ക്ലാസ്സിൽ ഉറങ്ങിയ വിദ്യാര്‍ഥിനിയെ അധ്യാപിക പുസ്തകംകൊണ്ട് തലയ്ക്കടിച്ചതായി പരാതി
ഡസ്‌കില്‍ തലവെച്ചു ഉറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ അധ്യാപിക പുസ്തകം കൊണ്ട് തലയ്ക്കടിച്ചതായി പരാതി. പനിയും തലയുടെ ഒരു വശത്ത് മരവിപ്പും അനുഭവപ്പെട്ട വിദ്യാര്‍ഥിനി കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കിഴക്കേ കല്ലട സിവികെഎം സ്‌കൂളില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമുള്ള ക്ലാസിലെത്തിയ അധ്യാപികയാണ് കിഴക്കേ കല്ലട സ്വദേശിയായ വിദ്യാര്‍ഥിനിയെ മര്‍ദിച്ചതായി പറയുന്നത്. ഹൃദ്രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ അമ്മയെ രാത്രി മുഴുവന്‍ ശുശ്രൂഷിച്ചതിൻ്റെ ഉറക്കക്ഷീണവുമായാണ് വിദ്യാര്‍ഥിനി ക്ലാസിലെത്തിയതെന്ന് കുടുംബം പറയുന്നു.
ആഗോള അയ്യപ്പ സംഗമത്തിൽ തീർച്ചയായും പങ്കെടുക്കും: വെള്ളാപ്പള്ളി നടേശൻ
ആഗോള അയ്യപ്പ സംഗമത്തിൽ തീർച്ചയായും പങ്കെടുക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആഗോള അയ്യപ്പസംഗമത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കുമെന്നും ബദൽ സംഗമത്തിൽ ക്ഷണിച്ചാലും പോകില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. നേരത്തേ അയ്യപ്പസംഗമത്തിന് വെള്ളാപ്പള്ളി നടേശൻ വലിയ പിന്തുണ നൽകിയിരുന്നു. അയ്യപ്പസംഗമം സെപ്റ്റംബർ 19:20 തീയതികളിലാണ് നടക്കുന്നത്. ഏകദേശം 4500-പേരാണ് നിലവിലെ കണക്കുപ്രകാരം ഇതുവരെ ആഗോള അയ്യപ്പസംഗമത്തിന് പ്രതിനിധികളായി ബുക്ക് ചെയ്‌തിട്ടുള്ളത്. എസ്.എൻഡിപിയ്ക്ക് പിന്നാലെ
ഏഷ്യാകപ്പിൽനിന്ന് പിന്മാറുമെന്ന ഭീഷണിയില്‍ നിന്ന് പാകിസ്ഥാൻ യൂ-ടേണടിച്ചു
ഹസ്തദാന വിവാദത്തിനു പിന്നാലെ ഏഷ്യാകപ്പിൽനിന്ന് പിന്മാറുമെന്ന ഭീഷണിയില്‍ നിന്ന് പാകിസ്ഥാൻ യൂ-ടേണടിച്ചു. ഗ്രൂപ്പ് എയിലെ തങ്ങളുടെ അവസാന മത്സരത്തിൽ പാകിസ്ഥാൻ യുഎഇക്കെതിരെ ഇന്നിറങ്ങും. മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന ആവശ്യം ഐസിസി തള്ളിയതോടെയാണ് എട്ട് ടീമുകൾ അണിനിരക്കുന്ന ടൂർണമെന്‍റിൽനിന്ന് പിന്മാറുമെന്ന ഭീഷണിയുമായി പാകിസ്ഥാൻ രംഗത്തെത്തിയത്. അതേസമയം ഇന്നത്തെ മത്സരത്തിൽ റിച്ചി റിച്ചാഡ്സനായിരിക്കും മാച്ച് റഫറിയെന്നും റിപ്പോർട്ടുണ്ട്.ഞായറാഴ്ച ഇന്ത്യയുമായുള്ള മത്സരത്തിനിടെ ടോസിനെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക് നായകൻ സൽമാൻ
എം.എം.എ ബൊമ്മനഹള്ളി ബ്രാഞ്ച് കമ്മിറ്റി രൂപീകരിച്ചു
എം.എം.എ ബൊമ്മനഹള്ളി ബ്രാഞ്ച് കമ്മറ്റി രൂപീകരിച്ചു. ടിക്ക കബാബ് പാർട്ടി ഹാളിൽ ചേർന്ന ജനറൽ ബോഡി മെമ്പർമാരുടെ യോഗം എം.എം.എ വൈസ് പ്രസിഡണ്ട് അഡ്വ: ഉസ്മാൻ അദ്ധ്യക്ഷതയിൽ യോഗം ജനറൽ സെക്രട്ടറി ടി.സി. സിറാജ് ഉദ്ഘാടനം ചെയ്തു. കെ.എച്ച് ഫാറൂഖ്, പി.എം.അബ്ദുൽ ലത്തീഫ് ഹാജി, ശംസുദ്ധീൻ കൂടാളി, ലത്തീഫ് ഹാജി, നസീർ.പി. അബ്ദുസമദ് മൗലവി, മുസ്തഫ ഹുദവി കാലടി, സലീം.കെ.കെ. തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായിസി.കെ.നൗഷാദ്, സലീം.കെ.കെ, അഷ്റഫ് ഉദയ (ഉപദേശക
ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയതിൽ വീഴ്‌ച സമ്മതിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്‌ച ഉണ്ടായി എന്ന് ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഈ സംഭവത്തിൽ അന്വേഷണം നടത്താൻ നിയോഗിച്ച വിദഗ്ധസമിതി റിപ്പോർട്ട് ലഭിച്ച ശേഷം കർശന നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നൽകിയ സബ്‌മിഷന് മറുപടിയായി ആരോഗ്യമന്ത്രി പറഞ്ഞു. ശസ്ത്രക്രിയക്കിടെ യുവതിയുടെ
ആഗോള സമൂഹം നിങ്ങളുടെ മാർഗനിർദേശത്തിൽ വിശ്വാസം അർപ്പിക്കുന്നു: ദ്രൗപതി മുർമു
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാളശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയും അദ്ദേഹത്തിൻ്റെ നേതൃത്വപരമായ കഴിവുകളെ പ്രശംസിക്കുകയും ചെയ്തു. “രാജ്യത്ത് വലിയ ലക്ഷ്യങ്ങൾ സ്ഥാപിക്കുന്നതിനും നേടുന്നതിനുമുള്ള ഒരു സംസ്കാരം നിങ്ങളുടെ അസാധാരണമായ നേതൃത്വം വളർത്തിയെടുത്തിട്ടുണ്ട്. ഇന്ന്, ആഗോള സമൂഹം പോലും നിങ്ങളുടെ മാർഗനിർദേശത്തിൽ വിശ്വാസം അർപ്പിക്കുന്നു” – രാഷ്ട്രപതി തൻ്റെ ആശംസ സന്ദേശത്തിൽ പറഞ്ഞു. ഇതിന് പിന്നാലെ പ്രധാനമന്ത്രി മോദി രാഷ്ട്രപതിക്ക് നന്ദി പറഞ്ഞു. 1.4 ബില്യൺ പൗരന്മാരുടെ
ശബരിമലയിലെ സ്വർണ്ണപ്പാളികളുടെ തൂക്കക്കുറവ്; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
ശബരിമലയിലെ സ്വർണ്ണപ്പാളികളുടെ തൂക്കം കുറഞ്ഞതിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. 3 ആഴ്ചയ്ക്കുളളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം വിജിലൻസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ദേവസ്വം ബോർഡ് അന്വേഷണത്തിന് സഹകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ദ്വാരപാലക ശില്പങ്ങളുടെ താങ്ങ് പീഠങ്ങൾ സ്‌ട്രോംഗ് റൂമിലുണ്ടോയെന്ന് പരിശോധിക്കാനും നിർദ്ദേശം നൽകി. സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടയിലായിരുന്നു ഹൈക്കോടതി ദേവസ്വം ബെഞ്ചിന്‍റെ നിരീക്ഷണം. സ്വർണ്ണം പൂശാനായി സ്വർണ്ണപ്പാളികൾ 2019 ൽ ചെന്നൈയിലേക്ക് കൊണ്ടുപോയപ്പോൾ 42 കിലോഗ്രാമായിരുന്നു. തിരികെ കൊണ്ടുവന്നപ്പോൾ
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെ നോർക്ക ഇൻഷ്യൂറൻസ് മേള സെപ്തംബർ 28ന്
കേരള സമാജം ബാംഗളൂർ നോർത്ത് വെസ്റ്റ് ഒരാഴ്ച നീണ്ടു നിൽക്കുന്ന നോർക്ക ഇൻഷ്യൂറൻസ് മേള സംഘടിപ്പിക്കുന്നു. ദാസറഹള്ളി പൈപ്പ് ലൈൻ റോഡിൽ സന്തോഷ് നഗറിലെ 2nd ക്രോസിൽ സ്ഥിതി ചെയ്യുന്ന സമാജം കെട്ടിടത്തിൽ വച്ച് നടക്കുന്ന ഇഷ്യൂറൻസ് മേള സെപ്തംബർ 28 ഞായറാഴ്ച രാവിലെ 11ന് എൻ.ആർ.കെ ഡിവലപ്മെന്റ് ഓഫീസർ റീസാ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യും. തുടർന്ന് നോർക്ക ഇൻഷ്യുറൻസ്, പ്രവാസി ക്ഷേമനിധി, പുതുതായി തുടക്കം കുറിക്കുന്ന നോർക്ക കെയർ
റോബിൻ ഉത്തപ്പക്കും യുവരാജ് സിങ്ങിനും ഇ.ഡി നോട്ടീസ്
ഓൺലൈൻ വാതുവെപ്പ് ആപ്പുമായി ബന്ധമുള്ള കള്ളപ്പണക്കേസിൽ യുവരാജ് സിങ്, മൂന റോബിൻ ഉത്തപ്പ, നടൻ സോനു സൂദ് എന്നിവർക്ക് ഇ.ഡി നോട്ടീസ്. ഇതുമായി ബന്ധപെട്ട് അടുത്തയാഴ്‌ച ഇവർ മൊഴി നൽകണം. ‘1xBet’ എന്ന ഓൺലൈൻ പ്ലാറ്റ്ഫോമുമായി ബന്ധപെട്ട കേസാണിത്. ഈ കേസിൽ ഇതിനകം മുൻ ക്രിക്കറ്റർമാരായ ശിഖർ ധവാ മുൻ എം.പി മിമി ചക്രവർത്തി, സുരേഷ് റെയ്‌ന തുടങ്ങിയവരെ ചോദ്യം ചെയ്തിട്ടുണ്ട്. 8 പ്രാവശ്യമാണ് ശിഖർ ധവാനെ ചോദ്യം ചെയ്തിട്ടുള്ളത്.
ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും തുടരുന്ന ശക്തമായ മഴയിൽ 18 പേർ മരിച്ചു; നിരവധി പേരെ കാണാതായി
ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും തുടരുന്ന ശക്തമായ മഴയിൽ 18 പേർ മരിച്ചു. നിരവധി പേരെ കാണാതായി. ഹിമാചലിലിലെ മാണ്ഡിയിൽ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ മൂന്ന് പേരും ഉത്തരാഖണ്ഡിൽ 15 പേരുമാണ് മരണമടഞ്ഞത്. തംസ നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് തപ്‌കേശ്വർ ക്ഷേത്രം വെള്ളത്തിനടിയിലായി. ഏറ്റവും കൂടുതൽ നാശനഷ്‌ടങ്ങൾ ഉണ്ടായത് ഡെറാഡൂണിലാണ്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചു. ഒരു ബസ് സ്റ്റാൻഡ് മുഴുവൻ വെള്ളപ്പൊക്കത്തിൽ മുങ്ങുകയും കടകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. 15