ആഗോള അയ്യപ്പ സംഗമത്തിൽ പ്രതിനിധികളുടെ എണ്ണം 3250 ആയി ചുരുക്കും. ഇതിനായി ആദ്യം രജിസ്റ്റർ ചെയ്ത 3000 പേരെ തെരെഞ്ഞെടുക്കും. ദേവസ്വം ബോർഡ് നേരിട്ടും 250 പേരെ ക്ഷണിക്കും.
4590 പേരാണ് ഓൺലൈനായി അപേക്ഷ നൽകിയത്. രജിസ്ട്രേഷൻ നടപടി അവ സാനിപ്പിച്ചെന്നും അധികൃതർ അറിയിച്ചു. വിവിധ സ്റ്റേഷനുകളിൽ പങ്കെടുക്കുന്ന പ്രമുഖരെയും തീരുമാനിച്ചു.
കെ. ജയകുമാർ ഐഎഎസ് ആണ് ശബരിമല മാസ്റ്റർ പ്ലാൻ വിഷയാവതരണം നടത്തുന്നത്. അദ്ദേഹവും മാത്യു ജോസഫും മാസ്റ്റർ പ്ലാൻ ഹൈപ്പർ കമ്മിറ്റി അംഗങ്ങളായിരിക്കും.
ശബരിമലയുടെ ആത്മീയ ടൂറിസം സാധ്യത വിഷയാവതരണം നടത്തുന്നത് വേണു രാജാമണി, പി.എസ് . പ്രശാന്ത്, കെ.ബിജു ഐഎഎസ് എന്നിവരായിരിക്കും