വ്യാജരേഖ ചമച്ച് വോട്ടു ചേർത്തെന്ന പരാതി; സുരേഷ്ഗോപിക്കെതിരെ തൽക്കാലം കേസെടുക്കാനാകില്ല
കേന്ദ്രമന്ത്രി സുരേഷ്ഗോപിക്കെതിരെ വ്യാജരേഖ ചമച്ച് തൃശൂരിൽ വോട്ടു ചേർത്തെന്ന പരാതിയിൽ തൽക്കാലം കേസെടുക്കാനാകില്ല. വോട്ടർപട്ടിക ക്രമക്കേട് സംബന്ധിച്ച് മുൻ എംപി ടി.എൻ. പ്രതാപനാണ് പോലീസിൽ പരാതി നൽകിയത്. തൃശൂരിൽ സുരേഷ് ഗോപിയും സഹോദരനും വ്യാജരേഖ ചമച്ച് വോട്ടു ചേർത്തു എന്നതായിരുന്നു പ്രതാപൻ്റെ പരാതി. പ്രതാപന് ഈ ആരോപണം തെളിയിക്കുന്നതിനായി വേണ്ട രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സു രേഷ്ഗോപിക്കെതിരെ കേസെടുക്കാൻ സാധിക്കില്ലെന്ന് പോലീസ് പരാതിക്കാരനെ അറിയിച്ചിരിക്കുന്നത്. സുരേഷ്ഗോപിയുമായി ബന്ധപ്പെട്ട വ്യാജവോട്ട്
ദുബായ് ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റിയുടെ വാർഷികാഘോഷം സലീം അഹമ്മദ് ഉദ്‌ഘാടനം ചെയ്തു
രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങളെയും ജനാധിപത്യം സംരക്ഷിക്കാനും രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് കർണാടക സർക്കാർ ചീഫ് വിപ്പ് സലീം അഹമ്മദ് പ്രസ്താവിച്ചു. ദുബായ് ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റിയുടെ ഒന്നാം വാർഷിക ആഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. എ.കെ.ആൻ്റണിക്ക് ശേഷം കേരളത്തിൽ നിന്നും വന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉന്നതനായ നേതാവാണെന്ന് തെളിയിച്ച് കൊണ്ടിരിക്കുന്നു. അദ്ദേഹത്തെ കാത്തിരിക്കുന്നത് രാജ്യത്തിൻ്റെ ഉന്നത പദവികളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ പി
പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കും വരെ എംഎൽഎമാരുടെ നിരാഹാര സമരം: വിഡി സതീശൻ
കേരളത്തിലേത് നാണംകെട്ട പൊലീസാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഇത് സ്റ്റാലിൻ്റെ റഷ്യയല്ല ജനാധിപ കേരളമാണ് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിൻ്റെ ചുമതല ഒഴിയണമെന്നും സതീശൻ അടിയന്തര പ്രമേയ ചർച്ചയിൽ ആവശ്യപ്പെട്ടു. പൊലീസിലെ ഏറാൻമുളികൾക്ക് സർക്കാർ പ്രോത്സാഹനം കൊടുക്കുകയാണെന്ന് സതീശൻ ആരോപിച്ചു. വൃത്തിക്കേടുകൾക്ക് മുഴുവൻ പൊലീസും കൂട്ടുനിൽക്കുന്നു. ജില്ലാ സെക്രട്ടറിയേയും ഏരിയ സെക്രട്ടറിയേയും പൊലീസിന് പേടിയാണെന്നും സതീശൻ പറഞ്ഞു. കുന്നംകുളം, പേരൂർക്കട, പീച്ചി സംഭവങ്ങളും അദ്ദേഹം സഭയിൽ നിരത്തി. മുഖ്യമന്ത്രി
കാസർകോട് പത്താം ക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കാസർകോട് ബന്തടുക്കയിൽ പത്താം ക്ലാസുകാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുണ്ടംകുഴി ഗവ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനിയായ ദേവികയെയാണ് (16) രാവിലെ സാരിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ബാലസംഘം ബന്തടുക്ക വില്ലേജ് പ്രസിഡൻ്റായിരുന്നു ദേവിക. ബന്തടുക്ക ഗ്രാമീണ ബാങ്കിനു സമീപം ഹോട്ടൽ നടത്തുന്ന ഉന്തത്തടുക്കയിലെ സവിതയുടെ മകളാണ്. പൊലീസ് സ്‌ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
ബാംഗ്ലൂർ റെയിൽവേ മലയാളി അസോസിയേഷൻ ഓണഘോഷം ഞായറാഴ്ച
ബാംഗ്ലൂർ സിറ്റി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന റെയിൽവേ മലയാളി അസോസിയേഷൻ്റെ ഓണാഘോഷം സെപ്റ്റംബർ 21ന് മജെസ്റ്റിക് കെ.പി.ടി.സി.എൽ ഹാളിൽവെച്ചു നടക്കും. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും. ഉച്ചക്ക് ശേഷം ‘ഓൺസ്റ്റേജ് ജാലഹള്ളി’ അവതരിപ്പിക്കുന്ന മെഗാഷോ ഓണഘോഷത്തിന് മാറ്റുകൂട്ടും.
കേരള സമാജം കെ.ആര്‍.പുരം സോണ്‍ ഓണാഘോഷം സംഘടിപ്പിച്ചു
കേരള സമാജം ബാംഗ്ലൂർ, കെ.ആര്‍പുരം സോണ്‍ വനിതാ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സമാജം അംഗങ്ങളായ വീട്ടമ്മമാര്‍ തയ്യാറാക്കിയ രുചിയേറിയ ഓണസദ്യ പ്രത്യേക ആകര്‍ഷണമായി. 350 ഓളം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു. വനിതാ വിഭാഗം അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ നടന്നു. ആയിഷ ഹനീഫ്, രഞ്ജിത ശിവദാസ്, അംബിക സുരേഷ്, അമൃത സുരേഷ്, ഷമി മസ്താന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പരീക്ഷയില്‍ ഉന്നത വിജയം
കസ്റ്റഡി മർദനം; സഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി, ചർച്ച തുടങ്ങി
പൊലീസ് കസ്റ്റഡി മർദനങ്ങൾ സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നൽകി. രണ്ട് മണിവരെ വിഷയം ചർച്ച ചെയ്യാനാണ് സ്‌പീക്കർ അനുമതി നൽകിയത്. സംസ്ഥാനത്ത് വിഷയം വലിയ രീതിയിൽ മാദ്ധ്യമങ്ങൾ ചർച്ച ചെയ്തതാണെന്നും അതിനാൽ സഭയിലും ചർച്ച ചെയ്യുന്നതാണ് ഉചിതമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ പി എ മജീദ്, മോൺസ് ജോസഫ് അനൂപ് ജേക്കബ്, മാണി സി
ആഗോള അയ്യപ്പ സംഗമം; പ്രതിനിധികളുടെ എണ്ണം 3250 ആയി ചുരുക്കും
ആഗോള അയ്യപ്പ സംഗമത്തിൽ പ്രതിനിധികളുടെ എണ്ണം 3250 ആയി ചുരുക്കും. ഇതിനായി ആദ്യം രജിസ്റ്റർ ചെയ്‌ത 3000 പേരെ തെരെഞ്ഞെടുക്കും. ദേവസ്വം ബോർഡ് നേരിട്ടും 250 പേരെ ക്ഷണിക്കും. 4590 പേരാണ് ഓൺലൈനായി അപേക്ഷ നൽകിയത്. രജിസ്ട്രേഷൻ നടപടി അവ സാനിപ്പിച്ചെന്നും അധികൃതർ അറിയിച്ചു. വിവിധ സ്റ്റേഷനുകളിൽ പങ്കെടുക്കുന്ന പ്രമുഖരെയും തീരുമാനിച്ചു. കെ. ജയകുമാർ ഐഎഎസ് ആണ് ശബരിമല മാസ്റ്റർ പ്ലാൻ വിഷയാവതരണം നടത്തുന്നത്. അദ്ദേഹവും മാത്യു ജോസഫും മാസ്റ്റർ
നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചിയിലെ വിചാരണക്കോടതി നടിയെ ആക്രമിച്ച കേസ് ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ അന്തിമവാദം പൂർത്തിയായി. പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണമാണ് നിലവിൽ തുടരുന്നത്. ഒക്ടോബർ ആദ്യവാരം കേസിൽ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ നടൻ ദിലീപാണ് എട്ടാം പ്രതി. ഒൻപത് പേരാണ് കേസിൽ പ്രതികൾ.
സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കൂടി
സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കൂടി. ഗ്രാമിന് ഇന്ന് 80 രൂപ വർദ്ധിച്ച് 10260 രൂപയും പവന് 640 രൂപ വര്‍ദ്ധിച്ച് 82080 രൂപയുമായി. അന്താരാഷ്ട്ര സ്വർണ്ണവില 3681 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.08 ആണ്. 18,14,9 കാരറ്റുകൾക്കും അനുപാതികമായ വില വർധന ഉണ്ടായിട്ടുണ്ട്. വെള്ളി വില വർദ്ധനവും തുടരുകയാണ്. 42.54 ഡോളറിലാണ് അന്താരാഷ്ട്ര വില. 24 കാരറ്റ് സ്വർണത്തിന് ബാങ്ക് നിരക്ക് ഒരു കോടി 20 ലക്ഷം രൂപയിൽ