രാഹുൽ മാങ്കുട്ടത്തിലിനെ നിയമസഭയിലെത്താൻ സഹായം; നേമം ഷാജിറിനെതിരേ നടപടിക്കൊരുങ്ങുന്നു
തിരുവനന്തപുരം യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി നേമം ഷാജിറിനെതിരേ കെപിസിസി നടപടിക്കൊരുങ്ങുന്നു. രാഹുൽ മാങ്കുട്ടത്തിൽ നിയമസഭാ സമ്മേളനത്തിൻ്റെ ആദ്യദിവസം സഭയിൽ എത്തിയിരുന്നു. നാടകീയമായി രാഹുലിനെ സഭയിൽ എത്താൻ സഹായിച്ചതും കാറിൽ കൂടെയുണ്ടായിരുന്നതും നേമം ഷജീറായിരുന്നു. ഈ സാഹചര്യത്തിൽ ഷജീറിനെതിരേ കർശനമായ നടപടിയെടുക്കണമെന്നാണ് ആവശ്യം. ഷാജിറിനെതിരേ പാർട്ടിക്കുള്ളിൽ നിന്നും പരാതികൾ വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നടപടിക്കൊരുങ്ങുന്നത്. പരാതികളിൽ ഭൂരിപക്ഷവും യൂത്ത് കോൺഗ്രസിനൊന്നാകെ നാണക്കേട് വരുത്തുന്ന പ്രവർത്തിയാണെന്നാണ്. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫും
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം
സ്ഥിരീകരിച്ചു പാലക്കാട് പട്ടാമ്പി സ്വദേശിയായ ഇരുപത്തിയേഴുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇതോടെ കോഴിക്കോട് ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11 ആയി. രണ്ട് മാസം മുൻപ് പ്രദേശത്തെ ഒരു നീന്തൽ കുളത്തിൽ കുളിച്ചിരുന്നു. പിന്നാലെ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു കഴിഞ്ഞദിവസം അമീബിക് മസ്തിഷ്‌ക ജ്വരത്തെതുടർന്ന് രണ്ടു പേർ കൂടി മരിച്ചിരുന്നു തിരുവന്തപുരം മുട്ടത്തറ
കുട്ടിഡ്രൈവർമാരെ പിടികൂടാൻ മോട്ടോർ വാഹനവകുപ്പ്
കുട്ടിഡ്രൈവർമാരെ പിടികൂടാൻ മോട്ടോർ വാഹനവകുപ്പ് നടപടിക്കൊരുങ്ങുന്നു. വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ള ‘നോ കീ ഫോർ കിഡ്സ്’ എന്ന പ്രചാരണത്തിൻ്റെ ഭാഗമായാണ് നടപടി. പ്രായപൂർത്തിയകാത്തവരുടെ ഡ്രൈവിങ് കുറ്റകരമാണെന്ന ബോധവത്കരണം കൂടി ഇതിലൂടെ ലക്ഷ്യമിടുന്നു. എൻഫോഴ്സസ്മെന്റ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കർശന പരിശോധനയും നടത്തും. കാസർകോട് ഓട്ടോഡ്രൈവറുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ വാഹനമോടിച്ചിരുന്നത് 16-കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരം സംഭവങ്ങൾ ചെറുക്കാൻ പ്രത്യേക പരിശോധന നടത്തുന്നത്. സ്‌കൂൾ പരിസരങ്ങൾ, പൊതുയിടങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുക്കും പരിശോധന. കണ്ടെത്തുന്നവർക്കെതിരേ
സമന്വയ മാതൃസമിതി ഭാരവാഹികൾ
സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് ഷെട്ടിഹള്ളി മാതൃസമിതി പുനസംഘടിപ്പിച്ചു. രക്ഷാധികാരികൾ: കവിത രവീന്ദ്രൻ, പദ്‌മ ദേവൻപ്രസിഡണ്ട്: സത്യവതി ഗോപാലകൃഷ്ണൻവൈസ് പ്രസിഡണ്ട്: സജിത പ്രസാദ്സെക്രട്ടറി: ഉഷ ഗോപാലകൃഷ്ണൻജോയിൻ്റ് സെക്രട്ടറി: അപർണ രഞ്ജിത്ത്ട്രഷറർ: ഭവ്യ പ്രസാദ്ജോയിൻ്റ് ട്രഷറർ: ഷൈനി.കെ.വിഓർഗനൈസിങ്ങ് സെക്രട്ടറി: ഹൈമാവതി സുരേഷ്, സുജിത സുരേഷ്
ദസറയെ വരവേൽക്കാൻ മൈസൂരു നഗരം ഒരുങ്ങി
മൈസൂരു ദസറയ്ക്ക് തിങ്കളാഴ്‌ച്ച തുടക്കമാകും. മൈസൂരു ദസറ തിങ്കളാഴ്‌ച്ച തുടങ്ങി ഒക്ടോബർ രണ്ടിന് അവസാനിക്കും. ദസറ ആഘോഷത്തിനായി മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിനുപേരാണ് നഗരത്തിലെത്തുക. ആഘോഷങ്ങളുടെ പ്രധാന ആകർഷണമായ ജംബു സവാരി ഒക്ടോബർ രണ്ടിനാണ് നടക്കുക. ഇപ്രാവശ്യം 9 ദിവസത്തിനു പകരം 11 ദിവസമാണ് ആഘോഷം. അതിഥികളെ വരവേൽക്കാനും ആഘോഷങ്ങൾക്കുമായി നഗരം ഒരുങ്ങി. പ്രധാന റോഡുകളെല്ലാം നവീകരിച്ചിട്ടുണ്ട്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ വൈദ്യുതാലങ്കാരങ്ങൾ ഒരുക്കി. എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ
ഇന്ന് വൈദ്യുതി മുടങ്ങും
കെപിടിസിഎൽ അറ്റകുറ്റപ്പണികൾ കാരണം ഇന്ന് ബെംഗളൂരുവിലെ 40 ലധികം പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും. രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ ആഡുഗോഡി സബ്സ്റ്റേഷൻ പ്രദേശത്ത് വൈദ്യുതി മുട ങ്ങും. ആഡുഗോഡി, സലാപുരിയ ടവർ, ബിഗ് ബസാർ, ആക്സെഞ്ചർ, കെ.എം.പി, ഗോഡൗൺ, നഞ്ചപ്പ ലേഔട്ട്, ന്യൂമൈക്കോ റോഡ്, ചിക്കലക്ഷ്‌മി ലേഔട്ട്, മഹാലിംഗേശ്വര ബഡവാനെ, ബാംഗ്ലൂർ ഡയറി, ഫോറം, രംഗദാസപ്പ ലേ ഔട്ട്, ലക്കസാന്ദ്ര, വിൽസൺ ഗാർഡൻ, ചിന്നയണ്ണ പാളയ, ചന്ദ്രപ്പ
സംസ്ഥാനത്ത് മഴ ശക്തമാകും; 5 ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിലെ വിവിധ ജില്ലകളിൽ അടുത്ത 5 ദിവസത്തേക്ക് കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്നും നാളെയും കേരളത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കു സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. പത്തനംതിട്ട,
രണ്ടു ദിവസത്തെ യുകെ സന്ദർശത്തിനായി ഡോണൾഡ് ട്രംപ് ലണ്ടനിൽ
രണ്ടു ദിവസത്തെ യുകെ സന്ദർശത്തിനായി ഡോണൾഡ് ട്രംപും ഭാര്യ മെലാനിയയും ലണ്ടനിൽ എത്തി. ഇന്ന് വിൻഡ്‌സർ കാസിലിൽ ചാ ൾസ് മാജാവും രാജ്ഞി കുമിലയുമായി കൂടിക്കാഴ്ച്‌ച നടത്തും. നാളെ യുകെ പ്രധാനമന്ത്രി കിയെർ സ്റ്റാർമറുമായും ചർച്ച നടത്തും. ട്രംപിൻ്റെ സന്ദർശനത്തിനെതിരെ പ്രതിഷേധങ്ങളും അരങ്ങേറും. ചാൾസ് മൂന്നാമൻ രാജാവിൻ്റെ ക്ഷണം സ്വീകരിച്ചാണ് ട്രംപ് എത്തിയിരിക്കുന്നത്. വിൻഡ്‌സർ കാസിലി ൽ ഡോണൾഡ് ട്രംപിനും മെലാനിയക്കും രാജകീയ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. എയർഫോഴ്‌സ് വൺ സ്റ്റാൻസ്റ്റഡ്
ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ: തമിഴ്നാട്ടിലെ നിർമ്മാണം വൈകും?
ദക്ഷിണേന്ത്യയുടെ ഗതാഗത സംവിധാനത്തിലെ ഒരു കുതിച്ചുച്ചാട്ടമാകും ബെംഗളൂരു – ചെന്നൈ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള എക്സ്പ്രസ് വേ. മലയാളികൾ ഏറെയുള്ള ബെംഗളൂരു, ചെന്നൈ നഗരങ്ങളിലെ ഐടി ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് നേട്ടമാകുന്ന പാത. 2025 സെപ്റ്റംബർ മുതൽ ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ ഭാഗികമായി പ്രവർത്തനക്ഷമമാണെങ്കിലും ഇതുവരെ പൂർണമായി തുറന്നുനൽകാൻ സാധിച്ചിട്ടില്ല. കർണാടകയുടെ ഭാഗത്തെ നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുന്നുണ്ടെങ്കിലും തമിഴ്നാടിൻ്റെ ഭാഗത്തെ നിർമാണ പ്രവൃത്തികൾ വൈകുന്നതാണ് തിരിച്ചടിയാകുന്നത്. ബെംഗളൂരു – ചെന്നൈ
16-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ എഇഒ ഉള്‍പ്പെടെ 9 പേര്‍ റിമാന്‍ഡില്‍
ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പോക്സോ നിയമപ്രകാരം എഇഒ (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ) ഉൾപ്പെടെ 8 പേരെ ചന്തേര പോലീസ് അറസ്റ്റ് ചെയ്‌തു. ചന്തേര, നീലേശ്വരം പോലീസ് മാതാവിന്‍റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസിലെ പ്രതിയായ മുസ്ലിം ലീഗ് പ്രാദേശിക നേതാവ് തൃക്കരിപ്പൂർ വടക്കുമ്പാട് സ്വദേശി സിറാജുദീൻ (46) അന്വേഷണസംഘത്തെ വെട്ടിച്ച് ഒളിവിൽ പോയി. ഓൺലൈൻ ഡേറ്റിങ് ആപ്പ്