കര്‍ണാടകയില്‍ വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയില്‍ വന്‍ ബാങ്ക് കൊള്ള; എട്ടു കോടി രൂപയും 50 പവന്‍ സ്വര്‍ണവും കവർന്നു
കര്‍ണാടകയില്‍ വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയില്‍ വന്‍ ബാങ്ക് കൊള്ള.എട്ടു കോടി രൂപയും 50 പവന്‍ സ്വര്‍ണവുമാണ് മുഖം മൂടിധരിച്ച ഒമ്പതംഗ സംഘം കവർന്നത്. ബാങ്ക് അടയ്ക്കാന്‍ നേരത്ത് ഇന്നലെ വൈകീട്ട് 7.30-യിരുന്നു സംഭവം. സൈനിക യൂണിഫോമിലെത്തിയ കവര്‍ച്ച സംഘം ബാങ്കിലെ മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ചയ്ക്ക് പിന്നില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള സംഘമാണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. കവര്‍ച്ചയ്ക്ക് ശേഷം മഹാരാഷ്ട്ര ഭാഗത്തേക്കാണ് സംഘം രക്ഷപ്പെട്ടത് .
ഇസ്രയേൽ കരയുദ്ധം ആരംഭിച്ചു
ഇസ്രയേൽ ഗാസ നഗരം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ കരയുദ്ധം ആരംഭിച്ചു. 60 പേർ ചൊവ്വാഴ്‌ച നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഗ്രൗണ്ട് ഓപ്പറേഷൻ ഗാസയിൽ തുടങ്ങിയതായി ഇസ്രയേൽ സേന അറിയിച്ചു.ഗാസയിൽ നിന്ന് പലസ്തീനികൾ ആക്രമണം ശക്തമായതോടെ കൂട്ടപ്പലായനം തുട രുകയാണ്. ഗാസമുനമ്പിനെ പല ഭാഗങ്ങളാക്കി തിരിച്ച് സമ്പൂർണ സൈനിക നടപടിയെന്ന് വ്യക്തമാക്കും വിധത്തിലുള്ള മാപ്പ് ഇസ്രയേൽ സേന എക്‌സിൽ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് രൂക്ഷമായ ആക്രമണമുണ്ടായത്.
ഇന്ത്യ മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നില്ല; ട്രംപിന്‍റെ വാദം തള്ളി പാക് മന്ത്രി
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മധ്യസ്ഥത തേടാന്‍ ഇന്ത്യ ഒരിക്കലും സമ്മതിച്ചിട്ടില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഇഷാഖ് ദര്‍. വെടിനിര്‍ത്തല്‍ സാധ്യമാക്കാന്‍ ഇടപെട്ടുവെന്ന അമേരിക്കൻ പ്രസിഡന്‍റ് ടൊണാള്‍ഡ് ട്രംപിന്‍റെ അവകാശവാദത്തെ തള്ളിക്കൊണ്ടാണ് പാക് വിദേശകാര്യമന്ത്രിയുടെ വെളിപ്പെടുത്തല്‍. വെടിനിർത്തൽ ചർച്ചയ്ക്കുള്ള വാഗ്‌ദാനം അമേരിക്ക മുന്നോട്ടുവെച്ചത് മെയ് മാസത്തിലാണ്. ഇന്ത്യയും പാകിസ്താനും അംഗീകരിക്കുന്ന സ്ഥലത്ത് ചർച്ചകൾ നടത്താമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ജൂലൈയിൽ നടന്ന ചർച്ചയിൽ, മൂന്നാമതൊരു പങ്കാളിയെ ആവശ്യമില്ലെന്ന് ഇന്ത്യ യുഎസ് സ്റ്റേറ്റ്
നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് കോടതി അനുമതി
ബലാത്സംഗക്കേസിൽ ജാമ്യത്തിൽ കഴിയുന്ന നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് കോടതി അനുമതി നൽകി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. സെപ്തംബർ 19 മുതൽ ഒക്ടോബർ 18 വരെയാണ് യാത്രയ്ക്ക് അനുമതി. ഖത്തർ, യുഎഇ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. മസ്ക്കറ്റ് ഹോട്ടലിൽ വച്ച് 2016 ൽ സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നായിരുന്നു നടിയുടെ പരാതി. സിദ്ദിഖ് അഭിനയിച്ച ഒരു സിനിമയുടെ പ്രിവ്യൂവിന് നിള തിയേറ്ററിൽ വന്നപ്പോഴാണ് പരസ്പരം
ഏഷ്യകപ്പ് ക്രിക്കറ്റ്; ബംഗ്ലാദേശ് ഇന്ന് അഫ്‌ഗാനിസ്ഥാനെ നേരിടും
ഏഷ്യകപ്പ് ക്രിക്കറ്റ് മത്സരത്തിലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശ് ഇന്ന് അഫ്‌ഗാനിസ്ഥാനെ നേരിടും. ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക് അബുദാബിയിലെ ഷെയ്‌ഖ് സായിദ് സ്റ്റേഡിയത്തിലാണ് മത്സരം. സൂപ്പർഫോർ സാധ്യത നിലനിർത്താൻ, ഗ്രൂപ്പ് ഘട്ടത്തിലെ അവസാനത്തെ മത്സരത്തിനിറങ്ങുന്ന ബംഗ്ലാദേശിന് വിജയം അനിവാര്യമാണ്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഹോങ്കോംഗിനെതിരെ ഏഴ് വിക്കറ്റിന് വിജയിച്ച ബംഗ്ലാദേശ് അടുത്ത മത്സരത്തിൽ ശ്രീലങ്കയോട് ആറ് വിക്കറ്റ് പരാജയപ്പെടുകയായിരുന്നു.ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിനാണ് അഫ്‌ഗാനിസ്ഥാൻ ഇറങ്ങുന്നത്.
കർണാടകയിൽ എം.എൽ.എയുടെ വിജയം അസാധുവാക്കി ഹൈക്കോടതി
കർണാടകയിൽ എം.എൽ.എയുടെ വിജയം അസാധുവാക്കി ഹൈക്കോടതി. മാലൂർ നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് എം എൽ എ കെ.വൈ.നഞ്ചഗൗഡയുടെ വിജയമാണ് ഹൈകോടതി റദ്ദാക്കിയത്. ജസ്റ്റിസ് ആർ.ദേവദാസിൻ്റെ നേത്യത്വത്തിലുള്ള ബെഞ്ചിൻ്റേതാണ് സുപ്രധാന വിധി. മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയായ മഞ്ജുനാഥ് ഗൗഡ നൽകിയ ഹരജിയിലാണ് കോടതിയുടെ നിർണായക ഉത്തരവ്. വോട്ടെണ്ണലിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നായിരുന്നു ഹരജിയിൽ ബി.ജെ.പി നേതാവ് ആരോപിച്ചത്. കോടതി വോട്ടുകൾ വീണ്ടുമെണ്ണാൻ ഉത്തരവിട്ടു. 248 വോട്ടുകളുടെ നേരിയ വിജയമാണ് മണ്ഡലത്തിൽ നിന്നും
കേരള സമാജം, മല്ലേശ്വരം സോൺ സമാഹരിച്ച നോർക്ക ഇന്‍ഷുറന്‍സ് അപേക്ഷകൾ കൈമാറി
കേരള സമാജം മല്ലേശ്വരത്തിൻ്റെ നേതൃത്വത്തിൽ സമാഹരിച്ച എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ്, നോര്‍ക്ക പ്രവാസിരക്ഷാ ഇൻഷുറൻസ് പദ്ധതികളിലേയ്ക്കുളള അപേക്ഷകൾ നോര്‍ക്ക റൂട്ട്സിന് കൈമാറി. കേരള സമാജം, മല്ലേശ്വരം സോൺ ചെയർമാൻ പോൾ പീറ്റർ, സോണൽ അഡ്വൈസറും കെ.എൻ. ഇ. ട്രസ്റ്റ് വൈസ് പ്രസിഡൻറുമായ രാജഗോപാൽ.എം, ജോയിൻ്റ് കൺവീനർ ശിവശങ്കരൻ.എൻ, ലേഡീസ് വിങ്ങ് ചെയർ പെഴ്സൺ സുധ സുധീർ എന്നിവർ ചേർന്ന് ബംഗളൂരു എൻ.ആർ.കെ.ഡെവലപ്പ്മെന്റ് ഓഫീസർ റീസ രഞ്ജിത്തിനാണ് അപേക്ഷകള്‍ കൈമാറിയത്. നോർക്ക
ചന്ദാപുര കരയോഗത്തിൻ്റെ ഓണാഘോഷവും കുടുംബസംഗമവും
കർണാടക നായർ സർവീസ് സൊസൈറ്റിയുടെ(കെ എൻ എസ് എസ്) ചന്ദാപുര കരയോഗത്തിൻ്റെ അഭിമുഖ്യത്തിൽ ഓണാഘോഷവും, കുടുംബസംഗമവും – “ചന്ദ്രോത്സവം-2025”, ചന്ദാപുരയിലുള്ള സൺ പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സാംസ്‌കാരിക സമ്മേളനത്തിൽ അനേകൽ MLA എം എൽ എ ബി.ശിവണ്ണ, കെ.എൻ.എസ്.എസ് ബോർഡ് ചെയർമാൻ ആർ മനോഹരക്കുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, ഖജാൻജി വിജയകുമാർ, കരയോഗം പ്രസിഡണ്ട് വേണുഗോപാൽ, സെക്രട്ടറി രാജേഷ് കുമാർ, ഖജാൻജി പ്രമോദ് കുമാർ മറ്റു വിശിഷ്ടാതിഥികൾ പങ്കെടുത്തു.
വടകരയില്‍ ആര്‍.ജെ.ഡി നേതാവിന് വെട്ടേറ്റ സംഭവം, പ്രതി പിടിയില്‍
ആർ.ജെ.ഡി നേതാവിന് വെട്ടേറ്റ സംഭവത്തിലെ പ്രതി ബംഗളൂരുവിലേക്ക് രക്ഷപെടാനുള്ള ശ്രമത്തിനിടെ പോലീസിന്‍റെ പിടിയിലായി. വടകര വില്യാപ്പള്ളി സ്വദേശി ലാലു എന്ന ശ്യാംലാലിനെയാണ് വടകര പോലീസ് തൊട്ടിൽപ്പാലം കരിങ്ങാട് വെച്ച് പിടികൂടിയത്. വില്യാപ്പള്ളിയിൽ അക്രമണം നടന്ന സ്ഥലത്ത് പ്രതിയെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. അറസ്റ്റ് രേഖപെടുത്തി കോടതിയിൽ ഹാജരാക്കും. ആർ. ജെ.ഡി. വില്യാപ്പള്ളി പഞ്ചായത്ത് സെക്രട്ടറി മനക്കൽ താഴെ കുനി എം.ടി. കെ. സുരേഷിനാണ് വില്യാപ്പള്ളിയിൽ വെച്ച് വെട്ടേറ്റത്. ഇന്നലെ
ഡെറാഡൂണിൽ മേഘവിസ്ഫോടനം
ഡെറാഡൂണിൽ വീണ്ടും മേഘവിസ്ഫോടനം. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ തിങ്കളാഴ്ച രാത്രി ആരംഭിച്ച അതിശക്തമായ മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിലും മിന്നൽ പ്രളയത്തിലും റോഡുകൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. നിരവധി വാഹനങ്ങളും കടകളും തപോവൻ മേഖലയിൽ ഒലിച്ചുപോയി. രണ്ടു പേരെ കാണാതായി. തംസ നദിയിലും സഹസ്ത്രധാരയിലും കാണാതായ ആളുകൾക്കായി തിരച്ചിൽ തുടരുകയാണ്. ഋഷികേശ് മേഖലയിൽ ചന്ദ്രഭാഗ നദി കരകവിഞ്ഞൊഴുകുകയാണ്. ചരിത്ര പ്രസിദ്ധമായ തപ്‌കേശ്വർ മഹാദേവ് ക്ഷേത്രത്തിൻ്റെ പരിസരം വെള്ളത്തിനടിയിലായി. നദിയിൽ കുടുങ്ങിയ മൂന്നുപേരെ ദുരന്തനിവാരണ സേന