. ഓണത്തിന് കൊച്ചുമക്കളെ കാണാൻ പോകവെ വീട്ടിന് പുറത്ത് റോഡിലെത്തിയപ്പോഴാണ് നായ ആക്രമിച്ചത്.

നായയുടെ കടിയേറ്റത് കൃഷ്ണമ്മയുടെ മുഖത്തായിരുന്നു. ഇതേതുടർന്ന് കൃഷ്ണമ്മ വാക്‌സിൻ എടുത്തിരുന്നു. അവസാന ഡോസ് വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ കൃഷ്ണമ്മക്ക് പനിയുണ്ടായി. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Related Posts