ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്: ജാവലിൻ ത്രോ താരം നീരജ് ചോപയ്ക്ക് ഇന്ന് ഫൈനൽ പോരാട്ടം
ഇന്ത്യയുടെ ജാവലിൻ ത്രോ സൂപ്പർ താരമായ നീരജ് ചോപ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നിലനിർത്താനായി ഇന്ന് ഫീൽഡിൽ ഇറങ്ങും.തുടർച്ചയായ രണ്ടാം ലോക ചാമ്പ്യൻഷിലും സ്വർണ്ണം നേടുക എന്ന ലക്ഷ്യമാണ് നിലവിലെ ചാമ്പ്യൻ നീരജ് ചോപ്രയ്ക്കുള്ളത്. ഇന്ന് ഉച്ചകഴിഞ്ഞ് 3.53 നാണ് പുരുഷ വിഭാഗം ജാവലിൻ ത്രോ ഫൈനൽ പോരാട്ടം. ഹംഗറിയിലെ ബുഡാപെസ്റ്റിൽ 2023 ൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 88.17 മീറ്റർ എറിഞ്ഞാണ് നീരജ് ഇന്ത്യക്കായി ചരിത്ര സ്വർണ്ണം
ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന്
ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന്. തെരഞ്ഞെടുപ്പിൽ 54 ക്യാമ്പസുകളിൽ നിന്നായുള്ള വിദ്യാർഥികൾ പങ്കാളികളാവും. രണ്ടുലക്ഷത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന സർവകലാശാലയിലെ കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിൽ 29.7 ശതമാനം പേരാണ് വോട്ട് ചെയ്തതത്. എബിവിപി, എൻഎസ്‌യുഐ, എസ്എഫ്ഐ, എഐഎസ്‌എഫ് തുടങ്ങിയ സംഘടനകൾ മത്സരരംഗത്തുണ്ട്. നാളെയാണ് വോട്ടെണ്ണൽ.
മസ്തിഷ്കജ്വരം; ചികിത്സയിലിരുന്ന 11കാരി ആശുപത്രി വിട്ടു
മസ്തിഷ്കജ്വരം ബാധിച്ച് ബാധിച്ച് കോഴിക്കോട് മല കോളജ്ജ് മാത്യ ശിശുസംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലിരുന്ന 11കാരി ആശുപത്രിവിട്ടു. മലപ്പുറം ചേളാരി പാടാട്ടാലുങ്ങൽ സ്വദേശിയായ കുട്ടിയാണ് ആശുപത്രി വിട്ടത്. ഇടവേളകളിൽ നടത്തിയ രണ്ടു പരിശോധകളിൽ സ്രവ പരിശോധന നെഗറ്റിവ് ആയതായും കുട്ടി പൂർണ ആരോഗ്യം വീണ്ടെടുത്തതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.നിലവിൽ രോഗം ബാധിച്ച് ഒമ്പതുപേരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. മാതൃ-ശിശുസംരക്ഷണ കേന്ദ്രത്തിൽ മൂന്നുപേരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ആറു പേരുമാണ്
ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം മികച്ച രീതിയിൽ തുടരും; പിയുഷ് ഗോയൽ
ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം മികച്ച രീതിയിൽ തുടരുന്നെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയൽ പറഞ്ഞു. ‘കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യയും അമേരിക്കയും തമ്മിൽ ചർച്ചകൾ നടത്തിവരുകയാണെന്ന് ഗോയൽ പറഞ്ഞു. \”യു.എസ് പ്രതിനിധി ചർച്ചകൾക്കായി ഇന്ത്യയിൽ ഉണ്ടായിരുന്നു. പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മോദിക്ക് ജന്മദിനാശംസകൾ നേർന്നു ഇന്ത്യയും യു.എസും സൗഹ്യദ രാജ്യങ്ങളാണ് നേതാക്കൾ സുഹ്യത്തുക്കളാണ് പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടും” ഗോയൽ കുട്ടിച്ചേർത്തു.
കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ യുവതി അറസ്റ്റില്‍
കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ യുവതി അറസ്റ്റില്‍. കൊല്ലം സ്വദേശിനി ജി സുജിതയാണ് അറസ്റ്റിലായത്. 25 കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് സുജിതയെ അറസ്റ്റ് ചെയ്തത്.കൊച്ചി സൈബര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍കൊച്ചി സിറ്റി പൊലീസാണ് സുജിതയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. ചൊവ്വാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു.
രണ്ട് നിര്‍ണായക ബില്ലുകള്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും
വന നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട രണ്ട് നിര്‍ണായക ബില്ലുകള്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ജനവാസ മേഖലകളിലേക്ക് ഇറങ്ങി മനുഷ്യരെ ആക്രമിക്കുന്ന മൃഗങ്ങളെ കൊല്ലാന്‍ ഉത്തരവിടുന്ന ബില്ലാണ് ഒന്ന്. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ബില്‍ നിയമസഭയുടെ പരിഗണനയ്ക്ക് എത്തുന്നത്. സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ബില്ലും സഭയില്‍ എത്തും. അവശ്യസാധനങ്ങള്‍ക്ക് സംസ്ഥാനത്ത് വിലക്കയറ്റം എന്ന് ആരോപിച്ച് അടിയന്തര പ്രമേയമായി വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. അതേസമയം
പേട്ടയിൽ ട്രെയിൻ തട്ടി സ്ത്രീയും പുരുഷനും മരിച്ചു
പേട്ടയിൽ ട്രെയിൻ തട്ടി സ്ത്രീയും പുരുഷനും മരിച്ചു. മധുര സ്വദേശികളായ വിനോദ് കണ്ണൻ, ഹരിവിശാലാക്ഷി എന്നിവരാണ് മരിച്ചത്. രണ്ടുപേരെയും കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. സംഭവം ആത്മഹത്യയാണോ അബദ്ധത്തിൽ പറ്റിയതാണോ എന്ന് പരിശോധിച്ചുവരികയാണെന്ന് പൊലിസ്റ്റ് അറിയിച്ചു. ഇന്നലെ രാത്രി 12.30ന് ഇതുവഴി കടന്നുപോയ ട്രെയിൻ തട്ടിയാണ് ഇരുവരും മരിച്ചത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി
സി എം വിത്ത് മി പദ്ധതിക്ക് 20 കോടി അനുവദിക്കും
മുഖ്യമന്ത്രിയെയും സർക്കാരിനെയും ജനങ്ങളുമായി കൂടുതൽ അടുപ്പിക്കാൻ ”സി എം വിത്ത് മി” എന്ന പദ്ധതി നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പൊതുജനങ്ങളുടെ പരാതികൾക്ക് മറുപടി ഉറപ്പാക്കുക. ജനസമ്പർക്കത്തിലൂടെ ജനപങ്കാളിത്തം വർദ്ധിപ്പിക്കുക. ആരോഗ്യ സംരക്ഷണം, ഭവന നിർമ്മാണം, വിദ്യാഭ്യാസം, പരിസ്ഥിതി സ്വസ്ഥിരത, അടിസ്ഥാന സൗകര്യങ്ങൾ, തുടങ്ങിയ മേഖലകളിൽ ജനകീയ ഇടപെടലുണ്ടാക്കുക. വിവരങ്ങളും സേവനങ്ങളും ഉറപ്പാക്കി സർക്കാർ സഹായം വേഗത്തിലാക്കുക തുടങ്ങിയവയാണ് ഇതുകൊണ്ടു ലക്ഷ്യമിടുന്നത്. ലക്ഷ്യം. നടത്തിപ്പും മേൽനോട്ടവും പൊതുജന റവന്യ വകുപ്പും സമ്പർക്ക
ഇ.സി.സി വാർഷിക സമ്മേളനം ശനിയാഴ്ച
എക്യുമെനിക്കൽ ക്രിസ്‌ത്യൻ സെൻ്റർ വാർഷിക സമ്മേളനവും സ്ഥാപക ഡയറക്‌ടർ റവ.ഡോ.എം.എ. തോമസ് സ്‌മാരക പ്രഭാഷണവും ശനിയാഴ്ച രാവിലെ രാവിലെ 10.30 മണിക്ക് ഇസിസി കാമ്പസിൽ നടക്കും. സമ്മേളനത്തിൽ ചെയർമാൻ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിക്കും. സുപ്രീംകോടതി അഭിഭാഷകൻ ആദിത്യ സോന്ദി ‘നവഭാരതത്തിലെ മനുഷ്യാവകാശങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. പുതുതായി നവീകരിച്ച ഹോസ്റ്റലുകളുടെ ഉദ്ഘാടനവും വാർഷിക പൊതുയോഗവും ഡോ. എം.എ. തോമസിൻ്റെ ഛായാചിത്ര അനാച്ഛാദനവും നടക്കുമെന്ന് ഡയറക്‌ടർ
ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് ജയം
ഓസ്ട്രേലിയൻ വനിതകൾക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് 102റൺസിൻ്റെ ഗംഭീര ജയം. ഇന്ത്യ ഉയർത്തിയ 293 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 40.5 ഓവറിൽ 190 റൺസിനു ഓൾഔട്ടാവുകയായിരുന്നു. 45 റൺസെടുത്ത അന്നാബെൽ സതർലൻഡിനും 44 റൺസെടുത്ത എ ല്ലിസ് പെല്ലിക്കും മാത്രമാണ് ഓസീസ് നിരയിൽ തിളങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി ക്രാന്തി ഗൗഡ് മൂന്ന് വിക്കറ്റെടുത്തു. ദീപ്‌തി ശർമ രണ്ട് വിക്കറ്റും രേണുക സിംഗും സ്നേഹ് റാണയും