കര്‍ണാടകയില്‍ വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയില്‍ വന്‍ ബാങ്ക് കൊള്ള.
എട്ടു കോടി രൂപയും 50 പവന്‍ സ്വര്‍ണവുമാണ് മുഖം മൂടിധരിച്ച ഒമ്പതംഗ സംഘം കവർന്നത്. ബാങ്ക് അടയ്ക്കാന്‍ നേരത്ത് ഇന്നലെ വൈകീട്ട് 7.30-യിരുന്നു സംഭവം. സൈനിക യൂണിഫോമിലെത്തിയ കവര്‍ച്ച സംഘം ബാങ്കിലെ മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ചയ്ക്ക് പിന്നില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള സംഘമാണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. കവര്‍ച്ചയ്ക്ക് ശേഷം മഹാരാഷ്ട്ര ഭാഗത്തേക്കാണ് സംഘം രക്ഷപ്പെട്ടത് .

കൈയില്‍ തോക്കും മറ്റ് മാരകായുധങ്ങളും ഉണ്ടായിരുന്നുവെന്നും ജീവനക്കാര്‍ പറഞ്ഞു. ഇവര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. സോലാപുരില്‍ കാറും കവര്‍ച്ച നടത്തിയ സ്വര്‍ണത്തിൻ്റെ ഒരു ഭാഗം ഉപേക്ഷിച്ച് മോഷണ സംഘം രക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Posts