ബാംഗ്ലൂരിൽ ട്രെയിൻ തട്ടി മരിച്ചു
മത്തിക്കരെ അയ്യപ്പ ബേക്കറി ജീവനക്കാരനായിരുന്ന കണ്ണൂർ ഏച്ചൂരിനടുത്തുള്ള കുടുക്കിമൊട്ട സ്വദേശി പ്രതീഷ് ബാബു (57)വയസ്സ് ഇന്ന് കാലത്തു 10 മണിക്ക് യശ്വന്ത്പുര ഗോകുല ഏരിയയിൽവച്ച് റെയിൽപാളം മുറിച്ചുകടക്കുന്നിതിനിടയിൽ ട്രെയിൻ തട്ടി മരിച്ചു.ഏച്ചൂർകോട്ടം റോഡ് പുതുശ്ശേരി പങ്കജ് വിലാസിൽ പരേതരായ എ.പി.ചാത്തുക്കുട്ടി നമ്പ്യാരുടെയും (രാധാബേക്കറി ) പാർവ്വതി അമ്മയുടെയും മകനാണ്. ഭാര്യ: സി.പി.ബേബി. മക്കൾ: വരുൺ ബാബു, ബേബി വർണ്ണ. സഹോദരങ്ങൾ: വിജയരാജൻ, പുഷ്പജ (റിട്ട: ടീച്ചർ മുണ്ടേരി സെൻട്രൽ യു
നാടകീയത തുടരുന്നു; പാകിസ്‌താൻ യു.എ.ഇ മത്സരം ഒരു മണിക്കൂർ വൈകും
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻ്റെ (ഐ.സി.സി) അനുനയ ശ്രമങ്ങളുടെ ഭാഗമായി ഏഷ്യ കപ്പ് ക്രിക്കറ്റിലെ പാകിസ്‌താൻ യു.എ.ഇ മത്സരം നടന്നേക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഏഷ്യ കപ്പ് ടൂർണമെൻറിൽനിന്ന് പാക്കിസ്ഥാൻ പിന്മാറിയതായി വാർത്തകൾ പുറത്തുവന്നിരുന്നു. രാത്രി എട്ടു മണിക്ക് നടക്കേണ്ട മത്സരം ഒരു മണിക്കൂർ വൈകുമെന്ന് ഐ.സി.സി അറിയിച്ചു. പാകിസ്താൻ താരങ്ങൾ ദുബൈ സ്റ്റേഡിയത്തിൽ എത്തി. മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് തന്നെയാണ് മത്സരം നിയന്ത്രിക്കുക. ഹസ്തദാന വിവാദത്തിൽ മാച്ച് റഫറിയെ
സോണിയ ഗാന്ധി വെള്ളിയാഴ്ച വയനാട് സന്ദർശിക്കും
കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി വെള്ളിയാഴ്ച വയനാട് സന്ദർശിക്കും. ഒരു ദിവസത്തെ സന്ദർശനം മാത്രമാണെന്നാണ് പുറത്തുവരുന്ന വിവരം. രാഹുൽ ഗാന്ധിക്കൊപ്പമായിരിക്കും സോണിയ വയനാട്ടിലെത്തുക. പ്രിയങ്കഗാന്ധി വയനാട്ടിൽ തുടരുന്നതിനിടെയാണ് ഇരുവരും ജില്ലയിലേക്ക് എത്തുന്നത്.രണ്ട് ദിവസം മുമ്പാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തിയത്. സോണിയാഗാന്ധിയുടേത് സ്വകാര്യ സന്ദർശനത്തിൻ്റെ ഭാഗമാണെങ്കിലും നേതാക്കന്മാരെയും കാണുമെന്നാണ് വിവരം.വയനാട്ടിലെത്തിയ പ്രിയങ്ക സാമൂഹിക മത സാമുദായിക നേതാക്കൻമാരെ സന്ദർശിച്ചിരുന്നു.
ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെൻറിൽ നിന്ന് പാകിസ്താൻ പിന്മാറി?
ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെൻറിൽനിന്ന് പാകിസ്താൻ പിന്മാറിയതായി സുചന. മാച്ച് റഫറിയെ മാറ്റണമെന്ന ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) തള്ളിയതിൽ പ്രതിഷേധിച്ചതാണ് പാക് ക്രിക്കറ്റ് ബോർഡ് കളിക്കില്ലെന്ന തീരുമാനമെടുത്തത്.പാക്കിസ്ഥാൻ ടീം ഗ്രൗണ്ടിലേക്ക് പുറപ്പെടാതെ ഹോട്ടലിൽ തന്നെ തങ്ങുകയാണ് എന്നാണ് അറിയുന്നത്. പാകിസ്‌താൻ പിന്മാറിയാൽ യു.എ.ഇ സൂപ്പർ ഫോറിലെത്തും. കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ ഗ്രൂപ്പിൽ നിന്ന് നേരത്തെ തന്നെ സൂപ്പർ ഫോറിലെത്തിയിരുന്നു.
പാലക്കാട് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥിനികളെയും കണ്ടെത്തി
പാലക്കാട് നിന്ന് കാണാതായ രണ്ട് വിദ്യാര്‍ത്ഥിനികളെയും ഒലവക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് കണ്ടെത്തി. ഇന്ന് രാവിലെ മുതല്‍ കോങ്ങാട് കെപിആര്‍പി സ്‌കൂളിലെ 13 കാരികളായ വിദ്യാര്‍ത്ഥിനികളെയാണ് കാണാതായത്. വീട്ടില്‍ നിന്ന് രാവിലെ 7 മണിക്ക് ട്യൂഷന് പോയശേഷം സ്‌കൂളിലേക്ക് തിരിച്ചതാണ് വിദ്യാര്‍ഥികള്‍. 10 മണിയോടെ ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ടിക്കറ്റ് എടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. സ്‌കൂളില്‍ എത്താതിരുന്നതോടെ രക്ഷിതാക്കളും അധ്യാപകരും പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് ഒലവക്കോട്
2018ലെ കേസുകൾ പിൻവലിക്കാത്തതിൽ അതൃപ്‌തി? ആഗോള അയ്യപ്പ സംഗമത്തിൽ പന്തളം കൊട്ടാരം പങ്കെടുക്കില്ല
പമ്പയിൽ ശനിയാഴ്‌ച നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ പന്തളം കൊട്ടാരം പ്രതിനിധികൾ പങ്കെടുക്കില്ല. പന്തളം കൊട്ടാരം നിർവാഹകസംഘം പുറത്തിറക്കിയ പത്രക്കുറിപ്പിൽ കുടുംബാംഗങ്ങളുടെ നിര്യാണത്തെ തുടർന്നുള്ള അശുദ്ധി കാരണമാണ് പങ്കെടുക്കാത്തത്. 27ന് മാത്രമേ അശുദ്ധി കഴിയുകയുള്ളൂ. അതുവരെ ഇത്തരം ചടങ്ങുകളിൽ നിന്നെല്ലാം കൊട്ടാരം വിട്ടുനിൽക്കും എന്ന് നിർവാഹകസംഘം സെക്രട്ടറി എം.ആർ.എസ് വർമ്മ പത്രക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. ആചാരപ്രകാരം അശുദ്ധിയുള്ളതിനാൽ നിലയ്ക്കലിന് അപ്പുറം പോകാൻ കൊട്ടാരം അംഗങ്ങൾക്ക് സാദ്ധ്യമല്ല. അശുദ്ധി കാരണമാണ് പങ്കെടുക്കാത്തതെങ്കിലും 2018
ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്; ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഫൈനലിൽ
ലോകഅത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ കടന്നു. ഇന്ന് നടന്ന യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ തന്നെ 84.85 മീറ്റർ ദൂരം എറിഞ്ഞാണ് ഒളിമ്പിക്സ്, ലോകചാമ്പ്യനായ നിരജ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത ഉറപ്പിച്ചത്. ജർമനിയുടെ ജൂലിയൻ വെബർ (87.21 മീ), പോളണ്ടിൻ്റെ ഡേവീഡ് വെഗ്നർ (85.67) എന്നിവരും മികച്ച പ്രകടനത്തോടെ ഫൈനൽ റൗണ്ടിലേക്ക് നേരിട്ട് ഇടം പിടിച്ചു.
മഹാനവമി, വിജയദശമി അവധി; സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി
മഹാനവമി, വിജയദശമി അവധി ദിവസങ്ങളോടനുബന്ധിച്ച് അധിക സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി. യാത്രക്കാരുടെ സൗകര്യാർത്ഥമാണ് മഹാനവമി, വിജയദശമി എന്നീ അവധി ദിനങ്ങളോടനുബന്ധിച്ച് കെഎസ്ആർടിസി അധിക സർവ്വീസുകൾ നടത്തുന്നത്. സെപ്തംബർ 25 മുതൽ ഒക്ടോബർ 14 വരെയാണ് പ്രത്യേക അധിക സർവ്വീസുകൾ. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും സർവീസകൾ നടത്തും. കൂടാതെ നിലവിലെ സ്വിഫ്റ്റ് ബസ്സുകൾ, സ്കാനിയ, വോൾവോ സർവ്വീസിന് സജ്ജമാക്കി മുഴുവൻ ഇൻ്റർസ്റ്റേറ്റ്
75-ാം ജന്മദിനത്തിൽ 23,000 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തിൽ 23,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു. ജന്മദിന ദിനമായ ഇന്ന് മധ്യപ്രദേശിലെ ഥാറിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ. റോഡ് ഷോയിൽ വിവിധ നേതാക്കള്‍ക്കൊപ്പം പങ്കെടുത്ത മോദി വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി മാതൃവന്ദന യോജനയുടെ ഭാഗമായി 10 ലക്ഷം വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിക്കുന്ന പദ്ധതി, കുട്ടികളുടെയും ഗര്‍ഭിണികളുടെയും ആരോഗ്യം സംബന്ധിച്ച ബോധവത്കരണത്തിനായുള്ള സുമൻ ശക്തി എന്നീ പദ്ധതികളും മോദി
തിരുവോണം ബമ്പർ: 50 ദിവസത്തിനുള്ളിൽ വിറ്റത് 56 ലക്ഷം ടിക്കറ്റുകൾ
കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവോണം ബമ്പർ പ്രകാശനം കഴിഞ്ഞ് 50 ദിവസം പിന്നിട്ടപ്പോൾ 56,67,570 എണ്ണം ടിക്കറ്റുകളാണ് വിറ്റത്. 500 രൂപ ടിക്കറ്റ് വിലയുള്ള ഈ വർഷത്തെ തിരുവോണം ബമ്പർ ഈ മാസം 27-ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് നറുക്കെടുപ്പ്. ഏറ്റവും കൂടുതൽ വില്പന നടന്നത് പാലക്കാടാണ്. 10,66,720 എണ്ണം ടിക്കറ്റുകളാണ് പാലക്കാട് വിറ്റത്. ജൂലായ് 28-നാണ് ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റിൻ്റെ പ്രകാശനം ധനകാര്യ മന്ത്രി