ലൈംഗിക പീഡന കേസിലെ പ്രതി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി നൽകിയിരിക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിനാണ് ഇരുപത്തിമൂന്നുകാരി പരാതി നൽകിയത്. രാഹുൽ ഗാന്ധിക്കും സണ്ണി ജോസഫിനുമാണ് പരാതി അയച്ചത്. വിവാഹ വാഗ്ദാനം നൽകി ആയിരുന്നു പീഡനം. ഗർഭം ധരിക്കാൻ രാഹുൽ തന്നോടും നിർബന്ധിച്ചുവെന്നും പരാതിയിൽ പറയുന്നു. രാഹുൽ ക്രൂരമായി പീഡിപ്പിച്ചുവെന്ന് ആണ് യുവതി പറയുന്നത്. സംസ്ഥാനത്തിൻ്റെ പുറത്തുള യുവതി ഇ മെയിൽ വഴിയാണ് പരാതി അയച്ചത്.
വിവാഹ വാഗ്ദാനം നൽകി ബന്ധം സ്ഥാപിച്ച് ക്രൂരമായി ബലാത്സംഗം ചെയ എന്നാണ് പരാതി. മുറിയിൽ കയറ്റി ക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. മുറിയിൽ വെച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേൽപ്പിച്ചു. ശാരീരികവും മാനസികവുമായി ക്രൂരപീഡനം നേരിട്ടു. ഗർഭിണിയാകണമെന്ന് രാഹുൽ തന്നോടും ആവശ്യപ്പെട്ടെന്ന് പെൺകുട്ടി പറയുന്നു. ആദ്യ ആക്രമണത്തിന് ശേഷം രാഹുൽ വിവാഹ വാഗ്ദാനം പിൻവലിച്ചു. ഒരു മാസത്തിന് ശേഷം വീണ്ടും മെസേജ് അയച്ച് തുടങ്ങി. നിന്നെ ഗർഭിണിയാക്കണം എന്ന മെസേജാണ് അയച്ച് കൊണ്ടിരുന്നത് എന്നും പരാതിയിൽ പറയുന്നു.
ഇന്ന് കേസിൽ പുതിയ ഹർജിയുമായി രാഹുൽ എത്തിയിരുന്നു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് പുതിയ ഹർജി സമർപ്പിച്ചത്. മുൻകൂർ ജാമ്യാപേക്ഷ അടച്ചിട്ട മുറിയിൽ പരിഗണിക്കണമെന്നാണ് പുതിയ ഹർജിയിൽ ആവശ്യപ്പെടുന്നത്. ഇതേ കോടതിയാണ് നാളെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.