കർണാടകയിൽ എം.എൽ.എയുടെ വിജയം അസാധുവാക്കി ഹൈക്കോടതി. മാലൂർ നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ്‌ എം എൽ എ കെ.വൈ.നഞ്ചഗൗഡയുടെ വിജയമാണ് ഹൈകോടതി റദ്ദാക്കിയത്. ജസ്റ്റിസ് ആർ.ദേവദാസിൻ്റെ നേത്യത്വത്തിലുള്ള ബെഞ്ചിൻ്റേതാണ് സുപ്രധാന വിധി. മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയായ മഞ്ജുനാഥ് ഗൗഡ നൽകിയ ഹരജിയിലാണ് കോടതിയുടെ നിർണായക ഉത്തരവ്. വോട്ടെണ്ണലിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നായിരുന്നു ഹരജിയിൽ ബി.ജെ.പി നേതാവ് ആരോപിച്ചത്. കോടതി വോട്ടുകൾ വീണ്ടുമെണ്ണാൻ ഉത്തരവിട്ടു. 248 വോട്ടുകളുടെ നേരിയ വിജയമാണ് മണ്ഡലത്തിൽ നിന്നും സ്ഥാനാർഥി നേടിയത്.

കോടതി 30 ദിവസത്തേക്ക് വിധി നടപ്പാക്കുന്നത് തടഞ്ഞിട്ടുണ്ട്. എം.എൽ.എക്ക് ആവശ്യമെങ്കിൽ സുപ്രീംകോടതിയിൽ സമീപിക്കുന്നതിന് വേണ്ടിയാണ് ഇത്. രണ്ട് വർഷത്തെ നിയമനടപടികൾക്കൊടുവിലാണ് കേസിൽ ഹരജിക്കാരന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.

Related Posts