കർണാടകത്തിലെ വാ‌ല്മീകി പട്ടികവർഗ വികസന കോർപ്പറേഷൻ ഫണ്ട് തിരിമറിക്കേസുമായി ബന്ധപ്പെട്ട് മുൻമന്ത്രി ബി. നാഗേന്ദ്രയുമായി ബന്ധപ്പെട്ടയിടങ്ങളിൽ സിബിഐ റെയ്‌ഡ്. പട്ടികവർഗക്ഷേമവകുപ്പിൻ്റെ ചുമതലയുള്ള മന്ത്രിയായിരുന്നു നാഗേന്ദ്ര. കർണാടകത്തിലും ആന്ധ്രാപ്രദേശിലുമുള്ള 15 സ്ഥലങ്ങളിലാണ് സിബിഐ ഉദ്യോഗസ്ഥർ ഒരേസമയം പരിശോധനനടത്തിയത്. പരിശോധനയിൽ എന്തെല്ലാം പിടികൂടിയെന്ന കാര്യം ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല.

Related Posts