കാസർകോട് ബന്തടുക്കയിൽ പത്താം ക്ലാസുകാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുണ്ടംകുഴി ഗവ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനിയായ ദേവികയെയാണ് (16) രാവിലെ സാരിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

ബാലസംഘം ബന്തടുക്ക വില്ലേജ് പ്രസിഡൻ്റായിരുന്നു ദേവിക. ബന്തടുക്ക ഗ്രാമീണ ബാങ്കിനു സമീപം ഹോട്ടൽ നടത്തുന്ന ഉന്തത്തടുക്കയിലെ സവിതയുടെ മകളാണ്. പൊലീസ് സ്‌ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Related Posts