കൊല്ലത്ത് കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം, കന്യാസ്ത്രീയെ മഠത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് മധുര സ്വദേശിനിയായ മേരി സ്‌കൊളാസ്റ്റിക്ക(33) ആണ് മരിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി മഠത്തിലെ അന്തേവാസിയാണ്. ഇന്നലെ വൈകിട്ട് മൂന്ന് മണിക്കാണ് കൊല്ലം നഗരത്തിലെ ശങ്കേഴ്‌സ് ആശുപത്രിക്ക് സമീപമുള്ള ആരാധനാലയത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ സമീപത്തെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവരുടെ ബന്ധുക്കൾ രണ്ട് ദിവസം മുമ്പ് മഠത്തിൽ എത്തിയിരുന്നു. ഇവർ ഡിപ്രഷൻ്റെ അവസ്ഥയിലായിരുന്നുവെന്നാണ് ആത്മഹത്യാക്കുറിപ്പിൽ നിന്നുമുള്ള
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ 14 പേർ പീഡനത്തിന് ഇരയാക്കി
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ 14 പേർ ലൈംഗിക പീഡനത്തിന് ഇരയാക്കി. കുട്ടിയെ വലയിലാക്കിയത് ഡേറ്റിങ് ആപ്പ് ഇടപാടിലൂടെയെന്നാണ് സംശയം. സർക്കാർ ഉദ്യോഗസ്ഥനും പ്രാദേശിക രാഷ്ട്രീയ നേതാക്കളുമടക്കം പ്രതി പട്ടികയിലുണ്ട്. ഗേ ഡേറ്റിംഗ് ആപ്പ് പ്രതികളിൽ ചിലർ ഉപയോഗിച്ചതായാണ് സൂചന. സംഭവത്തിൽ വ്യാപകമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. സംഭവത്തിൽ ആറ് പേര്‍ ചന്തേര പൊലീസിന്റെ കസ്റ്റഡിയിൽ ഉണ്ട്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്റ്റേഷൻ അടിസ്ഥാനത്തിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ
ഖത്തറിനെ ഇനി ആക്രമിക്കില്ലെന്ന ഉറപ്പ് കിട്ടി: അമേരിക്കൻ പ്രസിഡന്‍റ് ട്രംപ്
ഖത്തറിനെ ഇനി ആക്രമിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉറപ്പ് നല്‍കിയെന്ന അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്‍റ് ട്രംപ്. ദോഹയിൽ നടന്ന അറബ് ഉച്ചകോടിക്ക് പിന്നാലെയാണ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രതികരണം. ഇസ്രയേൽ ദേഹയിൽ നടത്തിയ ആക്രമണത്തിനെതിരെ അറബ് രാജ്യങ്ങളുടെ ഉച്ചകോടി ഖത്തറിൽ നടന്നു കൊണ്ടിരിക്കുകയാണ്. ഇസ്രയേലിനെതിരെ കനത്ത തിരിച്ചടി വേണമെന്ന് അറബ് രാജ്യങ്ങൾ നിലപാടെടുത്തിരുന്നു. ട്രംപ് മുഴുവന്‍ ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്ന് ഹമാസിന് മുന്നറിയിപ്പ് നല്‍കി. ഇന്ന് ഖത്തറില്‍ അമേരിക്കൻ
സാൻജോ ക്ലബ് മെഗാ പൂക്കളം മത്സരം ‘ദളങ്ങൾ 2025’ സെപ്റ്റംബർ 20-ന്
ബാബുസാപാളയയിലെ സാൻജോ ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്, ഓണാഘോഷങ്ങളുടെ ഭാഗമായി മാതൃഭൂമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മെഗാ പൂക്കളം മത്സരം ‘ദളങ്ങൾ 2025 സെപ്റ്റംബർ 20-ന് നടക്കും. ബാബുസാപാളയ ഫാ. മാത്യു തോയിലിൽ മെമ്മോറിയൽ സെൻ്ററിലാണ് മത്സരം. വിജയികളാവുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 25,001രൂപ, 15,001രൂപ, 10,001രൂപ സമ്മാനമായി ലഭിക്കും. ക്ലബ് അംഗങ്ങളുടെ സാംസ്‌കാരിക പരിപാടികൾ, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഉണ്ടാവും. സാൻജോ ക്ലബ് പ്രസിഡണ്ട് എ.വി.സെബാസ്റ്റ്യൻ, സെക്രട്ടറി
മലയാളികൾക്ക് നാട്ടിലെത്താൻ കൂടുതൽ സൗകര്യമൊരുക്കി ഇന്ത്യൻ റെയിൽവേ; സ്പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ നീട്ടും
വരുന്ന ഉത്സവക്കാലത്ത് മലയാളികൾക്ക് നാട്ടിലെത്താൻ കൂടുതൽ സൗകര്യമൊരുക്കി ഇന്ത്യൻ റെയിൽവേ. അടുത്തകാലത്തു ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് അനുവദിച്ച മൂന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിനുകൾ ഡിസംബർവരെ നീട്ടാൻ റെയിൽവേ ബോർഡ് തീരുമാനിച്ചതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. എസ്.എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് വീക്കിലി എക്‌സ്പ്രസ് (0655) ആണ് ഡിസംബർവരെ നീട്ടിയ ഒരു വണ്ടി. ഇത് ഡിസംബർ 26 വരെയാണ് നീട്ടിയത്. ഒക്ടോബർ മൂന്നുവരെയാണ് നേരത്തേ അനുവദിച്ചത്. തിരിച്ച് തിരുവനന്തപുരം നോർത്ത് എസ്എംവിടി ബെംഗളൂരു
കെഎസ്‌ആർടിസി ബസ് അടിപ്പാതയിലേക്ക് ഇടിച്ചു കയറി ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ 27 പേർക്ക് പരിക്ക്
ചേർത്തലയിൽ കെഎസ്‌ആർടിസി ബസ് ദേശീയപാത അടിപ്പാതയിലേക്ക് ഇടിച്ചു കയറി ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ 27 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 4-30 ഓടെയായിരുന്നു സംഭവം. അഗ്നിശമനസേനയെത്തി ബസ് വെട്ടിപ്പൊളിച്ചാണ് കണ്ടക്‌ടറേയും ഡ്രൈവറേയും പുറത്തെടുത്തത്. ഡ്രൈവർ ശ്രീരാജിൻ്റെയും കണ്ടക്‌ടർ സുജിത്തിൻ്റെയും പരിക്ക് ഗുരുതരമാണ്. സാരമായി പരിക്കേറ്റ 11 പേരെ വണ്ടാനം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. ദേശീയപാതയിൽ ഹൈവേ പാലത്തിൽ നിർമ്മാണം നടക്കുന്ന അടിപ്പാതയുടെ രണ്ടാംഘട്ട ഭാഗത്ത് കമ്പികളിലാണ് ബസ് ഇടിച്ചുകയറിയത്. വാഹനങ്ങൾ
എസ്.എൻ.ഡി.പി(കെ) ചാരിറ്റബിൾ ട്രസ്റ്റ് ഗുരുജയന്തിയും ഓണാഘോഷവും സംഘടിപ്പിച്ചു
ശ്രീനാരായണ ഗുരു ധർമ്മ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ 171മത് ശ്രീനാരായണ ഗുരു ജയന്തിയും ഓണാഘോഷവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജാലഹള്ളി വെസ്റ്റിലുള്ള ശ്രീ അയ്യപ്പക്ഷേത്രം കമ്മ്യൂണിറ്റി ഹാളിൽവച്ച് ഗുരുപുഷ്പാഞ്ജലി, ധ്വജാരോഹണം എന്നീ പരിപാടികളോടെ ആരംഭിച്ചു. ആര്യ ഈഡിഗ മഹാ സംസ്ഥാനം പീഠതിപതി ശ്രീ ശ്രീ ശ്രീ വിഖ്യാതാനന്ദ സ്വാമികളുടെ പ്രഭാഷണവും മഹാകവി കുമാരനാശാൻ്റെ പൗത്രനും റിട്ടയേർഡ് എൻ ടി ടി ടി ആർ മേധാവിയും ആയ പ്രഫസർ ഡോ.പി.അരുൺകുമാറിൻ്റെ
മുൻമന്ത്രി ബി. നാഗേന്ദ്രയുമായി ബന്ധപ്പെട്ടയിടങ്ങളിൽ റെയ്‌ഡ്
കർണാടകത്തിലെ വാല്മീകി പട്ടികവർഗ വികസന കോർപ്പറേഷൻ ഫണ്ട് തിരിമറിക്കേസുമായി ബന്ധപ്പെട്ട് മുൻമന്ത്രി ബി. നാഗേന്ദ്രയുമായി ബന്ധപ്പെട്ടയിടങ്ങളിൽ സിബിഐ റെയ്‌ഡ്. പട്ടികവർഗക്ഷേമവകുപ്പിൻ്റെ ചുമതലയുള്ള മന്ത്രിയായിരുന്നു നാഗേന്ദ്ര. കർണാടകത്തിലും ആന്ധ്രാപ്രദേശിലുമുള്ള 15 സ്ഥലങ്ങളിലാണ് സിബിഐ ഉദ്യോഗസ്ഥർ ഒരേസമയം പരിശോധനനടത്തിയത്. പരിശോധനയിൽ എന്തെല്ലാം പിടികൂടിയെന്ന കാര്യം ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല.
ഇന്ദിരാനഗർ ഈസ്റ്റ് കൾച്ചറൽ സൊസൈറ്റി ഓണാഘോഷം സംഘടിപ്പിച്ചു
ഇന്ദിരാനഗർ ഈസ്റ്റ് കൾച്ചറൽ സൊസൈറ്റി(ഇസിഎ)യുടെ ഓണാഘോഷമായ ഓണോത്സവം രണ്ടു ദിവസങ്ങളിലായി വിവിധ പരിപാടികളോടെ ആഘോഷിച്ചു. കർണാടക നിയമസഭാ സ്‌പീക്കർ യു.ടി. ഖാദർ ഓണോത്സവം ഉദ്ഘാടനം ചെയ്‌തു. നടൻ നരൈൻ, ഡിആർഡിഒയുടെ മുൻ ഡിജി ഡോ. ടെസ്സി തോമസ് എന്നിവർ വിശിഷ്ടാതിഥികളായി. ആദ്യദിവസം സാംസ്കാരിക സമ്മേളനം, ഇസിഎ അംഗങ്ങളുടെ കലാപരിപാടികൾ എന്നിവ അരങ്ങേറി. രണ്ടാം ദിനം പൂക്കളമത്സരം, വിഭവസമൃദ്ധമായ ഓണസദ്യ, ഓട്ടൻതുള്ളൽ, സ്നേഹാ ദേവാനന്ദനും സംഘവും അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തം, ശിങ്കാരിമേളം,
പ്രളയം ബാധിച്ച ഹിമാചൽപ്രദേശിന് അഞ്ചുകോടി രൂപ സഹായം പ്രഖ്യാപിച്ച് കർണാടക
പ്രളയംബാധിച്ച ഹിമാചൽപ്രദേശിന് അഞ്ചുകോടി രൂപ സഹായം പ്രഖ്യാപിച്ച് കർണാടക സർക്കാർ. മുഖ്യമന്ത്രി സിദ്ധരാമയ്യ ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദർ സിങ് സുഖുവിന് കത്തയച്ചു. ദുരിത സമയത്തു കർണാടക ഹിമാചലിൻ്റെ കൂടെ നിൽക്കുന്നതായി കത്തിൽ പറഞ്ഞു. കുറച്ചു ദിവസങ്ങളായി ഹിമാചലിൽ പെയ്‌ത പേമാരിയിൽ ഒട്ടേറെ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഒട്ടേറെ പേരുടെ ജീവൻ പൊലിഞ്ഞു. നിരവധി വീടുകൾ ഒലിച്ചുപോയി. കഴിഞ്ഞവർഷം വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ കർണാടക പത്തുകോടി രൂപ അടുത്തിടെ കേരള മുഖ്യമന്ത്രിയുടെ